ബെംഗളൂരുവില്‍ എടിഎം വാനിലെ ഏഴ് കോടി രൂപ സിസിടിവിയിൽ പെടാതെ കവർന്നതെങ്ങനെ ?
- Published by:Nandu Krishnan
- news18-malayalam
Last Updated:
ആർബിഐ, ആദായനികുതി ഉദ്യോഗസ്ഥർ എന്നിവരാണെന്ന് വാനിലെ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് കവര്‍ച്ചാ സംഘം പണം കവർന്നത്
ബെംഗളൂരുവിൽ ബുധനാഴ്ച എടിമ്മിൽ നിറയ്ക്കാനായി കൊണ്ടുവന്ന ഏഴ് കോടി രൂപ കവർന്ന സംഭവത്തിൽ അന്വേഷണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. കുറ്റകൃത്യത്തിൽ ഒരു രഹസ്യസംഘത്തിനും പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു. സിസിടിവി ഒഴിവാക്കുന്നതിനായി ഡയറി സർക്കിൾ ഫ്‌ളൈഓവറിൽ വെച്ചാണ് തോക്കു ചൂണ്ടി എടിഎം വാനിൽ നിന്ന് 7.11 കോടി രൂപ ഇന്നോവ കാറിലേക്ക് മാറ്റിയതെന്ന് പോലീസ് കണ്ടെത്തി.
എടിഎമ്മിൽ പണം നിറയ്ക്കുന്ന വാനിലെ ജീവനക്കാരുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതായി അന്വേഷണത്തിൽ കണ്ടത്തി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ജെ.പി. നഗർ ശാഖയിൽ നിന്ന് സിദ്ധാപുര ഗേറ്റിലോക്ക് പോകുകയായിരുന്ന സിഎംസ് ലോജിസ്റ്റിക്‌സിന്റെ വാനിൽ നിന്നാണ് പണം കവർന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ), ആദായനികുതി ഉദ്യോഗസ്ഥർ എന്നിവരാണെന്ന് വാനിലെ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് കവര്‍ച്ചാ സംഘം പണം കവർന്നത്. പ്രതികൾ ഹോസ്‌കോട്ട് റോഡ് വഴി കോലാർ ടോൾ കടന്നതായി പോലീസ് കണ്ടെത്തി.
advertisement
വാനിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകളുടെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ കാണാതായതതും ദുരൂഹത വർധിപ്പിക്കുന്നു. പോലീസ് ഇതിനോടകം തന്നെ സിസിടിവി വിശദാംശങ്ങൾ ശേഖരിക്കുകയും പ്രതികളുടെ മുഖങ്ങൾ തിരിച്ചറിയുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
''മോഷ്ടാക്കൾ കൃത്യമായി ആസൂത്രണം ചെയ്താണ് പണം കവർന്നത്. കവർച്ച നടന്ന ദിവസം ഉൾപ്പെടെ ഏതാനും നാളുകളായി പ്രതികൾക്ക് ചിലർ വിവരങ്ങൾ കൈമാറിയിരുന്നതായി ഞങ്ങൾ സംശയിക്കുന്നു. ബെംഗളൂരുവിലെ റോഡുകളിലെ തിരക്കും പോലീസ് നിരീക്ഷണവും കണക്കിലെടുക്കുമ്പോൾ ഇത്തരത്തിൽ പകൽ സമയം കവർച്ച നടക്കാനുള്ള സാധ്യത വളരെ കുറവാണ്, അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. സിസിടിവി നിരീക്ഷണം കുറവായതിനാലാണ് ഡയറി സർക്കിൾ ഫ്‌ളൈ ഓവർ തിരഞ്ഞെടുത്തതെന്നും ഞങ്ങൾ സംശയിക്കുന്നു,'' ഉദ്യോഗസ്ഥൻ പറഞ്ഞു.
