നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വാതില്‍പ്പടി റേഷന്‍ വിതരണ പദ്ധതി: മാറ്റങ്ങള്‍ വരുത്താന്‍ തയ്യാര്‍; പദ്ധതിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാള്‍

  വാതില്‍പ്പടി റേഷന്‍ വിതരണ പദ്ധതി: മാറ്റങ്ങള്‍ വരുത്താന്‍ തയ്യാര്‍; പദ്ധതിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാള്‍

  ദേശീയ താത്പര്യം കണക്കിലെടുത്ത് പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കണമെന്ന് പ്രധാനമന്ത്രിയോട് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു

  അരവിന്ദ് കെജ്‌രിവാള്‍

  അരവിന്ദ് കെജ്‌രിവാള്‍

  • Share this:
   ന്യൂഡല്‍ഹി: വാതില്‍പ്പടി റേഷന്‍ വിതരണ പദ്ധതിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്രം നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ തയ്യറാണെന്ന് കെജ്‌രിവാള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ദേശീയ താത്പര്യം കണക്കിലെടുത്ത് പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കണമെന്ന് പ്രധാനമന്ത്രിയോട് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

   അതേസമയം കഴിഞ്ഞ ദിവസം പദ്ധതി തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ കെജ്‌രിവാള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡല്‍ഹിയിലെ 70 ലക്ഷത്തോളം ജനങ്ങള്‍ക്ക് സൗകര്യപ്രദമായ വാതില്‍പ്പടി റേഷന്‍ വിതരണം തടഞ്ഞതെന്തുകൊണ്ടാണെന്ന് കെജ്‌രിവാള്‍ വിമര്‍ശിച്ചുകൊണ്ട് ചോദിച്ചിരുന്നു.

   Also Read-യുപിയില്‍ ഓക്‌സിജന്‍ 'മോക്ഡ്രില്‍' 22 രോഗികളുടെ ജീവനെടുത്തുവെന്ന് റിപ്പോര്‍ട്ട്; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

   കോവിഡ് പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ വാതില്‍പ്പടി റേഷന്‍ പദ്ധതി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം റേഷന്‍ കടകള്‍ സൂപ്പര്‍ സ്പ്രഡറുകളായി മാറുമെന്ന് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് സാഹചര്യത്തില്‍ പിസ്സ വീടുകളിലെത്തിക്കാന്‍ അനുമതി നല്‍കാമെങ്കില്‍ റേഷന്‍ വീടുകളില്‍ എത്തിച്ചു നല്‍കാമെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തിയിരുന്നു.

   റേഷന്‍ കരിഞ്ചന്ത തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി എടുത്ത നടപടിയാണിതെന്നും എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് തന്നെ റേഷന്‍ മാഫിയക്ക് അത് തടയാന്‍ കഴിഞ്ഞു. അഞ്ചുതവണ പദ്ധതി നടപ്പാക്കുന്നതിന് അനുമതി തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.

   Also Read-കേന്ദ്രസർക്കാരിന് വഴങ്ങി ട്വിറ്റർ; നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്; കൂടുതൽ സമയം തേടിയതായും ട്വിറ്റർ വക്താവ്

   റേഷന്‍ വീടുകളില്‍ എത്തിക്കുന്നതിനുള്ള അനുമതി ലഫ്റ്റനന്റ് ഗവര്‍ണര്‍ മടക്കിയതായി ഡല്‍ഹി സര്‍ക്കാര്‍ ശനിയാഴ്ചയാണ് ആരോപിച്ചത്. ദരിദ്രരായവര്‍ക്ക് വേണ്ടി വിപ്ലവകരമായ പദ്ധതി നടപ്പാക്കാന്‍ സാധിക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിനെ കെജ്രിവാള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു.
   Published by:Jayesh Krishnan
   First published:
   )}