ആൾമാറാട്ടം നടത്തി ബാങ്ക് അക്കൗണ്ടിൽ നിന്നും 82 ലക്ഷം തട്ടിയെടുത്തു; എസ്ബിഐ അസി.മാനേജർ അറസ്റ്റിൽ

Last Updated:

ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിനായാണ് അധികാര ദുർവിനിയോഗം നടത്തി പണം തട്ടിയെടുത്തത്

ചെന്നൈ: മുതിർന്ന പൗരന്‍റെ അക്കൗണ്ടിൽ സാമ്പത്തിക തിരിമറി നടത്തി 82 ലക്ഷം രൂപ തട്ടിയെടുത്ത ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എസ്ബിഐ അസിസ്റ്റന്‍റ് മാനേജർ കെ.മാധവനാണ് (35) അറസ്റ്റിലായത്. എസ്ബിഐ എഗ്മോർ റീറ്റെയിൽ അസറ്റസ് സെൻട്രൽ പ്രോസ്സസിംഗ് സെന്‍റർ (RACPC)അസി.മാനേജറാണിയാൾ. ക്രമക്കേട് തെളിഞ്ഞതിനെ തുടർന്ന് കരൂർ മൺമംഗലം സ്വദേശിയായ മാധവൻ ഒളിവിൽ പോയിരുന്നു. നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് പൊലീസ് പിടിയിലാകുന്നത്.
2020 മാർച്ചിലാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. മുതിർന്ന പൗരനായ രാമകൃഷ്ണൻ എന്നയാൾക്കാണ് അക്കൗണ്ടിൽ നിന്നും വൻതുക നഷ്ടമായത്. ഇയാൾ നല്‍കിയ വിവരം അനുസരിച്ച് ബാങ്ക് അധികൃതർ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് മാധവൻ കുടുങ്ങിയത്. മുതിർന്ന പൗരന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈവശപ്പെടുത്തിയ ഇയാൾ കെവൈസി രേഖകളിൽ സ്വന്തം നമ്പറും ഭാര്യയുടെ നമ്പറും നൽകുകയായിരുന്നു.
advertisement
രാമകൃഷ്ണൻ നൽകിയ പരാതിയെ തുടർന്നാണ് ബാങ്ക് അധികൃതരും തട്ടിപ്പ് വിവരം അറിയുന്നത്. ആഭ്യന്തര അന്വേഷണത്തിൽ സ്വന്തം അക്കൗണ്ടിലേക്കാണ് പ്രതി പണം മാറ്റിയതെന്ന് തെളിഞ്ഞു. തുടർന്ന് അക്കൗണ്ട് ഹോൾഡർക്ക് നഷ്ടമായ പണം ഇയാളുടെ അക്കൗണ്ടിൽ തന്നെ തിരികെ നിക്ഷേപിച്ച ശേഷമാണ് ബാങ്ക് പരാതിയുമായി ക്രൈംബ്രാഞ്ചിനെ സമീപിച്ചത്. പൊലീസ് അന്വേഷണത്തിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിനായാണ് മാധാവൻ അധികാര ദുർവിനിയോഗം നടത്തി പണം തട്ടിയെടുത്തതെന്ന് തെളിഞ്ഞു.
advertisement
2013 മുതൽ ഇയാൾ ഓഹരിവിപണികളിൽ നിക്ഷേപം നടത്തുന്നുണ്ട്. വലിയ തുകകള്‍ ഇത്തരത്തിൽ നഷ്ടം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കിൽ നിന്നും തട്ടിപ്പിലൂടെയും ലക്ഷങ്ങൾ വകമാറ്റിയത്. അറസ്റ്റിലായ പ്രതിയെ എഗ്മോറിലെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തിരിക്കുകയാണ്. മറ്റു ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽനിന്നും ഇയാൾ പണം തട്ടിയെടുത്തിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആൾമാറാട്ടം നടത്തി ബാങ്ക് അക്കൗണ്ടിൽ നിന്നും 82 ലക്ഷം തട്ടിയെടുത്തു; എസ്ബിഐ അസി.മാനേജർ അറസ്റ്റിൽ
Next Article
advertisement
മല്ലികാർജുൻ ഖാർഗെയുടെ ശക്തികേന്ദ്രത്തിൽ RSS മാർച്ചിന് അനുമതി; കർശന നിബന്ധനകൾ
മല്ലികാർജുൻ ഖാർഗെയുടെ ശക്തികേന്ദ്രത്തിൽ RSS മാർച്ചിന് അനുമതി; കർശന നിബന്ധനകൾ
  • ഗുർമിത്കലിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് യാദ്ഗിർ ജില്ലാ ഭരണകൂടം ഉപാധികളോടെ അനുമതി നൽകി.

  • മാർച്ച് നരേന്ദ്ര റാത്തോഡ് ലേഔട്ടിൽ നിന്ന് ആരംഭിച്ച് പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകും.

  • പൊതുസ്വത്തിനോ സ്വകാര്യ സ്വത്തിനോ നാശനഷ്ടം വരുത്തരുതെന്നും, കർശന നിബന്ധനകൾ പാലിക്കണമെന്നും നിർദ്ദേശം.

View All
advertisement