advertisement
ബാങ്കുകൾക്കായി പണം ശേഖരിച്ച് കൊണ്ടുപോകുന്ന സ്വകാര്യ സ്ഥാപനമായ സിഎംഎസ് ഇൻഫോ സിസ്റ്റത്തിന്റെ വാഹനമാണ് മോഷ്ടാക്കൾ കവർച്ചയ്ക്കിരയാക്കിയത്. സിഎംഎസ് ഇൻഫോ സിസ്റ്റത്തിന്റെ ബ്രാഞ്ച് മാനേജർ വിനോദ് ചന്ദ്ര നൽകിയ എഫ്‌ഐആറിൽ ഉച്ചയ്ക്ക് 12.30നും ഒരു മണിക്കും ഇടയിൽ ജയനഗറിലെ അശോക സ്തംഭത്തിന് സമീപത്തുവെച്ച് ഒരു ചാരനിറത്തിലുള്ള ഇന്നോവ കാർ വാൻ തടഞ്ഞുനിറുത്തിയെന്ന് ആരോപിച്ചു.
''ആർബിഐ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരായി വേഷമിട്ട സംഘം വാനിലെ നാലംഗ സംഘത്തോട് അധികൃതരുടെ അനുമതിയില്ലാതെ ഇത്രയും വലിയ പണം എങ്ങനെ കൈമാറ്റം ചെയ്യുന്നുവെന്ന് ചോദിച്ചു. വാനിന്റെ ഡ്രൈവർ ബിനോദ് കുമാർ, ക്യാഷ് കസ്‌റ്റോഡിയൻ അഫ്താഖ്, സായുധ ഗാർഡുകളായ രാജണ്ണ, തമ്മയ്യ എന്നിവരോട് രേഖകൾ പരിശോധിക്കുമെന്ന് അവർ പറഞ്ഞു,'' എഫ്‌ഐആറിൽ പറയുന്നു.
advertisement
ഇന്നോവ കാറിന്റെ പിൻഭാഗത്ത് വ്യാജ രജിസ്‌ട്രേഷൻ നമ്പറും ഇന്ത്യാ ഗവൺമെന്റ് എന്ന് എഴുതിയ സ്റ്റിക്കറും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
''ഡ്രൈവർ ഒഴികെയുള്ള എല്ലാ ജീവനക്കാരോടും ഇന്നോവ കാറിൽ കയറി പോലീസ് സ്‌റ്റേഷനിലേക്ക് പോകാൻ കവർച്ചാ സംഘം ആവശ്യപ്പെട്ടു. അതിന് ശേഷം ക്യാഷ് വാൻ അഞ്ച് കിലോമീറ്റർ അകലെയുള്ള ഡയറി സർക്കിൾ ഫ്‌ളൈ ഓവറിലേക്ക് കൊണ്ടുപോകാനും കാത്തിരിക്കാനും ഡ്രൈവർ ബിനോദ് കുമാറിന് നിർദേശം നൽകുകയും ചെയ്തു. ഇന്നൊവ കാറിലുണ്ടായിരുന്ന വാനിലെ മറ്റ് ജീവനക്കാരെ വഴിയിൽ ഇറക്കി വിട്ടു. ഇതിന് ശേഷം ഫ്‌ളൈ ഓവറിൽ വാൻ നിറുത്തി ഇന്നോവ കാറിലേക്ക് പണപ്പെട്ടികൾ മാറ്റി. ഡ്രൈവറെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണം കവർന്നത്,'' എഫ്‌ഐആറിൽ പറയുന്നു.
advertisement
കുറ്റകൃത്യത്തിൽ മറ്റൊരു കാറും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
പ്രതികളെക്കുറിച്ച് പോലീസിന് ശക്തമായ സൂചന ലഭിച്ചതായി മന്ത്രി
ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ പോലീസ് കേസ് ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. കേസിൽ പ്രതികളെക്കുറിച്ച് പോലീസിന് ശക്തമായ സൂചന ലഭിച്ചുവെന്നും പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Karnataka
First Published :
November 21, 2025 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബെംഗളൂരുവില്‍ എടിഎം വാനിലെ ഏഴ് കോടി രൂപ സിസിടിവിയിൽ പെടാതെ കവർന്നതെങ്ങനെ ?


