പഞ്ചാബിലെ ബതിന്ഡ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പില്‍ 4 ജവാന്‍മാര്‍ക്ക് വീരമൃത്യു. പുലര്‍ച്ചെ 4.30 ഓടെയാണ് ബതിന്ഡ മിലിട്ടറി സ്‌റ്റേഷനിൽ വെടിവെപ്പ് ഉണ്ടായതെന്ന് ഇന്ത്യൻ ആർമിയുടെ സൗത്ത് വെസ്റ്റേൺ കമാൻഡ് അറിയിച്ചു. സൈന്യത്തിന്‍റെ ദ്രുതകര്‍മ്മ സേന സ്ഥലത്തെത്തിയിട്ടുണ്ട്. വെടിവെപ്പിന്‍റെ പശ്ചാത്തലത്തില്‍ സൈനിക കേന്ദ്രം സീല്‍ ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥലത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്.
അതേസമയം സംഭവത്തിന് പിന്നില്‍ ഭീകരാക്രമണ സാധ്യതകളൊന്നുമില്ലെന്ന് ബതിൻഡ എസ്എസ്പി ഗുൽനീത് ഖുറുന പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഐഡന്റിറ്റി മിലിട്ടറി സ്റ്റേഷൻ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.