'ഹിന്ദി രാഷ്ട്രഭാഷയല്ല; ഔദ്യോഗിക ഭാഷ മാത്രം' ; ആർ അശ്വിൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
തമിഴ് നാട്ടിലെ ഒരു സ്വകാര്യ എൻജിനീയറിങ് കോളേജിൽ നടന്ന ബിരുദദാന ചടങ്ങിനിടെയായിരുന്നു അശ്വിന്റെ ഹിന്ദി ഭാഷാ പരാമർശം
അന്താരാഷ്ട്ര ക്രിക്കറ്റിൽ 765 വിക്കറ്റുകൾ നേടിയ ഇന്ത്യയുടെ സ്പിന്നർ ആർ അശ്വിൻ അടുത്തിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു പരാമർശം വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും വിവാദമാവുകയയും ചെയ്തതിരിക്കുകയാണ്.
ഹിന്ദി നമ്മുടെ രാഷ്ട്രഭാഷ അല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നുമായിരുന്നു അശ്വിന്റെ പരാമർശം. തമിഴ്നാട്ടിലെ കാഞ്ചിപുരത്തെ ഒരു സ്വകാര്യ എൻജിനീയറിങ് കോളേജിൽ നടന്ന ബിരുദാന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അശ്വിൻ. ലോക ഹിന്ദി ഭാഷാ ദിനത്തിൽ ആയിരുന്നു അശ്വിന്റെ പരാമർശം എന്നതും പ്രത്യേകതയാണ്.
ചടങ്ങിൽ പ്രസംഗിക്കുന്നതിന് മുന്നോടിയായി ഏതു ഭാഷയിൽ സംസാരിക്കണമെന്ന് സദസ്സിലുള്ളവരോട് ചോദിച്ചു. ഇംഗ്ളീഷും തമിഴും അറിയാവുന്നവർ വേദിയിലുണ്ടായിരുന്നു. ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമെന്ന് പറഞ്ഞപ്പോൾ സദസ്സ് കയ്യടിച്ചു. എന്നാൽ ഹിന്ദിയുടെ കാര്യംപറഞ്ഞപ്പോൾ സദസ്സ് സിശബ്ദമായി. തമിഴിലും ഇംഗ്ളീഷിലുമാണ് അശ്വിൻ സംസാരിച്ചത്. ഇതിനിടെയായിരുന്നു അശ്വിൻ ഹിന്ദി നമ്മുടെ രാഷ്ട്രഭാഷ അല്ലെന്നും ഔദ്യോഗിക ഭാഷമാത്രമാണെന്നും പറഞ്ഞത്. അശ്വിന്റെ വാക്കുകളെ ചിലർ പ്രശംസിച്ചപ്പോൾ ഹിന്ദി ഭാഷ പോലെ രാഷ്ട്രീയ പരമായി വളരെ സെൻസിറ്റീവായ ഒരു കാര്യത്തിൽ അഭിപ്രായം പറഞ്ഞതിനെ ചിലർ വിമർശിക്കുകയുെം ചെയ്തു.
advertisement
വിവാദമായതോടെ അശ്വിനെതിരെ ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നു. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി എം കെ അടക്കം കേന്ദ്രം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ആരോപിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
January 10, 2025 6:17 PM IST


