യു.ഡിഎഫിന്റെ വിജയശില്‍പി പിണറായി: കെ.സുധാകരന്‍
Last Updated:
Lok Sabha Election Result 2019: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ സ്വീകരിച്ച ധിക്കാരപരമായ നടപടികളാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിനു കാരണം.
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയ ശില്‍പി പിണറായി വിജയനെന്ന് കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമായ കെ. സുധാകരന്‍. തോല്‍വി അംഗീകരിച്ച് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പിന്‍മാറണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ശബരിമല വിഷയം യു.ഡി.എഫ് വിജയത്തിന് അനുകൂല ഘടകമായി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ സ്വീകരിച്ച ധിക്കാരപരമായ നടപടികളാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിനു കാരണം. വന്‍വിജയം സമ്മാനിച്ച മതേതര ജനാധിപത്യ ശക്തികള്‍ക്ക് നന്ദി. ജനങ്ങളുടെ വികാരങ്ങള്‍ക്ക് ഒപ്പം അടിയുറച്ച് നില്‍ക്കുന്ന പോരാളിയായിരിക്കും താനെന്നും കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Also Read പാട്ടുംപാടി ജയിച്ചുകയറിയത് രമ്യാ ഹരിദാസ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 23, 2019 2:52 PM IST









