കൈലാസ് മാനസരോവർ യാത്ര ഈ വർഷം ഇല്ല; നാഥുലാ ചുരം അടച്ചു
- Published by:user_57
- news18-malayalam
Last Updated:
കൈലാസ് മാനസരോവർ യാത്ര ജൂണിൽ ആരംഭിക്കാനിരിക്കുകയായിരുന്നു
കോവിഡ് പശ്ചാത്തലത്തിൽ പ്രശസ്തമായ കൈലാസ് മാനസരോവർ യാത്ര ഈ വർഷം നടക്കില്ല. നാഥുലാ ചുരം വഴിയുള്ള ഇൻഡോ-ചൈന അതിർത്തി വ്യാപാരവും ഉണ്ടാവില്ലെന്നും സിക്കിം ടൂറിസം മന്ത്രി ബി.എസ്. പന്ത് പറഞ്ഞു. നാഥുലാ വഴിയുള്ള വ്യാപാരം മെയ് മാസം ആരംഭിക്കാനിരിക്കുകയായിരുന്നു. കൈലാസ് മാനസരോവർ യാത്ര ജൂണിൽ തുടക്കം കുറിക്കാനിരിക്കുകയായിരുന്നു.
30 ദശലക്ഷം വർഷം പഴക്കമുള്ള കൈലാസ് പർവ്വതനിര വിനോദ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാണ്. 6,675 മീറ്റർ ഉയരമുള്ള പർവ്വതനിരയാണ് ഇത്.
BEST PERFORMING STORIES:''കമല ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം ഉണ്ടെന്നു വരെ ആക്ഷേപമുണ്ടായി'; സ്പ്രിങ്ക്ളർ ആരോപണം തള്ളി മുഖ്യമന്ത്രി [NEWS]ചുമട്ടുതൊഴിലാളിക്കും ആരോഗ്യ പ്രവർത്തകനും കോവിഡ്; കോട്ടയത്ത് മാർക്കറ്റ് അടച്ചു [NEWS]കോവിഡ് 19 | സംസ്ഥാനത്തെ 4 ജില്ലകൾ റെഡ് സോണില്‍; പത്തെണ്ണം ഓറഞ്ച് സോണില്‍ [NEWS]
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് യാത്ര നടക്കാറുള്ളത്. ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരം, സിക്കിമിലെ നാഥുലാ ചുരം എന്നിവിടങ്ങളിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ഇതിന് സാംസ്കാരികവും ആത്മീയവുമായ പശ്ചാത്തലമുണ്ട്. ഹിന്ദു, ജൈന, ബുദ്ധ മതക്കാർ ഇവിടെ തീർത്ഥാടകരായി എത്താറുണ്ട്. നൂറുകണക്കിന് യാത്രികരാണ് ഓരോ വർഷവും ഇവിടം സന്ദർശിച്ച് മടങ്ങുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് യാത്രയുടെ സംഘാടകർ.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 23, 2020 11:27 PM IST