COVID 19 | അരവിന്ദ് കെജ്രിവാൾ ഐസൊലേഷനിൽ; ഡൽഹി മുഖ്യമന്ത്രിക്ക് നാളെ കോവിഡ് ടെസ്റ്റ്

Last Updated:

അതേസമയം, കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ ഡൽഹിക്കാർക്ക് മാത്രമായി നിജപ്പെടുത്തിയതായി കഴിഞ്ഞദിവസം മുഖ്യമന്ത്രി കെജ്രിവാൾ അറിയിച്ചിരുന്നു.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ചൊവ്വാഴ്ച കോവിഡ് 19 ടെസ്റ്റ്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കെജ്രിവാൾ ക്വാറന്റീനിൽ പോയിരുന്നു. തിങ്കളാഴ്ച നടത്താനിരുന്ന അദ്ദേഹത്തിന്റെ എല്ലാ മീറ്റിംഗുകളും റദ്ദു ചെയ്യുകയും ചെയ്തു.
ഞായറാഴ്ച ഉച്ച കഴിഞ്ഞതു മുതൽ മുഖ്യമന്ത്രിക്ക് സുഖമില്ലായ്മ അനുഭവപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ചൊവ്വാഴ്ച കോവിഡ് 19 ടെസ്റ്റിന് വിധേയനാകാൻ അദ്ദേഹം സമ്മതിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
You may also like:മലപ്പുറത്തെക്കുറിച്ച് പറഞ്ഞത് കേരളത്തിലെ മന്ത്രി നൽകിയ വിവരമനുസരിച്ച് [NEWS]മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്‍റീൻ സൗകര്യമില്ല‍ [NEWS] കോവിഡ‍് മുക്തമായി ന്യൂസിലന്റ്; സന്തോഷത്താൽ നൃത്തം ചെയ്തെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെൻ [NEWS]
അതേസമയം, കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ ഡൽഹിക്കാർക്ക് മാത്രമായി നിജപ്പെടുത്തിയതായി കഴിഞ്ഞദിവസം മുഖ്യമന്ത്രി കെജ്രിവാൾ അറിയിച്ചിരുന്നു.
advertisement
അതേസമയം, ഡൽഹിയിൽ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികൾക്ക് ഈ നിയന്ത്രണമില്ല. എന്തെങ്കിലും പ്രത്യേക സർജറിക്കായി എത്തുന്ന രോഗികൾക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാവുന്നതാണ്.
ഇതുവരെ, ഡൽഹിയിൽ മാത്രം 28,936 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 | അരവിന്ദ് കെജ്രിവാൾ ഐസൊലേഷനിൽ; ഡൽഹി മുഖ്യമന്ത്രിക്ക് നാളെ കോവിഡ് ടെസ്റ്റ്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement