പോലീസ് സ്റ്റേഷന് തീയിട്ടു; അക്രമത്തിന് നേതൃത്വ൦ നൽകിയ അഞ്ച് പേരുടെ വീടുകൾ ബുൾഡോസർ കൊണ്ട് തകർത്തു
- Published by:Naveen
- news18-malayalam
Last Updated:
കെട്ടിടങ്ങൾ എല്ലാം തന്നെ അനധികൃത കയ്യേറ്റമാണെന്ന് ആരോപിച്ചാണ് നടപടി
ഗുവാഹത്തി: പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടാൻ നേതൃത്വം നൽകിയ അഞ്ച് പേരുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി ജില്ലാ ഭരണകൂടം. കസ്റ്റഡി മരണം ആരോപിച്ച് അസമിലെ (Assam) നാഗോണ്‍ ജില്ലയിലെ ബതദ്രവ പോലീസ് സ്റ്റേഷന് ആൾകൂട്ടം ശനിയാഴ്ച തീയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന അഞ്ച് പേരുടെ വീടുകൾ അധികൃതർ പൊളിച്ചുനീക്കിയത്. ഈ കെട്ടിടങ്ങൾ എല്ലാം തന്നെ അനധികൃത കയ്യേറ്റമാണെന്ന് ആരോപിച്ചാണ് നടപടി.
കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്ത മീന്‍കച്ചവടക്കാരനായ സഫിഖുള്‍ ഇസ്ലാമിനെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് നാട്ടുകാർ പോലീസ് സ്റ്റേഷൻ ആക്രമിച്ചത്. കൈക്കൂലി നൽകാൻ വിസമ്മതിച്ച ഇസ്ലാമിനെ പോലീസ് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം. സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ സംഘം പോലീസ് സ്റ്റേഷനു നേര്‍ക്ക് കല്ലെറിഞ്ഞു. ശേഷം, പോലീസുകാരെ പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. പിന്നാലെ സ്റ്റേഷന്‍ കത്തിക്കുകയായിരുന്നു. രണ്ടായിരത്തോളം പേരടങ്ങുന്ന സംഘമാണ് പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്.
Assam | Nagaon District Administration demolished houses of five families who were allegedly involved in setting fire to Batadraba Police Station yesterday, May 21 pic.twitter.com/N0u9xMg0ZW
— ANI (@ANI) May 22, 2022
advertisement
എന്നാല്‍ പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനാണ് ഇസ്ലാമിനെ അറസ്റ്റ് ചെയ്തതെന്നും അടുത്ത ദിവസം തന്നെ വിട്ടയച്ചെന്നും പോലീസ് പറയുന്നു. ശരീരവേദനയെ തുടർന്ന് ഇയാൾ രണ്ട് ആശുപത്രികളില്‍ ചികിത്സ തേടിയെന്നും ദൗര്‍ഭാഗ്യവശാല്‍ മരിച്ചെന്നുമാണ് പോലീസ് പറയുന്നത്. എന്നാൽ, രാവിലെ മീന്‍ വില്‍പ്പനയ്ക്ക് പോയ ഇസ്ലാമിനെ പോലീസ് പിടിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പതിനായിരം രൂപയും താറാവിനെയും നല്‍കിയാല്‍ മാത്രമേ ഇസ്ലാമിനെ വിട്ടയയ്ക്കുള്ളുവെന്ന് പോലീസുകാര്‍ പറഞ്ഞതായും ഇദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.
Also read- Police Station |വിട്ടയയ്ക്കാന്‍ 10,000 രൂപയും താറാവും തരണം; കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു; നാട്ടുകാര്‍ പോലീസ് സ്റ്റേഷന് തീയിട്ടു
സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തതായി അസം ഡിജിപി അറിയിച്ചു. കസ്റ്റഡി മരണ ആരോപണത്തെ തുടർന്ന് സ്റ്റേഷൻ ചുമതലയുള്ള പോലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 22, 2022 9:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പോലീസ് സ്റ്റേഷന് തീയിട്ടു; അക്രമത്തിന് നേതൃത്വ൦ നൽകിയ അഞ്ച് പേരുടെ വീടുകൾ ബുൾഡോസർ കൊണ്ട് തകർത്തു