advertisement

ജാതി പറഞ്ഞ് നിരന്തരം അപമാനിച്ചു; ദളിത് ട്രാൻസ് വനിതാ പോലീസുകാരി രാജിവച്ചു

Last Updated:

കോയമ്പത്തൂരില്‍ സ്‌പെഷ്യല്‍ ജുവനൈല്‍ എയ്ഡ് പോലീസ് വിഭാഗത്തിലായിരുന്നു നസ്രിയ ജോലി ചെയ്തിരുന്നത്

ചെന്നൈ: തുടര്‍ച്ചയായ മാനസീക പീഡനവും പരിഹാസത്തെയും തുടര്‍ന്ന് തമിഴ്‌നാട്ടിലെ ദളിത് ഭിന്നലിംഗ വിഭാഗത്തില്‍പ്പെടുന്ന പോലീസുകാരി ആര്‍ നസ്രിയ ജോലിയിൽ നിന്നും രാജിവെച്ചു. താന്‍ ദീര്‍ഘകാലമായി മാനസീക, ശാരീരിക പീഡനങ്ങളും പരിഹാസങ്ങളും നേരിടുന്നതായി കോയമ്പത്തൂര്‍ പോലീസ് കമ്മിഷണര്‍ക്ക് നസ്രിയ പരാതി നല്‍കിയിരുന്നു.കോയമ്പത്തൂരില്‍ സ്‌പെഷ്യല്‍ ജുവനൈല്‍ എയ്ഡ് പോലീസ് വിഭാഗത്തിലായിരുന്നു നസ്രിയ ജോലി ചെയ്തിരുന്നത്.
യൂണിറ്റ് ഇന്‍സ്‌പെക്ടറായ മീനാക്ഷി തന്നെ ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്നും പ്രതികാര മനോഭാവത്തോടെയാണ് പെരുമാറുന്നതെന്നും ഇതു തന്നെ മാനസീക സംഘര്‍ഷത്തിലേക്കും ആത്മഹത്യയിലേക്കും എത്തിച്ചു.ഒരു തവണ ആത്മഹത്യാ ശ്രമം നടത്തി പരാജയപ്പെട്ടു ആശുപത്രിയില്‍ പോകേണ്ടി വന്നു. ഇതിനു ശേഷം ജോലിയില്‍ തിരിച്ചെത്തിയെങ്കിലും മീനാംബികയും സ്‌റ്റേഷന്‍ റൈട്ടര്‍ രാജശേഖറും കണ്‍ട്രോള്‍റൂം ഡി.എസ്.പി സുരേഷും മോശം സമീപനമാണ് തുടരുന്നതെന്നും രാജിക്കത്തില്‍ പറയുന്നു.
advertisement
ലിംഗാവസ്ഥയ്ക്ക് പുറമേ ജാതിപരമായും ആക്ഷേപിച്ചിരുന്നു. കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അപമാനം തുടരുകയാണ് ചെയ്തത്. പരാതി ജില്ലാ കലക്ടര്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും അയച്ചിട്ടുണ്ട്. പരാതിയില്‍ ഇതുവരെ നടപടിയെടുത്തിട്ടില്ലാത്തതിനാല്‍ ഇത്തരം ഒരു സാഹചര്യത്തില്‍ സത്യസന്ധത ഇല്ലാത്തവര്‍ക്ക് കീഴില്‍ ജോലി ചെയ്യാനാകില്ലെന്നും രാജിക്കത്തില്‍ പറയുന്നുണ്ട്.
തമിഴ്നാട് പൊലീസ് സേനയിൽ ചേരുന്ന രണ്ടാമത്തെ ട്രാൻസ് വനിതയായിരുന്നു ആര്‍ നസ്രിയ. ഒരു റോൾ മോഡൽ ആകാനാണ് താൻ ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ പീഡനമാണ് ഇനി ഈ ജോലി തുടരില്ലെന്നും നസ്രിയ മാധ്യമങ്ങളോട് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ജാതി പറഞ്ഞ് നിരന്തരം അപമാനിച്ചു; ദളിത് ട്രാൻസ് വനിതാ പോലീസുകാരി രാജിവച്ചു
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement