advertisement

ദേശീയ നീന്തൽ താരം എം ബി ബാലകൃഷ്ണൻ അപകടത്തിൽ കൊല്ലപ്പെട്ടു

Last Updated:

50 മീറ്ററിൽ ദേശീയ റെക്കോഡുകാരനാണ് ബാലകൃഷ്ണൻ

ചെന്നൈ: ദേശീയ നീന്തൽതാരം എം ബി ബാലകൃഷ്ണൻ ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു 29 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി കോയമ്പേട് വച്ച് ബൈക്കിൽനിന്ന് തെറിച്ചുവീണ് ലോറിക്കടിയിൽപ്പെട്ടായിരുന്നു മരണം.‌മൂന്നാം വയസ്സിൽ നീന്തൽ പഠിച്ച ബാലകൃഷ്ണൻ കുട്ടിക്കാലത്തുതന്നെ മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. നീന്തലിൽ 50 മീറ്ററിൽ ദേശീയ റെക്കോഡ് സ്വന്തമാക്കിയിരുന്നു. 2010ൽ ധാക്കയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ 50 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ സ്വർണവും 100 മീറ്റർ ബാക്ക്സ്‌ട്രോക്കിൽ വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്.
അമേരിക്കയിൽ സോഫ്റ്റ്‌വേർ മേഖലയിൽ ജോലിചെയ്യുകയായിരുന്നു. വിസാ കാലാവധി അവസാനിച്ചതിനെത്തുടർന്ന് അടുത്തിടെയാണ് ചെന്നൈയിലെത്തിയത്. അപകടമരണമെന്നനിലയിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് അണ്ണനഗർ ട്രാഫിക് പോലീസ് അറിയിച്ചു. അപകടത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ചൊവ്വാഴ്ച രാത്രി ഷേണായ് നഗർ ജയലക്ഷ്മി കോളനിയിലെ വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്നു ബാലകൃഷ്ണൻ. വനിതാസുഹൃത്തും കൂടെയുണ്ടായിരുന്നു. ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു. ബാലകൃഷ്ണനും സുഹൃത്തും തെറിച്ചുവീണു. ലോറിയുടെ ചക്രങ്ങൾക്കടിയിൽപ്പെട്ട് ബാലകൃഷ്ണൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. നിസ്സാരപരിക്കുകളോടെ സുഹൃത്ത് രക്ഷപ്പെട്ടു. ലോറി ഡ്രൈവർ സുബ്രഹ്മണ്യൻ അറസ്റ്റിലാണ്.ചെന്നൈയിലെ ഡോക്ടർ ദമ്പതിമാരുടെ മകനാണ് ബാലകൃഷ്ണൻ.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ദേശീയ നീന്തൽ താരം എം ബി ബാലകൃഷ്ണൻ അപകടത്തിൽ കൊല്ലപ്പെട്ടു
Next Article
advertisement
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
  • കഴിഞ്ഞ 40 വർഷത്തിനിടയിൽ യുവ വോട്ടർമാർ വർധിച്ചപ്പോൾ കോൺഗ്രസ് തകർച്ചയിലേക്ക് നീങ്ങി

  • മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞതിൽ കുടുംബവാഴ്ചാ ക്ലബ്ബ് ആണെന്ന് മോദി

  • ബംഗാളിൽ ആയുഷ്മാൻ ഭാരത്, തമിഴ്‌നാട്ടിൽ പിഎം ആവാസ് യോജന പദ്ധതികൾ നടപ്പിലാക്കാത്തത് വിമർശിച്ചു

View All
advertisement