വ്യാപക അക്രമങ്ങൾക്കിടയിലും പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

ഏഴാംഘട്ടം തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സംഘര്‍ഷം മൂര്‍ഛിച്ചതിനിടെയാണ് പ്രധാനമന്ത്രി ബംഗാളില്‍ എത്തിയത്.

news18
Updated: May 15, 2019, 8:36 PM IST
വ്യാപക അക്രമങ്ങൾക്കിടയിലും പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി
modi
  • News18
  • Last Updated: May 15, 2019, 8:36 PM IST IST
  • Share this:
കൊൽക്കത്ത: വ്യാപക അക്രമങ്ങള്‍ക്കിടെ പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ പിയുടെ വളര്‍ച്ചയില്‍ ഭയം പൂണ്ടാണ് മമത സര്‍ക്കാര്‍ ബംഗാളില്‍ അക്രമം അഴിച്ചു വിടുന്നതെന്ന് നരേന്ദ്ര മോദി ആരോപിച്ചു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

ഏഴാംഘട്ടം തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സംഘര്‍ഷം മൂര്‍ഛിച്ചതിനിടെയാണ് പ്രധാനമന്ത്രി ബംഗാളില്‍ എത്തിയത്. ബംഗാളിലെ വിജയത്തോടെ ബിജെപി 300 സീറ്റ് കടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ബിജെപിയുടെ വളര്‍ച്ചയില്‍ മമതയ്ക്കുള്ള അസ്വസ്ഥതയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം.

അതേസമയം, യോഗി ആദിത്യനാഥിനെ വിലക്കിയ കമ്മിഷന്‍ മമതയ്ക്ക് എതിരെ നടപടിക്ക് തയ്യാറാകുന്നില്ലെന്ന് അമിത് ഷാ ആരോപിച്ചു.

'20 വർഷം കൊണ്ടുണ്ടാക്കിയ പ്രതിച്ഛായ തകർക്കാൻ ശ്രമം': ടൈം മാഗസിന്‍റെ കവറിനെതിരെ പ്രധാനമന്ത്രി മോദി

ഇതിനിടെ, അമിത് ഷായുടെ റാലിക്കിടെ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ട ക്യാംപസ് മുഖ്യമന്ത്രി മമത ബാനര്‍ജി സന്ദര്‍ശിച്ചു. പുറത്ത് നിന്നുള്ളവരെ എത്തിച്ച് ബി ജെ പി അക്രമം അഴിച്ചുവിടുകയാണെന്ന് മമത ആരോപിച്ചു.

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മമത ബാനര്‍ജിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ബിജെപിയുടെ അക്രമത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തൃണമൂലും കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading