• HOME
 • »
 • NEWS
 • »
 • india
 • »
 • കമിതാക്കൾക്ക് മരണശേഷം വിവാഹം; ശ്മശാനത്തിൽ ചടങ്ങ് നടത്തിയത് വിവാഹത്തെ എതിർത്ത ബന്ധുക്കൾ

കമിതാക്കൾക്ക് മരണശേഷം വിവാഹം; ശ്മശാനത്തിൽ ചടങ്ങ് നടത്തിയത് വിവാഹത്തെ എതിർത്ത ബന്ധുക്കൾ

വീട്ടുകാർ ഒരിക്കലും തങ്ങളുടെ ആഗ്രഹത്തിന് കൂട്ടുനിൽക്കില്ലെന്ന് മനസിലാക്കിയ മുകേഷും നേഹയും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

Marriage

Marriage

 • Share this:
  മുംബൈ: ജീവിച്ചിരുന്നപ്പോൾ വിവാഹം നടത്താൻ സമ്മതിക്കാതിരുന്ന ബന്ധുക്കൾ മരണശേഷം ശ്മശാനത്തിൽവെച്ച് വിവാഹ ചടങ്ങുകൾ നടത്തി. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ വേഡ് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് കമിതാക്കളായിരുന്ന യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാലാഡ് ഗ്രാമത്തിലെ മുകേഷ് സോനവാനെ (22), നേഹ താക്കറെ (19) എന്നിവരാണ് മരിച്ചത്. മുകേഷും നേഹയും ഒരേ കുടുംബത്തിൽ നിന്നുള്ളവരായതിനാൽ അവരുടെ കുടുംബങ്ങൾ ബന്ധം അംഗീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു.

  വീട്ടുകാർ ഒരിക്കലും തങ്ങളുടെ ആഗ്രഹത്തിന് കൂട്ടുനിൽക്കില്ലെന്ന് മനസിലാക്കിയ മുകേഷും നേഹയും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. നേഹയും കുടുംബവും കഴിഞ്ഞ ഏതാനും മാസങ്ങളായി അമ്മാവന്റെ ഗ്രാമമായ വേഡിലാണ് താമസിച്ചിരുന്നത്. നേഹയും മുകേഷും പ്രണയത്തിലായിരുന്നുവെന്നും, എന്നാൽ ഇവർ ഒരേ കുടുംബത്തിൽപ്പെട്ടവരായതിനാൽ വിവാഹത്തെ ബന്ധുക്കൾ എതിർക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതേ തുടർന്നാണ് മുകേഷും നേഹയും ആത്മഹത്യ ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

  രണ്ടുപേരും ഒരേ സമുദായത്തിൽ പെട്ടവരായതിനാൽ മുകേഷ് പെൺകുട്ടിയുടെ കുടുംബത്തോട് വിവാഹാഭ്യർത്ഥന നടത്തി. എന്നിരുന്നാലും, നേഹയുടെ കുടുംബം വിവാഹാഭ്യർത്ഥന നിരസിച്ചു, കാരണം ഇരു കുടുംബങ്ങളും തമ്മിൽ വംശപരമായി ബന്ധമുണ്ടായിരുന്നു. മുകേഷ് വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ യാത്ര ചോദിക്കുകയാണെന്ന് പറഞ്ഞ് ഒരു മെസേജ് പോസ്റ്റ് ചെയ്തിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

  Also Read- പട്ടാപ്പകൽ ദേഹത്തു കയറിപ്പിടിച്ച യുവാവിനെ കൈയോടെ പിടികൂടി യുവതി; വീഡിയോ വൈറൽ

  പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വേഡ് ഗ്രാമത്തിലേക്ക് കൊണ്ടുവന്നു. ശവസംസ്കാര ഘോഷയാത്ര മുകേഷിന്‍റെയും നേഹയുടെയും വീട്ടിൽ നിന്ന് വെവ്വേറെ പുറപ്പെട്ടു. ഇരുവരുടെയും മൃതദേഹം സംസ്ക്കരിക്കാനായി ഒരേ ശ്മശാനത്തിലേക്കാണ് കൊണ്ടുവന്നത്. അവിടെവെച്ച് ഇരുവരുടെയും ബന്ധുക്കൾ കൂടിയാലോചിച്ചാണ് വിവാഹം നടത്താൻ തീരുമാനിച്ചത്. പ്രതീകാത്മകമായി വിവാഹ ചടങ്ങുകൾ നടത്തിയ ശേഷമാണ് സംസ്ക്കാര ചടങ്ങുകൾ നടത്തിയത്.

