advertisement

Independence Day 2021: ഇന്ത്യക്ക് പുറമേ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റ് അഞ്ച് രാജ്യങ്ങൾ

Last Updated:

ഇന്ത്യയ്ക്ക് പുറമേ മറ്റ് അഞ്ച് ലോക രാജ്യങ്ങള്‍ കൂടി ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നുണ്ട്

ബഹ്‌റൈനിലും ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നുണ്ട്
ബഹ്‌റൈനിലും ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നുണ്ട്
നാളെ ഓഗസ്റ്റ് 15. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം. ഈ ദേശീയ ആഘോഷ ദിനം നമ്മെ സ്വാതന്ത്ര്യ സമര സേനാനികള്‍ നടത്തിയ ത്യാഗങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ദിനം കൂടിയാണ്. 200 വര്‍ഷത്തിലേറെ നീണ്ടു നിന്ന അടിമത്തത്തില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം എന്ന സാക്ഷാത്കാരത്തിലേക്ക് എത്തിയത് ഒട്ടേറെ യാതനകളും സഹനങ്ങളും ത്യാഗങ്ങളും താണ്ടിയാണ്.
1947, ഓഗസ്റ്റ് 15 ന് ബ്രീട്ടീഷ് കോളനി ഭരണകര്‍ത്താക്കള്‍ ഇന്ത്യയെ അടിമത്തതില്‍ നിന്ന് മോചിപ്പിച്ചു. എന്നാല്‍ സ്വാതന്ത്ര്യത്തോടൊപ്പം ഇന്ത്യ രണ്ടായി വിഭജിക്കപ്പെടുകയും ചെയ്തു. ഇന്ത്യയും പാകിസ്ഥാനുമായി. ഇന്ത്യയ്ക്ക് പുറമേ മറ്റ് അഞ്ച് ലോക രാജ്യങ്ങള്‍ കൂടി ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നുണ്ട്. അവ ഏതൊക്കെ രാജ്യങ്ങളാണെന്ന് നോക്കാം
ലെക്റ്റന്‍സ്‌റ്റൈന്‍
മധ്യ യൂറോപ്പിലെ, ഓസ്ട്രിയയ്ക്കും സ്വിറ്റ്‌സര്‍ലന്റിനും മധ്യേ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ലെക്റ്റന്‍സ്‌റ്റൈന്‍. ജര്‍മ്മനാണ് ഈ രാജ്യത്തെ ഔദ്യോഗിക ഭാഷ. 1940 മുതലാണ് ഇവര്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു തുടങ്ങിയത്. മധ്യ യൂറോപ്പിലെ അംഗീകൃത സമയമായ രാത്രി 10 മണിക്കാണ് പരമ്പരാഗത വെടിക്കെട്ട് പ്രയോഗത്തോട് കൂടിയ സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്നത്.
advertisement
1990, മുതലാണ് ഇവിടെ ഓഗസ്റ്റ് 15 എന്ന തീയതി നിയമം മൂലം ഔദ്യോഗിക സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിച്ചത്. ഇതിന് രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്, ഓഗസ്റ്റ് 15 രാജ്യത്ത് നേരത്തെ തന്നെ ബാങ്ക് അവധി ദിനമായിരുന്നു. രണ്ടാമത്തെ കാരണം, 1940ൽ ലെക്റ്റന്‍സ്റ്റൈന്‍ ഭരിച്ചിരുന്ന ഫ്രാന്‍സ് ജോസ് II രാജകുമാരന്റെ പിറന്നാള്‍ ഓഗസ്റ്റ് 16 നായിരുന്നു. 1989ല്‍ അദ്ദേഹം അന്തരിച്ചെങ്കിലും ആ പാരമ്പര്യം അങ്ങനെ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ഗംഭീരമായ ആഘോഷങ്ങളില്‍ ആയിരക്കണക്കിന് ലെക്റ്റന്‍‌സ്‌റ്റൈന്‍ പൗരന്മാര്‍ പങ്കെടുക്കും. കൂടാതെ, സംസ്ഥാനത്തെ നിയമ പ്രകാരം വദൂസ് കോട്ടയ്ക്ക് മുന്‍പിലെ പുല്‍ത്തകിടിയില്‍ വച്ചുള്ള പാര്‍ലമെന്റിലെ പ്രസിഡന്റിന്റെയും, രാജകുമാരന്റെയും പ്രസംഗങ്ങളും, ലെക്റ്റന്‍സ്റ്റൈന്‍ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ മുഖമുദ്രയാണ്. കോട്ടയുടെ പൂന്തോട്ടത്തില്‍ വച്ച് നടക്കുന്ന വിരുന്നില്‍ രാജ്യത്തെ പൗരന്മാര്‍ക്കും ക്ഷണം ഉണ്ടാകും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസരത്തിൽ മാത്രമാണ് കോട്ട പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്.
