ബംഗാളിൽ അസാധാരണ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; പ്രചരണം നാളെ രാത്രി 10 മണിക്ക് അവസാനിപ്പിക്കും
Last Updated:
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തുടർന്നാണ് അസാധാരണ നടപടി പ്രഖ്യാപിച്ചത്.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അസാധാരണ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചരണം തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടിക്കുറച്ചു. നാളെ രാത്രി 10 മണിക്ക് ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കും. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ഏഴാംഘട്ട തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ, സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.
ഞായറാഴ്ചയാണ് രാജ്യത്ത് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തുടർന്നാണ് അസാധാരണ നടപടി പ്രഖ്യാപിച്ചത്.
അതേസമയം, വ്യാപക സംഘർഷങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തു. ബി ജെ പിയുടെ വളര്‍ച്ചയില്‍ ഭയം പൂണ്ടാണ് മമത സര്‍ക്കാര്‍ ബംഗാളില്‍ അക്രമം അഴിച്ചു വിടുന്നതെന്ന് നരേന്ദ്ര മോദി ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സംഘര്‍ഷം മൂര്‍ഛിച്ചതിനിടെയാണ് പ്രധാനമന്ത്രി ബംഗാളില്‍ എത്തിയത്. ബംഗാളിലെ വിജയത്തോടെ ബിജെപി 300 സീറ്റ് കടക്കുമെന്നും ബിജെപിയുടെ വളര്‍ച്ചയില്‍ മമതയ്ക്കുള്ള അസ്വസ്ഥതയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
advertisement
കഴിഞ്ഞദിവസം അമിത് ഷായുടെ റാലിക്കിടെ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ട ക്യാംപസ് മുഖ്യമന്ത്രി മമത ബാനര്‍ജി സന്ദര്‍ശിച്ചു. പുറത്ത് നിന്നുള്ളവരെ എത്തിച്ച് ബി ജെ പി അക്രമം അഴിച്ചുവിടുകയാണെന്ന് മമത ആരോപിച്ചു. മമത ബാനര്‍ജിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ബിജെപിയുടെ അക്രമത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തൃണമൂലും കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 15, 2019 8:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബംഗാളിൽ അസാധാരണ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; പ്രചരണം നാളെ രാത്രി 10 മണിക്ക് അവസാനിപ്പിക്കും


