advertisement

കടുത്ത പ്രണയത്തിനൊടുവിൽ വിവാഹം;100 ദിവസത്തിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കൊന്നു

Last Updated:

സ്ത്രീധനത്തിന്റെ പേരിൽ അരുൺ ഭാര്യയെ കൊലപ്പെടുത്തിയതോടെ നാല് മാസത്തിനുള്ളിൽ ആ ബന്ധം ദാരുണമായി അവസാനിച്ചു

അരുൺ ശർമ്മയും കാജലും
അരുൺ ശർമ്മയും കാജലും
റേഡിയോളജിസ്റ്റായ അരുൺ ശർമ്മയും നഴ്‌സായ കാജലും ഗുരുഗ്രാമിലെ ഒരു നഴ്‌സിംഗ് ഹോമിൽ സഹപ്രവർത്തകരായിരുന്നു. മണിക്കൂറുകളോളം ഒരുമിച്ച് ജോലി ചെയ്തിരുന്ന അവരുടെ ബന്ധം താമസിയാതെ സൗഹൃദമായി വളർന്നു. വേർപിരിയാനാവാത്ത വിധം ആ ബന്ധം ദൃഢമായി.
അടുത്ത ചുവടുവെപ്പ് കഴിഞ്ഞ നവംബറിലായിരുന്നു. അവർ വിവാഹജീവിതം ആരംഭിച്ചു. എന്നിരുന്നാലും, സ്ത്രീധനത്തിന്റെ പേരിൽ അരുൺ ഭാര്യയെ കൊലപ്പെടുത്തിയതോടെ നാല് മാസത്തിനുള്ളിൽ ആ ബന്ധം ദാരുണമായി അവസാനിച്ചു.
വിവാഹം കഴിഞ്ഞയുടനെ, നിസ്സാരകാര്യങ്ങൾക്ക് അരുൺ ഭാര്യയെ ശാരീരികമായി ആക്രമിക്കുമായിരുന്നു എന്ന് കാജലിന്റെ സഹോദരൻ. പണം ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തുകയും, സ്ത്രീധനത്തിന്റെ പേരിൽ അയാൾ സഹോദരിയെ പീഡിപ്പിക്കുകയും ചെയ്തു.
മാർച്ച് 4 ഹോളി ദിനത്തിൽ ദമ്പതികൾ ഗുരുഗ്രാമിലെ ഗർഹി ഹർസാരുവിൽ കാജലിന്റെ കുടുംബത്തോടൊപ്പം താമസിക്കാൻ എത്തി. ഏകദേശം രണ്ടാഴ്ച കഴിഞ്ഞ്, മാർച്ച് 17 ന്, മദ്യപിച്ചെത്തിയ അരുൺ കാജലിനെ ശാരീരികമായി ആക്രമിച്ചു.
advertisement
പിറ്റേന്ന് രാവിലെ, അരുൺ കാജലിനെ സംസാരിക്കാനുണ്ടെന്നും പറഞ്ഞ് കൊണ്ടുപോയി. നവദമ്പതികൾക്കിടയിൽ തർക്കം ഉടലെടുത്തിരുന്നു. താമസിയാതെ, കാജലിന്റെ മൂക്കിൽ നിന്ന് രക്തം വന്ന് അബോധാവസ്ഥയിൽ കണ്ടെത്തി. കാജലിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വൈകിയിരുന്നു. കാജൽ മരിച്ചതായി പ്രഖ്യാപിച്ചു.
ടോയ്‌ലറ്റിൽ നിന്ന് ഒരു സിറിഞ്ച് കണ്ടെത്തിയതായി കാജലിന്റെ കുടുംബം അവകാശപ്പെട്ടു, അരുൺ വിഷം കുത്തിവച്ചതായി അവർ സംശയം പ്രകടിപ്പിച്ചു.
പോലീസ് ചോദ്യം ചെയ്യലിൽ കാജലിന് വിഷം കുത്തിവച്ചതായി അരുൺ സമ്മതിച്ചു. ഇത് മരണത്തിലേക്ക് നയിച്ചു.
advertisement
ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ബെഹ്ത ഹാജിപൂർ സ്വദേശിയായ അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ലഹരിവസ്തു ഉപയോഗിക്കുന്ന ശീലമുണ്ട് എന്ന്‌ റിപ്പോർട്ടുണ്ട്.
"അരുൺ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റിലായത്. ഇയാൾ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ തുടരും," ഗുരുഗ്രാമിലെ സെക്ടർ 10 പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) കുൽദീപ് സിംഗ് പറഞ്ഞു.
ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുമെന്നും ആന്തരികാവയവങ്ങളുടെ പരിശോധനാഫലത്തിന് ശേഷം മാത്രമേ മരണകാരണം നിർണ്ണയിക്കൂവെന്നും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞു.
advertisement
Summary: Arun Sharma, a radiologist, and Kajal, a nurse, were colleagues at a nursing home in Gurugram. They got married last November. The relationship ended tragically within four months when Arun killed his wife over dowry
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കടുത്ത പ്രണയത്തിനൊടുവിൽ വിവാഹം;100 ദിവസത്തിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കൊന്നു
Next Article
advertisement
സിപിഎം ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിവച്ചു; വർക്കലയിൽ  ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും
സിപിഎം ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിവച്ചു; വർക്കലയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും
  • സിപിഎം വർക്കല ബ്ലോക്ക്‌ മെമ്പർ സ്മിത സുന്ദരേശൻ രാജിവെച്ച് ബിജെപിയിൽ ചേർന്നു, എൻഡിഎ സ്ഥാനാർഥി

  • സിപിഎം പാർട്ടിയിലെ മൂല്യച്യുതിയാണ് ബിജെപിയിലേക്ക് വരാൻ കാരണമെന്ന് സ്മിത സുന്ദരേശൻ വ്യക്തമാക്കി

  • വർക്കല സീറ്റ് ബിഡിജെഎസിന് വിട്ടുകൊടുത്തതിനെതിരെ പ്രതിഷേധം ഉയർന്നതോടെ ബിജെപി സ്ഥാനാർഥി മാറ്റം

View All
advertisement