യുവാവ് വീട്ടിനുള്ളിൽ മണ്ണെണ്ണ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; ഭാര്യയും മക്കളുമടക്കം കുടുംബത്തിലെ 5 പേർക്ക് പൊള്ളലേറ്റു

Last Updated:

ആറ് വയസ്സുള്ള മകനും കൈക്കുഞ്ഞും അടക്കം മുറിയിലുള്ളപ്പോഴായിരുന്നു ആത്മഹത്യാശ്രമം

വീട്ടിനുള്ളിൽ യുവാവിന്റെ ആത്മഹത്യാശ്രമത്തിൽ ഗുരുതരമായി പൊള്ളലേറ്റത് കുടുംബാംഗങ്ങൾക്ക്. ഡൽഹിയിലാണ് സംഭവം. അഭിനയ് ഗുപ്ത (35)എന്നയാളാണ് വീട്ടിനുള്ളിൽ കുടുംബാംഗങ്ങൾക്ക് മുന്നിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആറ് വയസ്സുള്ള മകനും കൈക്കുഞ്ഞും അടക്കം മുറിയിലുള്ളപ്പോഴായിരുന്നു അഭിനയ് ഗുപ്തയുടെ ആത്മഹത്യാശ്രമം.
വെള്ളിയാഴ്ച്ച അർധരാത്രിയാണ് സൗത്ത് ഡൽഹിയിലെ ഫത്തേപൂർ ബേരിയിലുള്ള വീട്ടിൽ അഭിനയ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടുകാരുമായുള്ള വഴക്കിനെ തുടർന്നായിരുന്നു ആത്മഹത്യാ ശ്രമം. എല്ലാവരുമുള്ള മുറിയിൽ നിന്ന് ഇയാൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. തീ ആളിക്കത്തിയതോടെ അഭിനയ് ഗുപ്തയുടെ ഭാര്യ നേഹ ഗുപ്ത(30), അമ്മ പ്രഷില ഗുപ്ത(65), മക്കളായ റിഹാൻ (6), എട്ട് മാസം പ്രായമുള്ള മകൻ ശിവാൻ എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു.
Also Read- ഭാര്യയുമായി വഴക്കിടുന്നതിനിടെ 2 വയസുകാരനെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞു
പൊള്ളലേറ്റ അഭിനയ് ഗുപ്തയേയും അമ്മ പ്രഷില ഗുപ്തയേയും ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവർക്കും അമ്പതും ഇരുപതും ശതമാനം പൊള്ളലേറ്റതായി പൊലീസ് അറിയിച്ചു. നേഹയേയും മക്കളേയും സഫ്ദർജംഗ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൈകാലുകൾക്കാണ് ഇവർക്ക് പൊള്ളലേറ്റത്.
advertisement
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
മലയാളം വാർത്തകൾ/ വാർത്ത/India/
യുവാവ് വീട്ടിനുള്ളിൽ മണ്ണെണ്ണ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; ഭാര്യയും മക്കളുമടക്കം കുടുംബത്തിലെ 5 പേർക്ക് പൊള്ളലേറ്റു
Next Article
advertisement
'എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റിയയക്കാൻ നാസയോട് അഭ്യർത്ഥിക്കുന്നു'; അതിദാരിദ്ര്യ മുക്തിയിൽ  ബെന്യാമിൻ
'എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റിയയക്കാൻ നാസയോട് അഭ്യർത്ഥിക്കുന്നു'; അതിദാരിദ്ര്യ മുക്തിയിൽ ബെന്യാമിൻ
  • ബെന്യാമിൻ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിനെ വിമർശിച്ചവരെ എലിവാണങ്ങൾ എന്ന് വിളിച്ചു.

  • അതിനാൽ വിമർശകരെ ബഹിരാകാശത്തേക്ക് കയറ്റി അയക്കാൻ നാസയോട് അഭ്യർത്ഥിക്കുകയല്ലാതെ മാർഗമില്ലെന്ന് പറഞ്ഞു.

  • സാക്ഷരത, ജനകീയാസൂത്രണം, സ്ത്രീശാക്തീകരണം, ആരോഗ്യ സൂചിക എന്നിവയിൽ കേരളം ലോകത്തിന് മാതൃകയാണെന്ന് ബെന്യാമിൻ.

View All
advertisement