advertisement
ബഹ്‌റൈന്‍
1971 ഓഗസ്റ്റ് 15നാണ് ബഹ്‌റൈന്‍ ബ്രിട്ടീഷുകാരില്‍ നിന്ന് മോചിതമാകുന്നത്. ബഹ്‌റൈന്‍ ആണ് എണ്ണ കണ്ടെത്തിയ ആദ്യ ഗള്‍ഫ് സംസ്ഥാനം. 1931ലാണ് ഇവിടെ എണ്ണ ഖനി നിര്‍മ്മിച്ചത്. 1913ല്‍ ബ്രിട്ടീഷുകാരും ഒട്ടോമന്‍ ഭരണകൂടവും ബഹ്‌റൈന്റെ സ്വാതന്ത്ര്യ ഉടമ്പടിയില്‍ ഒപ്പ് വച്ചിരുന്നു എങ്കിലും, അത് ബ്രിട്ടീഷ് ഭരണത്തില്‍ തന്നെ തുടരുകയാണ് ഉണ്ടായത്. 1971, ബഹ്‌റൈന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ബ്രിട്ടനുമായി ഒരു സൗഹൃദ ഉടമ്പടിയില്‍ ഒപ്പു വെയ്ക്കുകയും ചെയ്തു. ബഹ്‌റൈന്റെ ശരിയായ സ്വാന്ത്ര്യ ദിനം ഓഗസ്റ്റ് 14 ആണങ്കിലും രാജ്യം ഓഗസ്റ്റ് 15 ആണ് സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത്.
advertisement
റിപ്പബ്ലിക്ക് ഓഫ് കോംഗോ
മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു രാഷ്ട്രമാണ് റിപ്പബ്ലിക്ക് ഓഫ് കോംഗോ. ഓഗസ്റ്റ് 15 ആണ് ഇവിടുത്തെയും സ്വാതന്ത്ര്യ ദിനം. ഇവിടുത്തെ ഔദ്യോഗിക ഭാഷ ഫ്രഞ്ച് ആണ്. 1960ലാണ് കോംഗോയ്ക്ക് ഫ്രാന്‍സ് ഭരണകൂടത്തില്‍ നിന്നും മോചനം ലഭിച്ചത്. 80 വര്‍ഷമാണ് കോംഗോ ഫ്രഞ്ച് ഭരണകൂടത്തിന് കീഴില്‍ കഴിഞ്ഞത്. 1969 മുതല്‍ 1992 വരെ കോംഗോയില്‍ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ഭരണമാണ് നില നിന്നത്. 1992 മുതല്‍ രാജ്യത്ത് പല രാഷ്ട്രിയ പാര്‍ട്ടികള്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് സംവിധാനം നിലവില്‍ വന്നു.
advertisement
ഉത്തര കൊറിയയും ദക്ഷിണ കൊറിയയും
1945ലാണ് ജപ്പാന്റെ അധിനിവേശത്തില്‍ നിന്ന് കൊറിയയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. അതും കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷം, 1948 ഓഗസ്റ്റ് 15നാണ് റിപ്പബ്ലിക്ക് ഓഫ് കൊറിയ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ഈ ദിവസം, ഗ്വാങ്‌ബോക്ജിയോള്‍ എന്നാണ് അറിയപ്പെടുന്നത്. അതിനര്‍ത്ഥം, വെളിച്ചം പുനഃസ്ഥാപിക്കപ്പെട്ട സമയം എന്നാണ്. 1945 വരെ തുടര്‍ന്ന 35 വര്‍ഷത്തെ അടിമത്തത്തില്‍ നിന്നാണ് കൊറിയ മോചിതമായത്. കൊറിയ വിഭജിച്ച് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ആയി എങ്കിലും, ഇരു രാജ്യങ്ങളും ഓഗസ്റ്റ് പതിനഞ്ചിന് തന്നെയാണ് ഔദ്യോഗികമായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
Independence Day 2021: ഇന്ത്യക്ക് പുറമേ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റ് അഞ്ച് രാജ്യങ്ങൾ
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement