COVID 19 LIVE Updates| മരണക്കണക്കിൽ ചൈനയെ മറികടന്ന് അമേരിക്ക; ലോകത്താകെ മരിച്ചവരുടെ എണ്ണം 40,000 കടന്നു

Last Updated:

ഇറ്റലിയിൽ 12,428 പേരും സ്പെയിനിൽ 8189 പേരുമാണ് മരിച്ചത്

Coronavirus Pandemic LIVE Updates: കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് അമേരിക്ക. അമേരിക്കയിൽ ഇതുവരെ 3415 പേരാണ് മരിച്ചത്. ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം ചൈനയിൽ ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ചത് 3309 പേരാണ്. അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,75,067 ആയി. ഇതിനിടെ ലോകത്താകെ മരിച്ചവരുടെ എണ്ണം 40,000 പിന്നിട്ടു. ആകെ 40,057 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഇറ്റലിയിൽ 12,428 പേരും സ്പെയിനിൽ 8189 പേരുമാണ് മരിച്ചത്. ഇന്ത്യയിൽ ആകെ മരിച്ചവരുടെ എണ്ണം 35 ആണ്. 24 മണിക്കൂറിനിടെ 146 പേർക്കാണ് ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്.
കേരളത്തിൽ ചൊവ്വാഴ്ച ഏഴ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ രണ്ടുപേർക്ക് വീതവും തൃശൂർ, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 215 ആയി. 162471 പേർ വീടുകളിലും 658 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുകയാണ്. നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയുടെ രണ്ട് മക്കൾക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. എട്ട് വയസുള്ള ആൺകുട്ടിക്കും 13 വയസുള്ള പെൺകുട്ടിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
advertisement
തത്സമയ വിവരങ്ങൾ ചുവടെ...
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 LIVE Updates| മരണക്കണക്കിൽ ചൈനയെ മറികടന്ന് അമേരിക്ക; ലോകത്താകെ മരിച്ചവരുടെ എണ്ണം 40,000 കടന്നു
Next Article
advertisement
പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു
പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു
  • കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിക്കുമ്പോൾ കുഴഞ്ഞുവീണു

  • സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യം

  • മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു

View All
advertisement