സർക്കാർ സ്കൂൾ അധ്യാപകൻ എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് പ്രണയലേഖനം നൽകി; 47കാരനെതിരെ വീട്ടുകാർ പരാതി നൽകി

Last Updated:

47കാരനായ അധ്യാപകൻ വിദ്യാർഥിനിക്ക് നൽകിയ പ്രണയലേഖനം ഇതിനോടകം വൈറലായി കഴിഞ്ഞു

ന്യൂഡൽഹി: സർക്കാർ സ്കൂൾ അധ്യാപകൻ എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് പ്രണയലേഖനം നൽകിയ സംഭവം വിവാദമാകുന്നു. ശൈത്യകാല അവധിക്കായി സ്കൂൾ പൂട്ടുന്നതിന്‍റെ തലേദിവസമാണ് അധ്യാപകൻ വിദ്യാർഥിനിക്ക് പ്രണയലേഖനം നൽകിയത്. ‘നിന്നെ ഞാൻ എല്ലായ്പ്പോഴും മിസ് ചെയ്യും’- എന്നായിരുന്നു പ്രണയലേഖനത്തിലെ വാക്കുകൾ.
അധ്യാപകൻ വിദ്യാർഥിനിക്ക് നൽകിയ പ്രണയലേഖനം ഇതിനോടകം വൈറലായി കഴിഞ്ഞു. ഇതേത്തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ 47കാരനായ അധ്യാപകനെതിരെ പരാതി നൽകി. ഉത്തർപ്രദേശിലെ കണ്ണുജിലാണ് സർക്കാർ അധ്യാപകൻ എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് പ്രണയലേഖനം നൽകിയത്. ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2022 ഡിസംബർ 30 ന് സ്‌കൂളിന്റെ ശൈത്യകാല അവധിക്ക് തൊട്ടുമുമ്പാണ് അധ്യാപകൻ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കത്ത് നൽകിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായ കത്തിൽ, ‘ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുവെന്നും ശൈത്യകാല അവധിക്കാലത്ത് നിന്നെ മിസ് ചെയ്യും’ എന്നും അധ്യാപകൻ എഴുതിയിട്ടുണ്ട്. കഴിയുമ്പോഴെല്ലാം ഫോണിൽ വിളിക്കണമെന്നും അധ്യാപകൻ കത്തിൽ ആവശ്യപ്പെട്ടു.
advertisement
47 കാരനായ അധ്യാപകൻ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപിച്ച് പെൺകട്ടിയുടെ കുടുംബം സദർ കോട്വാലി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സംസാരിച്ച കനൗജ് എസ്പി കുൻവർ അനുപം സിംഗ്, പോലീസ് കേസ് അന്വേഷിക്കുകയാണെന്നും അന്വേഷണം നടത്തി റിപ്പോർട്ട് പോലീസിന് നൽകാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.
“കത്തിലെ കൈയക്ഷരം അധ്യാപകന്‍റെ കൈയക്ഷരവുമായി സാമ്യമുണ്ടോയെന്ന് പരിശോധിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്” ബേസിക് ശിക്ഷാ അധികാരി കൗസ്തുഭ് സിംഗ് പറഞ്ഞു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
സർക്കാർ സ്കൂൾ അധ്യാപകൻ എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് പ്രണയലേഖനം നൽകി; 47കാരനെതിരെ വീട്ടുകാർ പരാതി നൽകി
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement