advertisement

ചൈനയിൽ കൊറോണ വൈറസ് ബാധിച്ച ആദ്യ ഇന്ത്യക്കാരിക്ക് ചികിത്സക്കായി വേണ്ടത് ഒരു കോടി രൂപ

Last Updated:

ചികിത്സക്ക് ആവശ്യമായ ഭീമമായ തുക കണ്ടെത്താനാകാതെ കുടുംബം

ന്യൂഡൽഹി: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച ആദ്യ ഇന്ത്യക്കാരിയുടെ ചികിത്സക്കായി സഹായം അഭ്യർത്ഥിച്ച് കുടുംബം. ഒരു കോടി രൂപയാണ് പ്രീതി മഹേശ്വരിയുടെ ചികിത്സക്കായി വേണ്ടത്. ആമസോണിലെ ജീവനക്കാരനായ സഹോദരൻ മനിഷ് ധാപ്പ ബീജിംഗിലെ ഇന്ത്യൻ എംബസിയിൽ സഹായ അഭ്യർത്ഥനയുമായി എത്തി. ഷെൻഷെനിലെ ഇന്റർനാഷണൽ സ്കൂൾ ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ കലാ അധ്യാപികയാണ് മഹോശ്വരി. ഷെകോവുലെ ആശുപത്രിയിലെ ഐസിയുവിലാണ് മഹോശ്വരി ഇപ്പോൾ.
ഈ മാസം 11നാണ് വൈറസ് ബാധയെ തുടർന്നാണ് പ്രീതി മഹേശ്വരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ചികിത്സാ ചെലവ് അന്നുമുതൽ ഓരോ ദിവസവും കുതിച്ചുയരുകയാണ്. പത്ത് ലക്ഷം ചൈനീസ് യുവാൻ (ഇന്ത്യൻ രൂപ ഒരു കോടി) ആണ് ചികിത്സക്കായി വേണ്ടത്. ഇതേ തുടർന്ന് സഹോദരൻ ആരോഗ്യ ചികിത്സാ രംഗത്തെ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ ഇംപാക്ട് ഗുരുവിനെ സമീപിച്ചു. നാലു ദിവസം കൊണ്ട് 410 പേർ സഹായവുമായി എത്തി. 15.27 ലക്ഷം രൂപയാണ് ഇതുവരെ ലഭിച്ചത്.
advertisement
പ്രീതിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിന്റെ സൂചനകളുണ്ടെന്നാണ് സഹോദരൻ പറയുന്നത്. ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്. എങ്കിലും ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോഴും ജീവൻ നിലനിർത്തുന്നത്. ആവശ്യമെങ്കിൽ ഇന്ത്യയിലേക്ക് മാറ്റുന്നതിനെ കുറിച്ചും കുടുംബം ആലോചിക്കുന്നുണ്ട്. ചൈനയിലെ ബന്ധുക്കളുമായി ബന്ധപ്പെടുന്നതിന് ഇന്ത്യക്കാർക്കായി എംബസി രണ്ട് ഹോട്ട്ലൈൻ നമ്പർ തുറന്നിട്ടുണ്ട്.  +8618612083629, +8618612083617.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ചൈനയിൽ കൊറോണ വൈറസ് ബാധിച്ച ആദ്യ ഇന്ത്യക്കാരിക്ക് ചികിത്സക്കായി വേണ്ടത് ഒരു കോടി രൂപ
Next Article
advertisement
കെ ജെ ഷൈനിനെ അപകീർത്തിപ്പെടുത്തിയ കേസിൽ യുട്യൂബർ യാസർ എടപ്പാള്‍ അറസ്റ്റിൽ
കെ ജെ ഷൈനിനെ അപകീർത്തിപ്പെടുത്തിയ കേസിൽ യുട്യൂബർ യാസർ എടപ്പാള്‍ അറസ്റ്റിൽ
  • സിപിഎം നേതാവ് കെ ജെ ഷൈനിനെ അപകീർത്തിപ്പെടുത്തിയ കേസിൽ യാസർ എടപ്പാൾ നെടുമ്പാശേരിയിൽ അറസ്റ്റിൽ

  • യാസർ എടപ്പാൾ കേസിൽ മൂന്നാം പ്രതിയാണ്, മുൻപ് ഷാജഹാനും ഗോപാലകൃഷ്ണനും ജാമ്യത്തിൽ വിട്ടിരുന്നു

  • സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പുകൾ ഉൾപ്പെടെ ചുമത്തി പോലീസ് കേസെടുത്തതായി റിപ്പോർട്ട്

View All
advertisement