നമ്മൾ ആക്രമിച്ച ഭീകരവാദി ക്യാമ്പുകൾ ഗൂഗിൾ മാപ്പിൽ ഇവിടെ കാണാം
Last Updated:
ബാലകോട്ടിലുള്ള ജെയ്ഷ്-ഇ-മൊഹമ്മദിന്‍റെ പരിശീലന ക്യാംപിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.
ന്യൂഡൽഹി: ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് ഇന്ത്യൻ എയർ ഫോഴ്സിന്‍റെ മിറാഷ് - 2000 യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ കൈവശപ്പെടുത്തിയിരിക്കുന്ന കശ്മീരിലെ ജെയ്ഷ് - ഇ - മുഹമ്മദ് ഭീകരവാദി കേന്ദ്രങ്ങൾ തകർത്തത്. ഭീകരവാദികൾക്കെതിരെ ആയിരുന്നു തങ്ങളുടെ ആക്രമണമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഇന്നു പുലർച്ചെ നടന്ന ആക്രമണം ഇന്‍റലിജൻസ് നേതൃത്വം നൽകിയത് ആയിരുന്നു. ബാലകോട്ടിലുള്ള ജെയ്ഷ്-ഇ-മൊഹമ്മദിന്‍റെ പരിശീലന ക്യാംപിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരവാദികൾ, പരിശീലകർ, സീനിയർ കമാൻഡർ, ജിഹാദികൾ എന്നിവർ കൊല്ലപ്പെട്ടു. മീഡിയ ബ്രീഫിംഗിൽ വിദേശകാര്യ സെക്രട്ടറി വിജയ് ഖോഖലെ പറഞ്ഞു. ബാലകോട്ടിലെ ജെയ്ഷ്-ഇ-മൊഹമ്മദിന്‍റെ ഭീകരവാദ ക്യാംപ് ആക്രമിച്ചതായി സർക്കാരും സമ്മതിച്ചിട്ടുണ്ട്. പാകിസ്ഥാന്‍റെ അധീനതയിലുള്ള കശ്മീരിൽ 50 മൈൽ ഉള്ളിലേക്കായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
advertisement
ഗൂഗിൾ മാപ്പിൽ നിങ്ങൾക്ക് ഈ സ്ഥലം വളരെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. പാകിസ്ഥാൻ കൈവശപ്പെടുത്തിയിരിക്കുന്ന കശ്മീരിലാണ് ഈ സ്ഥലം. നിങ്ങളുടെ ഫോണിലെ ഗൂഗിൾ മാപ്പിലും ഈ സ്ഥലം കാണാവുന്നതാണ്. നിങ്ങളുടെ പേഴ്സണൽ കംപ്യൂട്ടറിലെ ബ്രൗസറിലും മൊബൈലിലും ബാലകോട് എന്ന് തിരയുക. ഒരുപാട് ബാലകോട്ടുകൾ നിങ്ങളുടെ ഗൂഗിൾ മാപ്പിൽ തെളിഞ്ഞുവരും. അതിൽ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും ബാലകോടുകൾ കാണാം. പൂഞ്ചിലും ജമ്മു കശ്മീരിലും ബാല കോട് എന്ന പേരിൽ സ്ഥലങ്ങളുണ്ട്.

advertisement
എന്നാൽ, കഴിഞ്ഞദിവസം ആക്രമണം നടന്ന ബാലകോട് പാകിസ്ഥാനിലെ ഖൈബർ - പത്തുംഗ്വ പ്രവിശ്യയിലെ മാൻസെഹ്റ ജില്ലയിലെ ഒരു ടൗൺ ആണ്. ജെയ്ഷ്-ഇ-മുഹമ്മദ് ഏറ്റവും പഴക്കമുള്ള പരിശീലന ക്യാംപുകളിൽ ഒന്നാണ് ഇത്. ടിൻ റൂഫ് ഷെഡുകളാണ് ഇവിടെ ഉള്ളവയിൽ ഏറെയും. ഒരു ചെറിയ മോസ്കും ബങ്കർ രീതിയിലുള്ള വീടുകളും ഉണ്ട്.
ബാലകോടിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള മുസ്സാഫറബാദിലും ചകോടിയിലും ഭീകരവാദ ക്യാംപുകൾ ആക്രമിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുസ്സാഫറബാദിൽ നിന്ന് 57 കിലോമീറ്റർ അകലെയാണ് ചകോടി. ഫെബ്രുവരി 14ന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സി ആർ പി എഫ് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 26, 2019 9:56 PM IST










