എംപിമാർക്ക് പ്രധാനമന്ത്രിയുടെ ചെറിയ 'ശിക്ഷ'; സർപ്രൈസിൽ അമ്പരന്ന് നേതാക്കൾ
- Published by:Sarika KP
- news18-malayalam
Last Updated:
പാർലമെന്റിൽ എത്തിയ എംപിമാരോട് “ ഞാൻ നിങ്ങളെ എല്ലാം ശിക്ഷിക്കാൻ കൊണ്ട് പോവുകയാണെന്നും തനിയ്ക്കൊപ്പം വരാനും” തമാശ രൂപേണ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പാർലമെന്റ് എംപിമാർക്ക് അപ്രതീക്ഷിത വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും എംപിമാർക്ക് ഫോൺ കോൾ എത്തിയത്. പ്രാധനമന്ത്രിയ്ക്ക് എംപിമാരെ പാർലമെന്റിൽ വച്ച് കാണണമെന്നായിരുന്നു ഫോൺ കോൾ. പാർലമെന്റിൽ എത്തിയ എംപിമാരോട് “ ഞാൻ നിങ്ങളെ എല്ലാം ശിക്ഷിക്കാൻ കൊണ്ട് പോവുകയാണെന്നും തനിയ്ക്കൊപ്പം വരാനും” തമാശ രൂപേണ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രി എൽ മുരുഗൻ, ബിജെഡിയുടെ രാജ്യസഭാ എംപി സസ്മിത് ബത്ര, മുതിർന്ന ലോക്സഭാ എംപി എൻകെ. പ്രേമചന്ദ്രൻ, ടിഡിപി എംപി റാം മോഹൻ നായിഡു, ബിഎസ്പി എംപി റിതേഷ് പാണ്ഡേ, ലാഡാക്കിലെ ബിജെപി എംപി ജമ്യാങ് സെറിങ് നംഗ്യാൽ, നാഗാലാൻഡ് എംപി എസ് ഫാഗ്നോൻ കൊന്യാക് എന്നിവരെല്ലാം വിരുന്നിൽ പങ്കെടുത്തിരുന്നു.
എംപിമാർ ഒരു മണിക്കൂറോളം അദ്ദേഹവുമായി രാഷ്ട്രീയവും വ്യക്തിപരവുമായ വിഷയങ്ങൾ സംസാരിച്ചുവെന്നാണ് വിവരം. തന്റെ ഇഷ്ട ഭക്ഷണമേതെന്നുള്ള എംപിമാരുടെ ചോദ്യത്തിന് “കിച്ചടി” എന്നായിരുന്നു പ്രധാനമന്ത്രി മറുപടി പറഞ്ഞതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇത്രയധികം കാര്യങ്ങൾ എങ്ങനെ ഒരു ദിവസം താങ്കൾ ചെയ്യുന്നു എന്ന ചോദ്യത്തിന്, അങ്ങനെ ജോലി ചെയ്യുന്നത് തനിക്ക് ശീലമായെന്നും ചിലപ്പോൾ ഉറങ്ങിയില്ല എന്ന കാര്യം വരെ ഞാൻ തിരിച്ചറിയില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
2015 ൽ നവാസ് ഷെരീഫിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ അന്ന് ഉച്ചക്ക് രണ്ട് മണിവരെ താൻ പാർലമെന്റിൽ ഉണ്ടായിരുന്നുവെന്നും അതിന് ശേഷം അഫ്ഗാനിസ്ഥാനിലേക്ക് പോകും വഴിയാണ് പാകിസ്ഥാനിൽ ഇറങ്ങാൻ തീരുമാനിച്ചതെന്നും മോദി പറഞ്ഞു. താൻ പാകിസ്ഥാനിൽ ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ വിഭാഗം അതിന് അനുവദിച്ചില്ല, തുടർന്ന് താൻ നവാസ് ഷെരീഫുമായി നേരിട്ട് ബന്ധപ്പെടുകയും ഇരുഭാഗത്തെയും സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതിനെത്തുടർന്ന് ഷെരീഫിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുകയുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
രാജ്യത്തിന്റെ കോവിഡിനെതിരായ പോരാട്ടത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെക്കുറിച്ചായിരുന്നു പിന്നീട് എംപിമാർ ചോദിച്ചത്. 2001 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഭൂജിൽ നടന്ന ഭൂകമ്പ ദുരന്ത സമയത്തെ പ്രവർത്തനങ്ങൾ താൻ ഉദ്യോഗസ്ഥരുമായി പങ്ക് വച്ചിരുന്നുവെന്നും 2015 ൽ നേപ്പാളിൽ ഭൂകമ്പം ഉണ്ടായപ്പോൾ നേപ്പാൾ സർക്കാരിന് സമാന നിർദ്ദേശങ്ങൾ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒന്നിന് പിറകെ ഒന്നായി ഞങ്ങൾ ഓരോ കാര്യങ്ങൾ ചോദിച്ചപ്പോഴും അദ്ദേഹം ശ്രദ്ധയോടെ കേൾക്കുകയും മറുപടി പറയുകയും ചെയ്തതായി വിരുന്നിൽ പങ്കെടുത്ത എംപിമാരിലൊരാൾ ന്യൂസ് 18 നോട് പ്രതികരിച്ചു. മനസ് എങ്ങനെ ശാന്തമായി നില നിർത്തുന്നു എന്ന ചോദ്യത്തിന് താൻ യോഗയും മെഡിറ്റേഷനും ഉൾപ്പെടെയുള്ള കാര്യങ്ങൾനിരന്തരം ചെയ്യാറുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ നിങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ മനസ്സും ശരീരവും പൂർണ വിശ്രമത്തിലാണെന്നും 24 മണിക്കൂറും താൻ ഒരു പ്രധാനമന്ത്രി മാത്രമല്ലെന്നും ഒരു സാധാരണ മനുഷ്യൻ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 10, 2024 12:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
എംപിമാർക്ക് പ്രധാനമന്ത്രിയുടെ ചെറിയ 'ശിക്ഷ'; സർപ്രൈസിൽ അമ്പരന്ന് നേതാക്കൾ