ഭാര്യ വീട്ടുജോലി ചെയ്യണമെന്ന് ഭർത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയല്ല; ഡൽഹി ഹൈക്കോടതി

Last Updated:

ഈ കാരണം പറഞ്ഞ് ഭർത്താവിനോട്‌ കുടുംബത്തില്‍ നിന്ന് മാറി താമസിക്കാൻ ഭാര്യ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്നും കോടതി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഭാര്യ വീട്ടുജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് ഭർത്താവിന്റെ ക്രൂരതയായി കണക്കാക്കാനാകില്ല എന്ന് ഡൽഹി ഹൈക്കോടതി. ഈ കാരണം പറഞ്ഞ് ഭർത്താവിനോട്‌ കുടുംബത്തില്‍ നിന്ന് മാറി താമസിക്കാൻ ഭാര്യ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ച കുടുംബകോടതി ഉത്തരവിനെതിരെ ചോദ്യം ചെയ്തു കൊണ്ട് ഭർത്താവ് സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഭാവി ജീവിതത്തിൻ്റെ ഉത്തരവാദിത്തങ്ങൾ പങ്കിടുക എന്നതാണ് വിവാഹബന്ധത്തിന്റെ ആധാരമെണെന്നും അതിനാൽ ഭാര്യ വീട്ടുജോലികൾ ചെയ്യണമെന്ന് ഭർത്താവ് പ്രതീക്ഷിക്കുന്നത് ക്രൂരതയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ വിവാഹിതയായ ഒരു സ്ത്രീയോട് വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് അവൾക്ക് കുടുംബത്തോടുള്ള സ്നേഹവും വാത്സല്യവുമായി കരുതണമെന്നും അത് വീട്ടുജോലിക്കാരിയുടെ ജോലിക്ക് തുല്യമല്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ഭാര്യ വീട്ടുജോലികൾ ചെയ്യാത്തതും വിവാഹബന്ധം ഉപേക്ഷിച്ചതും കേസിൽ തന്നെ തെറ്റായി ചിത്രീകരിച്ചതും ഏറെ വിഷമിപ്പിച്ചതായി സിഐഎസ്എഫ് അംഗമായ ഭർത്താവ് ഹർജിയിൽ ആരോപിച്ചു.
advertisement
" വരുമാനമാർഗമില്ലാത്ത വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള നിയമപരവും ധാർമികവുമായ ബാധ്യത മകനുണ്ട്. വിവാഹ ശേഷം മാതാപിതാക്കളില്‍ നിന്ന് വേർപെട്ടു താമസിക്കുകയെന്നത് ഹൈന്ദവസംസ്‌കാരത്തില്‍ ചേർന്നതല്ല" എന്നും കോടതി പറഞ്ഞു. ഒരു മകനെ കുടുംബത്തിൽ നിന്ന് വേർപെടുത്താൻ ശ്രമിക്കുന്നത് ക്രൂരതയാണെന്ന് മറ്റൊരു കേസിൽ സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ടെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു. വിവാഹിതയായ ഒരു സ്ത്രീയോട് വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് അവളെ വേലക്കാരിയായി കണ്ടിട്ടല്ല.
advertisement
അതിനെ അവൾ കുടുംബത്തോടുള്ള സ്നേഹവും വാത്സല്യവും ആയി പരിഗണിക്കണം. ചില സാഹചര്യങ്ങളിൽ ഭർത്താവ് സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുമ്പോൾ ഭാര്യ വീട്ടുജോലികൾ ചെയ്യേണ്ടിവരും. അങ്ങനെയാണ് ഇവിടത്തെ കേസ്. അതിനാൽ ഭാര്യ വീട്ടു ജോലി ചെയ്യണമെന്ന് ഭർത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയല്ല എന്നും കോടതി വിശദീകരിച്ചു. ഭാര്യയുടെ ആഗ്രഹപ്രകാരം ഭർത്താവ് മാതാപിതാക്കളുടെ അടുത്തുനിന്ന് മാറി താമസിച്ചിട്ടും ഭാര്യ വിവാഹബന്ധം ഉപേക്ഷിച്ച് തന്റെ വീട്ടിലേക്ക് പോയെന്നും കോടതി നിരീക്ഷിച്ചു.
advertisement
കൂടാതെ 2010 മുതൽ ദമ്പതികൾ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും ഭാര്യ കൂട്ടുകുടുംബത്തിൽ ജീവിക്കാൻ തയ്യാറല്ലെന്നും കോടതി പറഞ്ഞു. "ദാമ്പത്യജീവിതം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും ഭാര്യയെ സന്തോഷവതിയാക്കാനും ഭർത്താവ് പരമാവധി ശ്രമിച്ചു. എന്നിട്ടും അവർ മാതാപിതാക്കൾക്കൊപ്പം പോയി. കൂടാതെ ഭാര്യ അവരുടെ വിവാഹ ബന്ധത്തിലെ ഉത്തരവാദിത്വങ്ങളെ അവഗണിച്ചു. അതിനാൽ വിവാഹമോചനം നല്‍കാനാവില്ലെന്ന നേരത്തെയുള്ള ഉത്തരവ് റദ്ദാക്കുന്നതായും 1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13(1) (IA) പ്രകാരമുള്ള വിവാഹമോചനം അനുവദിക്കുന്നു " എന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഭാര്യ വീട്ടുജോലി ചെയ്യണമെന്ന് ഭർത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയല്ല; ഡൽഹി ഹൈക്കോടതി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement