advertisement

മോഷണം; സൗദിയിൽ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ച് മാറ്റാൻ ഉത്തരവ്

Last Updated:

ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിന്റെ കൈപ്പത്തി വെട്ടാനാണ് കോടതി ഉത്തരവ്. റമദാന്‍ 17നകം അപ്പീൽ പോകാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്

ദമാം: സൗദിയിൽ മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് കോടതി ഉത്തരവ്. ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയാണ് ഉത്തരവിട്ടത്. ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാനാണ് കോടതി ഉത്തരവിട്ടത്. സൗദിയിലെ അബഹയില്‍ ഉള്ള ഭക്ഷണശാലയുടെ പണം സൂക്ഷിക്കുന്ന അറയില്‍നിന്നും പണം കാണാതായ കേസിലാണ് മലയാളി അറസ്റ്റിലായത്. 1.10 ലക്ഷം റിയാലായിരുന്നു കാണാതായത്.
ഒപ്പം ജോലി ചെയ്തിരുന്ന മറ്റ് രണ്ട് സുഹൃത്തുക്കള്‍ സാക്ഷി പറയുകയും മലയാളി യുവാവ് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. മോഷണം നടന്നതായി സ്ഥാപന അധികൃതര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയപരിശോധനയില്‍ മോഷ്ടിച്ച തുക ഒളിപ്പിച്ചുവെച്ച നിലയില്‍ കുളിമുറിയില്‍ നിന്നും കണ്ടെത്തിയിരുന്നു. കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ശരീഅത്ത് നിയമപ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.
advertisement
ഇതേ സ്ഥാപനത്തിലെ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സയ്ക്കായി നാട്ടില്‍ പോയപ്പോള്‍ ഈ യുവാവ് ജാമൃം നിന്നിരുന്നു. എന്നാല്‍ നാട്ടില്‍ പോയ സുഹൃത്ത് തിരിച്ച് വരാതിരുന്നതിനാല്‍ കടയുമടമ ഇയാളില്‍ നിന്ന് ഇരുപത്തിനാലായിരം റിയാല്‍ ഈടാക്കിയിരുന്നു. ഇതിന് പകരമായി സ്പോണ്‍സറുടെ റസ്റ്റോറന്റില്‍നിന്ന് 24,000 റിയാല്‍ എടുക്കുകയായിരുന്നു ലക്ഷ്യമെന്ന് യുവാവ് പറയുന്നു. കോടതി വിധിക്കെതിരെ റമദാന്‍ 17നകം അപ്പീൽ പോകാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.
നാട്ടിലെ കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്ന് അസീറിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ യുവാവിന് നിയമസഹായം നൽകാൻ രംഗത്തുണ്ട്. ഇന്ത്യൻ എംബസി സാമൂഹിക ക്ഷേമ സമിതിയംഗവും സോഷ്യൽ ഫോറം പ്രവർത്തകനുമായ സൈദ് മൗലവി നിയമവിദഗ്ധരുമായി വിഷയം ചർച്ച ചെയ്തു. ആറു വർഷമായി ഈ റസ്റ്റോറന്റിലെ ജീവനക്കാരനാണ് യുവാവ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Gulf/
മോഷണം; സൗദിയിൽ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ച് മാറ്റാൻ ഉത്തരവ്
Next Article
advertisement
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
  • കഴിഞ്ഞ 40 വർഷത്തിനിടയിൽ യുവ വോട്ടർമാർ വർധിച്ചപ്പോൾ കോൺഗ്രസ് തകർച്ചയിലേക്ക് നീങ്ങി

  • മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞതിൽ കുടുംബവാഴ്ചാ ക്ലബ്ബ് ആണെന്ന് മോദി

  • ബംഗാളിൽ ആയുഷ്മാൻ ഭാരത്, തമിഴ്‌നാട്ടിൽ പിഎം ആവാസ് യോജന പദ്ധതികൾ നടപ്പിലാക്കാത്തത് വിമർശിച്ചു

View All
advertisement