ചാണകം റോഡിൽ വീണു; മധ്യപ്രദേശിൽ എരുമകളുടെ ഉടമയ്ക്ക് 10000 രൂപ പിഴ
- Published by:Anuraj GR
- news18-malayalam
Last Updated:
കോർപറേഷൻ മുൻകൈയെടുത്ത് നിർമ്മിക്കുന്ന പുതിയ റോഡിലൂടെ എരുമകള്‍ കടന്നുപോകുമ്പോള്‍ ചാണകം വീണതിനെ തുടർന്നാണ് നടപടി...
ഭോപ്പാൽ: റോഡിൽ ചാണകം വീണ സംഭവത്തിൽ എരുമകളുടെ ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്തി. മധ്യപ്രദേശിലെ ഗ്വാളിയോർ നഗരസഭ പരിധിയിലാണ് സംഭവം. എരുമകളുടെ ചാണകം റോഡിൽ വീണതിനെ തുടർന്ന് ഡയറി ഓപ്പറേറ്റർക്കാണ് ഗ്വാളിയോർ മുനിസിപ്പൽ കോർപറേഷൻ പിഴ ചുമത്തിയത്.
കോർപറേഷൻ മുൻകൈയെടുത്ത് നിർമ്മിക്കുന്ന പുതിയ റോഡിലൂടെ എരുമകള്‍ കടന്നുപോകുമ്പോള്‍ ചാണകം വീണു. തുടര്‍ന്നാണ് ഉടമയ്‌ക്കെതിരെ കോര്‍പറേഷന് പിഴ ചുമത്തിയത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.
എരുമകള്‍ റോഡില്‍ അലയുന്നതിനെതിരെ ഉടമയ്ക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് കോർപറേഷൻ അധികൃതർ പറയുന്നു. അതിനുശേഷം റോഡിലൂട എരുമകളെ നടത്തിച്ചതോടെയാണ് നടപടിയിലേക്ക് കടന്നതെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായ മനീഷ് കനൗജിയ പറഞ്ഞു.
നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് മനീഷ് കനൗജിയ പറഞ്ഞു. റോഡുകളിലും നഗരത്തിലെ മറ്റ് സ്ഥലങ്ങളിലും മാലിന്യം തള്ളുന്നവർക്ക് ഞങ്ങൾ പിഴ ചുമത്തുന്നു. ശുചിത്വത്തെക്കുറിച്ചും ഞങ്ങൾ അവരെ പഠിപ്പിക്കുന്നു. ”- അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 30, 2020 1:39 PM IST