അതിർത്തിക്കപ്പുറം പ്രതിഷേധക്കാര്‍; ഇന്ത്യയില്‍ പങ്കാളികള്‍; ഭരണത്തില്‍ സുപ്രധാന ശക്തികളായ ജെന്‍ സീ
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ പ്രാവീണ്യമുള്ള തലമുറയാണ് ജെന്‍ സീ. ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ സ്വതന്ത്രവും സുതാര്യവുമായ സാമ്പത്തിക ഇടപെടലുകളും പുതിയ ആശയവിനിമമാര്‍ഗങ്ങളിലെ നൈപുണ്യവും രാജ്യത്തെ ജീവിതത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചു
അഴിമതി, തൊഴിലില്ലായ്മ, സോഷ്യല്‍ മീഡിയ നിരോധനം തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അയല്‍രാജ്യങ്ങളായ നേപ്പാളിലും ബംഗ്ലാദേശിലും 'ജെന്‍ സീ' പ്രതിഷേധം ആളിക്കത്തുമ്പോൾ ജെന്‍ സീ പങ്കാളിത്തത്തിലൂടെ വിവിധ മേഖലകളില്‍ സുപ്രധാന ശക്തിയായി മാറാന്‍ തയ്യാറാറെടുക്കുകയാണ് ഇന്ത്യ.
ആരാണ് ജെൻ സീ?
35 വയസിനു താഴെയുള്ളവരാണ് ജെൻ സീ (Gen Z) എന്നറിയപ്പെടുന്നത്. 1997 മുതല്‍ 2012 വരെ ജനിച്ച ഈ വിഭാഗത്തിൽ വരുന്നവരാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ മുന്നിൽ രണ്ട്. ഒരു കാലത്ത് പ്രതിഷേധത്തിന്റെ വക്താക്കളായി മാത്രം കണക്കാക്കിയിരുന്ന ജെന്‍ സീ രാജ്യത്തിന്റെ സാമ്പത്തിക-രാഷ്ട്രീയരംഗങ്ങളില്‍ നിര്‍ണായക ശക്തിയായി മാറിക്കഴിഞ്ഞു.
പതിറ്റാണ്ടുകളായി രാജ്യത്തിന്റെ രാഷ്ട്രീയവും ഭരണസംവിധാനങ്ങളും മുതിര്‍ന്ന തലമുറകളുടെ നിയന്ത്രണത്തിലായിരുന്നു. യുവാക്കളുടെ പങ്കാളിത്തം പലപ്പോഴും പ്രതീകാത്മകകമായി. 'ഭാവിയുടെ നേതാക്കള്‍' എന്നത് മുദ്രാവാക്യങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്നു. എന്നാല്‍ ആ സ്ഥിതി മാറുകയാണ്. ഇന്ന് ജെന്‍ സീ കള്‍ വെറും വോട്ടര്‍മാര്‍ക്കും നിഷേധികളായ പ്രതിഷേധക്കാര്‍ എന്ന സ്ഥിതിക്കുമപ്പുറം വളര്‍ന്നു. നയരൂപീകരണത്തിലും ഭരണനവീകരണത്തിലും ജെന്‍ സീ കള്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നു.
advertisement
മാറിയത് എങ്ങനെ ?
ഒരു കാലത്ത് നിഷേധികള്‍ എന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്ന ഇവരില്‍ മാറ്റമുണ്ടാക്കിയതിന് യൂത്ത് പാര്‍ലമെന്റുകളിലൂടെയും വിദ്യാര്‍ത്ഥി കൗണ്‍സിലുകളിലൂടെയും കണ്‍സര്‍വേറ്റീവ് ഫോറങ്ങളിലൂടെയും നടന്ന ജനാധിപത്യ ചര്‍ച്ചകള്‍ കാരണമായിട്ടുണ്ട്.ഭരണം ഒരു എലൈറ്റ് വിഭാഗത്തിന്റെ അവകാശമല്ല, മറിച്ച് എല്ലാ പൗരന്‍മാരുടേയും ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് ഇത്തരം വേദികള്‍ നല്‍കുന്നത്.
