ഇരിക്കാൻ ചെന്നപ്പോൾ സീറ്റിൽ കുഷ്യനില്ല; ഇൻഡിഗോക്കെതിരെ പരാതി
- Published by:Anuraj GR
- trending desk
Last Updated:
യുവതിയുടെ ഭർത്താവാണ് കുഷ്യൻ ഇല്ലാത്ത സീറ്റിന്റെ ചിത്രം എക്സിൽ പങ്ക് വച്ചുകൊണ്ട് കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടത്
ഇൻഡിഗോ വിമാന കമ്പനി, യാത്രക്കാർക്കായി നൽകിയ കുഷ്യനില്ലാത്ത സീറ്റിന്റെ ചിത്രങ്ങൾ പങ്കുവെച്ച് യാത്രക്കാരൻ. ഭാര്യക്ക് അനുവദിച്ച സീറ്റിൽ 'കുഷ്യൻ' ഇല്ലായിരുന്നുവെന്നാണ് സുബ്രത് എന്നയാൾ പറയുന്നത്. 6E-6798 എന്ന പൂനെ - നാഗ്പുർ വിമാനത്തിലാണ് സാഗരിക പട്നായിക് എന്ന യാത്രക്കാരിക്ക് ഈ ദുരനുഭവം ഉണ്ടായത്. സാഗരികയുടെ ഭർത്താവ് സുബ്രത് പട്നായിക്കാണ് എക്സിൽ കുഷ്യൻ ഇല്ലാത്ത സീറ്റിന്റെ ചിത്രം പങ്ക് വച്ചുകൊണ്ട് കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടത്.
സീറ്റിൽ കുഷ്യൻ ഇല്ലെന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ക്രൂ അംഗങ്ങളെ സാഗരിക വിവരമറിയിച്ചിരുന്നു എന്നാൽ ഏറെ നേരം കഴിഞ്ഞാണ് മറ്റൊരു കുഷ്യൻ വച്ച് പ്രശ്നം പരിഹരിച്ചത്.
ഈ സംഭവം പരാമർശിച്ച് സുബ്രത് തന്റെ എക്സ് അക്കൗണ്ടിൽ പങ്ക് വച്ച പോസ്റ്റ് വൈറലായതിനെത്തുടർന്നാണ് ഇൻഡിഗോ വിശദീകരണവുമായി രംഗത്ത് എത്തിയത്.
Also Read- IndiGo Airline | ഇന്ത്യയിലെ ഏറ്റവും വലുതും ജനപ്രിയവുമായ എയര്ലൈനായി ഇന്ഡിഗോ വളർന്നത് എങ്ങനെ?
advertisement
" ഇത് സംഭവിക്കാൻ പാടില്ലാത്ത ഒന്നായിരുന്നു. ചില സമയങ്ങളിൽ കുഷ്യൻ സീറ്റിൽ നിന്ന് വേർപെട്ട് പോകും. ഞങ്ങളുടെ ക്രൂ അംഗങ്ങൾ ആ പ്രശ്നം പരിഹരിക്കും. നിങ്ങളുടെ പരാതി ഞങ്ങൾ ബന്ധപ്പെട്ടവരിലേക്ക് ഉറപ്പായും കൈമാറും. ഭാവിയിൽ താങ്കൾക്ക് മികച്ച സേവനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു " എന്നതായിരുന്നു വിമാനക്കമ്പനി നൽകിയ മറുപടി.
യാത്രക്കാർ കയറുന്നതിന് മുൻപ് ഒരിക്കൽപോലും ക്രൂ അംഗങ്ങൾ ഇത് കണ്ടില്ലേ എന്നതാണ് സുബ്രതിന്റെ ചോദ്യം.
advertisement
" ഒരു കാരണവശാലും യാത്രക്കാർക്ക് വിമാനങ്ങളിൽ മോശം സീറ്റുകൾ നൽകരുത്.ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഇതുമായി ബന്ധപ്പെട്ട് മൂൻപ് വിമാനക്കമ്പനികൾക്ക് താക്കീത് നൽകിയിരുന്നു. എന്നിട്ടും ഇങ്ങനെ സംഭവിച്ചുവെങ്കിൽ ഉറപ്പായും ഡിജിസിഎ (DGCA)ഇതിന്മേൽ നടപടി സ്വീകരിക്കണം " എന്ന് വ്യോമയാന വിദഗ്ദൻ ധൈര്യശിൽ വന്ദേകർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pune,Pune,Maharashtra
First Published :
December 01, 2023 1:26 PM IST