advertisement

തീവ്രവാദം ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ടവർക്ക് വേദി നൽകരുത്; ചാനലുകൾക്ക് നിർദേശവുമായി കേന്ദ്ര സർക്കാര്‍

Last Updated:

രാജ്യത്ത് നിയമം മൂലം നിരോധിച്ചിട്ടുള്ള സംഘടനയിൽപ്പെട്ടതും തീവ്രവാദം ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതുമായ വിദേശ പൗരനെ ടെലിവിഷൻ ചാനലിൽ ചർച്ചക്ക് ക്ഷണിച്ചത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ കർശന നിർദേശം പുറപ്പെടുവിച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: തീവ്രവാദം, ഗുരുതര കുറ്റകൃത്യങ്ങൾ, നിരോധിത സംഘടനകൾ എന്നിവയുടെ ഭാഗമായവർക്ക് വാർത്താ ചാനലുകൾ വേദി നൽകരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നൽകിയ നോട്ടീസിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് നിയമം മൂലം നിരോധിച്ചിട്ടുള്ള സംഘടനയിൽപ്പെട്ടതും തീവ്രവാദം ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതുമായ വിദേശ പൗരനെ ടെലിവിഷൻ ചാനലിൽ ചർച്ചക്ക് ക്ഷണിച്ചത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ കർശന നിർദേശം പുറപ്പെടുവിച്ചത്.
രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും സുരക്ഷക്കും വിദേശ രാജ്യവുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തിനും ഹാനികരമായതും രാജ്യത്തെ പൊതുക്രമം തകരാൻ സാധ്യതയുള്ളതുമായ നിരവധി പരാമർശങ്ങൾ വിദേശ പൗരൻ ചാനലിൽ നടത്തിയെന്നും മന്ത്രാലയത്തിന്‍റെ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങളോ ഭീകരവാദ കുറ്റങ്ങളോ ചുമത്തിയിട്ടുള്ള വ്യക്തികളുടെയോ നിയമപ്രകാരം നിരോധിച്ചിട്ടുള്ള സംഘടനകളുടെയോ റിപ്പോർട്ടുകൾ, റഫറൻസുകൾ, വീക്ഷണങ്ങൾ, അജണ്ടകൾ എന്നിവക്ക് വേദികൾ നൽകുന്നതിൽ നിന്ന് ടെലിവിഷൻ ചാനലുകൾ വിട്ടുനിൽക്കാൻ നിർദേശിക്കുന്നതായും നോട്ടീസിൽ പറയുന്നു.
advertisement
മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതായും ടിവി ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കത്തിൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്സ് (റെഗുലേഷൻ) നിയമത്തിന് കീഴിലുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
ഇന്ത്യ-കാനഡ ഭിന്നത രൂക്ഷമായതിന് പിന്നാലെ ഒരു ദേശീയ മാധ്യമം, ഇന്ത്യ 2020 ൽ ഭീകരവാദിയായി പ്രഖ്യാപിച്ച ഗുരുപട്വന്ത് സിങ് പന്നൂനിന്റെ 20 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്തിരുന്നു. പഞ്ചാബിൽ മൂന്ന് രാജ്യദ്രോഹ കേസുകൾ ഉള്‍പ്പെടെ 22 ക്രിമിനൽ കേസുകളിൽ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് ഗുരുപട്വന്ത് സിങ് പന്നൂൻ.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
തീവ്രവാദം ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ടവർക്ക് വേദി നൽകരുത്; ചാനലുകൾക്ക് നിർദേശവുമായി കേന്ദ്ര സർക്കാര്‍
Next Article
advertisement
'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ച മുസ്ലിം ലീഗിന് നന്ദി പറഞ്ഞ് എം.കെ മുനീർ
'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ചതിന് നന്ദി പറഞ്ഞ് എം.കെ മുനീർ
  • എം.കെ മുനീറിന്റെ കുടുംബവീടിന്റെ 49 ലക്ഷം രൂപയുടെ കടബാധ്യത മുസ്ലിം ലീഗ് തീർത്തത് ശ്രദ്ധേയമാണ്

  • ബാങ്ക് ജപ്തി ഭീഷണിയിൽ നിന്നും പാർട്ടി ഇടപെടലിലൂടെ കുടുംബം രക്ഷപ്പെട്ടതിൽ മുനീർ നന്ദി അറിയിച്ചു

  • സി.എച്ച്. മുഹമ്മദ് കോയയുടെ മരണാനന്തര കടം പാർട്ടി ഇടപെട്ട് തീർത്തത് മുൻപും സംഭവിച്ചിട്ടുണ്ട്

View All
advertisement