വ്യത്യസ്‌തരാമൊരു ജെൻ സീ
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ പ്രാവീണ്യമുള്ള തലമുറയാണ് ജെന്‍ സീ. ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ സ്വതന്ത്രവും സുതാര്യവുമായ സാമ്പത്തിക ഇടപെടലുകളും പുതിയ ആശയവിനിമമാര്‍ഗങ്ങളിലെ നൈപുണ്യവും രാജ്യത്തെ ജീവിതത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ പരാതിപ്ലാറ്റ്ഫോമുകള്‍, ഓണ്‍ലൈന്‍ ഫീഡ്ബാക്ക് സംവിധാനങ്ങള്‍, ക്രൗഡ്‌സോഴ്സിംഗ് ആശയങ്ങള്‍, ഡിജിറ്റല്‍ സേവനവിതരണം തുടങ്ങിയവയില്‍ യുവാക്കള്‍ സജീവമാണ്. ഇതുവഴി ഭരണ സംവിധാനങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള തടസ്സങ്ങള്‍ കുറയുകയും, ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ഇടപാടുകള്‍ ശക്തിപ്പെടുകയും ചെയ്തു.
advertisement
സ്വര്‍ണത്തിലും ഭൂമിയിലും വിവിധതരം സമ്പാദ്യങ്ങളിലും മുന്‍ഗണന നല്‍കിയിരുന്ന മുന്‍തലമുറകളില്‍ നിന്ന് വ്യത്യസ്തമായി യാത്രയ്ക്കും ഭക്ഷണത്തിനും ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്കും ഡിജിറ്റല്‍ ഉപകരങ്ങള്‍ക്കും പണം ചെലവിടുന്നത് ജെന്‍ സീ തലമുറയുടെ പ്രത്യേകതയാണ്.
രാഷ്ട്രീയ ഇടപെടലുകളിലും ജെന്‍ സീകള്‍ വ്യത്യസ്തരാണ്. പരമ്പരാഗത പാര്‍ട്ടി രാഷ്ട്രീയത്തില്‍ അവര്‍ക്ക് താല്‍പര്യമില്ല. കവലപ്രസംഗങ്ങള്‍ക്കപ്പുറമുള്ള രാഷ്ട്രീയ ചിന്തകളാണ് അവരെ നയിക്കുന്നത്. കാലാവസ്ഥാ സംരക്ഷണം, ലിംഗ നീതി, വിദ്യാഭ്യാസ പരിഷ്‌കരണം,ഡിജിറ്റല്‍ അവകാശം തുടങ്ങിയ വിഷയാധിഷ്ഠിത പ്രസ്ഥാനങ്ങളില്‍ ഈ യുവത കൂടുതല്‍ സജീവമാണ്.
advertisement
നഗര-ഗ്രാമ വ്യത്യാസങ്ങളില്ലാതെ യുവാക്കള്‍ ഭരണസംവിധാനത്തിലേക്ക് കടന്നുവരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും സ്ത്രീകളും പ്രൊഫഷണലുകളും മധ്യവര്‍ഗക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഭരണത്തിലേക്ക് കടന്നുവരുന്നു. പഞ്ചായത്തിരാജ് സംവിധാനങ്ങള്‍ ജനാധിപത്യ പരിശീലന കേന്ദ്രങ്ങളായി മാറുകയും യുവപ്രതിനിധികള്‍ക്ക് ചര്‍ച്ചയും ബജറ്റിങ്ങും ഉത്തരവാദിത്തവും പഠിക്കാനുള്ള അവസരങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു.
അതേസമയം, പുതിയ കാലം വെല്ലുവളികള്‍ നിറഞ്ഞതാണ്. പഴയ തലമുറയുടെ ചിന്താഗതിയും പ്രവര്‍ത്തന രീതികളും തമ്മിലുള്ള അന്തരം വലുതാണ്.എന്നിരുന്നാലും ഭാവി സുരക്ഷിതമാകണമെങ്കില്‍ പുതുതലമുറയെ പൂര്‍ണമായ രീതിയില്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. എന്നിരുന്നാലും സ്വതന്ത്രമായ ചിന്തകളും ശുഭപ്രതീക്ഷകളും നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യയിലെ പൊതുമേഖലകളില്‍ സജീവമായി പങ്കുചേരുകയാണ് ജെന്‍ സീ. ഇതിലൂടെ അവര്‍ രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് പ്രേരകശക്തിയായി മാറുമെന്നാണ് സൂചന.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 16, 2026 5:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അതിർത്തിക്കപ്പുറം പ്രതിഷേധക്കാര്‍; ഇന്ത്യയില്‍ പങ്കാളികള്‍; ഭരണത്തില്‍ സുപ്രധാന ശക്തികളായ ജെന്‍ സീ










