വെടിനിർത്തൽ തീരുമാനത്തിൽ മാവോയിസ്റ്റ് സംഘടനയിൽ ഭിന്നത; കത്ത് അയച്ച മല്ലോജുല വേണുഗോപാലിനെതിരെ കേന്ദ്ര കമ്മിറ്റി

Last Updated:

ആയുധങ്ങൾ കൈമാറാൻ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം പീപ്പിൾസ് ഗറില്ല ആർമി അവ പിടിച്ചെടുക്കുമെന്നും മുന്നറിയിപ്പ് നൽകി

സിപിഐ മാവോയിസ്റ്റ്
സിപിഐ മാവോയിസ്റ്റ്
കൊല്ലപ്പെട്ട നേതാവ് മല്ലോജ്ജുല കോടേശ്വര റാവു എന്ന കിഷൻജിയുടെ സഹോദരനായ, സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം മല്ലോജ്ജുല വേണുഗോപാൽ എന്ന ഭൂ‌പതിയെ സംഘടന വഞ്ചകനെന്ന് മുദ്രകുത്തി. ആയുധങ്ങൾ കൈമാറാൻ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം പീപ്പിൾസ് ഗറില്ല ആർമി അവ പിടിച്ചെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഇതു വായിക്കുക: Modi @ 75| പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് താത്കാലിക വെടിനിര്‍ത്തലുമായി മാവോയിസ്റ്റ് സംഘടന; 'പരിശോധിച്ച്' വരികയാണെന്ന് കേന്ദ്രം
കഴിഞ്ഞ ആഴ്ച 'അഭയ്' എന്ന പേരിൽ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെട്ട് ഒരു കത്ത് മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഈ സംഭവവികാസം. അജ്ഞാതനായ ഒരു നേതാവിൻ്റെ ചിത്രത്തോടുകൂടിയ കത്തിൽ, പാർട്ടി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാൻ തയ്യാറാണെന്നും ആയുധങ്ങൾ ഉപേക്ഷിക്കാൻ സന്നദ്ധമാണെന്നും പ്രഖ്യാപിച്ചിരുന്നു. ഈ അസാധാരണമായ പ്രസ്താവനയും സമൂഹമാധ്യമങ്ങളിലെ പ്രചാരണവും മാവോയിസ്റ്റ് സ്വാധീന മേഖലകളിൽ വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
advertisement
എന്നാൽ, സിപിഐ (മാവോയിസ്റ്റ്) ഇപ്പോൾ ഈ പ്രസ്താവനയിൽ നിന്ന് ഔദ്യോഗികമായി പിൻമാറിയിരിക്കുകയാണ്. പാർട്ടി ഇങ്ങനെയൊരു സന്ദേശത്തിനോ സായുധ സമരം ഉപേക്ഷിക്കാനുള്ള തീരുമാനത്തിനോ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. പിന്നാലെ വേണുഗോപാലിനെ വഞ്ചകനായി പ്രഖ്യാപിക്കുകയും ചെയ്തു.
Summary: The CPI (Maoist) has labeled Mallojjula Venugopal alias Bhoopati, a central committee member and brother of slain leader Mallojjula Koteshwar Rao alias Kishenji, as a traitor. The organization has ordered him to surrender his weapons, warning that the People’s Guerrilla Army will seize them if he fails to comply.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വെടിനിർത്തൽ തീരുമാനത്തിൽ മാവോയിസ്റ്റ് സംഘടനയിൽ ഭിന്നത; കത്ത് അയച്ച മല്ലോജുല വേണുഗോപാലിനെതിരെ കേന്ദ്ര കമ്മിറ്റി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement