Police Station |വിട്ടയയ്ക്കാന്‍ 10,000 രൂപയും താറാവും തരണം; കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു; നാട്ടുകാര്‍ പോലീസ് സ്റ്റേഷന് തീയിട്ടു
- Published by:Sarath Mohanan
- news18-malayalam
Last Updated:
സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ സംഘം പോലീസ് സ്റ്റേഷനു നേര്‍ക്ക് കല്ലെറിഞ്ഞു. ശേഷം, പോലീസുകാരെ പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു.
ഗുവാഹത്തി: പോലീസ് കസ്റ്റഡിയിലെടുത്ത മീന്‍കച്ചവടക്കാരന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ പോലീസ് സ്റ്റേഷന് തീയിട്ടു. അസമിലെ നാഗോണ്‍ ജില്ലയിലെ ബതദ്രവ പൊലീസ് സ്റ്റേഷനിലാണ് സംഭവം.
ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ അക്രമിക്കുന്നതിന്റെയും പോലീസുകാരെ മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. സഫിഖുള്‍ ഇസ്ലാം എന്നയാളാണ് പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മരിച്ചത്. പോലീസ് ഇയാളെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ സംഘം പോലീസ് സ്റ്റേഷനു നേര്‍ക്ക് കല്ലെറിഞ്ഞു. ശേഷം, പോലീസുകാരെ പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. പിന്നാലെ സ്റ്റേഷന്‍ കത്തിക്കുകയും ചെയ്തു.
Mob attacks police station after man dies in custody in Nagaon’s Batadrava pic.twitter.com/3XOsYcljCm
— Sourav Chetia (@sourav_chetia) May 21, 2022
advertisement
രണ്ടായിരത്തോളം പേരടങ്ങുന്ന സംഘമാണ് പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്. അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കൂടുതല്‍ സേനയെ രംഗത്തിറക്കി.
കഴിഞ്ഞദിവസം രാത്രിയിലാണ് സഫിഖുള്‍ ഇസ്ലാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ മീന്‍ വില്‍പ്പനയ്ക്ക് പോയ സഫീഖുള്ളിനെ പോലീസ് പിടിച്ചുകൊണ്ടു പോവുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. പതിനായിരം രൂപയും താറാവിനെയും നല്‍കിയാല്‍ മാത്രമേ ഇസ്ലാമിനെ വിട്ടയയ്ക്കുള്ളുവെന്ന് പോലീസുകാര്‍ പറഞ്ഞതായി ഇദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.
Kedarnath Temple |കേദാര്‍നാഥ് ക്ഷേത്രത്തില്‍ 'ഹസ്‌കി'യുമായെത്തി; യുവാവിനെതിരെ കേസെടുത്തു
വളര്‍ത്തുനായയുമായി കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് പോയ യുവാവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. നോയിഡ സ്വദേശിയായ 33കാരന്‍ വികാശ് ത്യാഗി എന്ന വ്‌ലോഗര്‍ക്കെതിരെയാണ് കേസെടുത്തത്. ക്ഷേത്രത്തിന് സമീപം നായയുമായി നില്‍ക്കുന്ന വീഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
advertisement
ചാര്‍ ധാം യാത്രക്ക് ഇടയിലാണ് സംഭവം. ഹസ്‌കി ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ നവാബുമായിട്ടാണ് യുവാവ് യാത്ര ചെയ്യുന്നത്. യാത്രയ്ക്കിടെ കേദാര്‍നാഥ് ക്ഷേത്രത്തിലും ഇവര്‍ എത്തിയിരുന്നു. നായയുമായി ക്ഷേത്രത്തിന് മുന്നില്‍ നില്‍ക്കുന്നതും 'നന്തി' പ്രതിഷ്ഠയില്‍ തൊട്ട് നമസ്‌കരിക്കുന്നതും വീഡിയോയില്‍ കാണാം. പുരോഹിതന്‍ നായയുടെ നെറുകില്‍ കുങ്കുമം തൊടുന്നതും വീഡിയോയിലുണ്ട്.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ യുവാവിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റിയാണ് പരാതി നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
advertisement
എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി താനും നായയും ഇത്തരത്തില്‍ യാത്ര ചെയ്യാറുണ്ടെന്നും ക്ഷേത്രങ്ങളില്‍ പോകാറുണ്ടെന്നും യുവാവ് പറയുന്നു. ഇപ്പോള്‍ എന്തിനാണ് ഈ നാടകമെന്നും നായയും ദൈവത്തിന്റെ സൃഷ്ടിയല്ലേ എന്നും യുവാവ് ചോദിക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 22, 2022 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Police Station |വിട്ടയയ്ക്കാന്‍ 10,000 രൂപയും താറാവും തരണം; കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു; നാട്ടുകാര്‍ പോലീസ് സ്റ്റേഷന് തീയിട്ടു