കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ നിർമിക്കും. വിതരണ ശൃംഖലകൾ ആധുനീകരിക്കും. രാജ്യത്തിന് കഴിവും ശേഷിയുമുണ്ട്. ലോകം ഇപ്പോൾ ധനകേന്ദ്രീകൃത സ്ഥിതിയിൽനിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറി.
സംസ്ഥാനത്ത് പുതുതായി ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾ ഫലപ്രദമായെന്നും ജാഗ്രത കൂടണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 7,677 പേർ നിരീക്ഷണത്തിലുണ്ടെന്ന് അദ്ധേഹം അറിയിച്ചു. 106 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7375 പേർ വീടുകളിലും 302പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിലുള്ളവർ നിർദേശങ്ങൾ കർശനമായി പാലിക്കണം.
തുടർന്ന് വായിക്കുക....