  ‘ഇവിടെ ചുംബിക്കരുത്: കമിതാക്കളുടെ സ്നേഹ പ്രകടനം വർധിച്ചതോടെ ഹൗസിംഗ് സൊസൈറ്റിയുടെ ബോർഡ്

  പൊതുവിടങ്ങളിലെ സ്നേഹപ്രകടനങ്ങൾ നിയമവിരുദ്ധമാണെന്ന് പറയാൻ സുപ്രീം കോടതി പോലും വിസമ്മതിച്ചിട്ടുണ്ട്. സ്നേഹപ്രകടനം ‘അശ്ലീല’ പ്രവൃത്തി ആവുകയും മറ്റുള്ളവർക്ക് ശല്യമാവുകയും ചെയ്യുമ്പോഴാണ് ഇത് കുറ്റകൃത്യമാകുന്നത്. ഇത്തരം പ്രവൃത്തികൾക്കെതിരെ മുന്നോട്ട് വന്നിരിക്കുകയാണ് മുംബൈയിലെ ബൊറിവാലി മേഖലയിലുള്ള ഒരു ഹൗസിംഗ് സൊസൈറ്റി.

  മദ്യപിക്കരുത്, പുകവലിക്കരുത്, അമിത വേഗതയിൽ വാഹനം ഓടിക്കരുത് തുടങ്ങിയ സൂചനാ ബോർഡുകൾക്ക് സമാനമായി ‘ഇവിടെ ചുംബനം അരുത്’ എന്ന ബോർഡാണ് ബൊറിവാലി മേഖലയിലെ ഹൗസിംഗ് സൊസൈറ്റി സ്ഥാപിച്ചിരിക്കുന്നത്. സൊസൈറ്റിയുടെ ഗേറ്റിന് മുൻവശത്തായി റോഡിനോട് ചേർന്നാണ് ഇത്തരം ഒരു ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
  പൊലീസിനെ അറിയിക്കാനുള്ള നിർദേശമാണ് ഇവർ നൽകിയത്. എന്നാൽ കാര്യം പൊലീസിനെ അറിയിച്ചിട്ടും കാര്യമായ ഇടപെടലുകൾ ഉണ്ടായില്ല. തുടർന്നാണ് ഹൗസിംഗ് സൊസൈറ്റിയിലെ ആളുകൾ കൂടിയാലോചിച്ച് ഇത്തരം പ്രവണതകൾ നിയന്ത്രിക്കാനായി സൂചനാ ബോർഡ് സ്ഥാപിക്കാനായി തീരുമാനിച്ചത്.

  ലോക്ക്ഡൗണ്‍ സമയത്തുപോലും ബൈക്കിലും കാറിലുമായി ധാരാളം കമിതാക്കാൾ ഇവിടെ എത്തി ഏറെ വൈകിയാണ് മടങ്ങാറുള്ളത് എന്ന് പ്രദേശവാസികൾ പറയുന്നു. താമസക്കാർക്ക് ഇതൊരു ശല്യമായി മാറിയതോടെയാണ് ഇത്തരം തീരുമാനങ്ങളുമായി ഹൗസിംഗ് സൊസൈറ്റി മുന്നോട്ട് വന്നത്. സൂചനാ ബോർഡ് വച്ചതിന് ശേഷം വരുന്ന കമിതാക്കളുടെ എണ്ണം വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട് എന്നും വരുന്നവരാകട്ടെ സെൽഫി എടുത്ത് മടങ്ങാറാണ് എന്നും പ്രദേശവാസികൾ പറഞ്ഞു.


  Published by:Anuraj GR
  First published: