യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ വൗച്ചര്‍ നല്‍കാനൊരുങ്ങി ഇന്‍ഡിഗോ
- Published by:Nandu Krishnan
- news18-malayalam
Last Updated:
അടുത്ത 12 മാസത്തിനുള്ളിൽ ഏത് ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്യുന്നതിനും വൗച്ചര്‍ ഉപയോഗിക്കാമെന്ന് എയർലൈൻ അറിയിച്ചു
വിമാന സർവീസ് പ്രതിസന്ധി സാരമായി ബാധിച്ച യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ വൗച്ചര്‍ നല്‍കാനൊരുങ്ങി ഇന്‍ഡിഗോ. ഡിസംബർ 3 നും 5 നും ഇടയിൽ ഉണ്ടായ ഇൻഡിഗോ സർവീസ് പ്രതിസന്ധി ബാധിച്ചവർക്കാണ് സൗജന്യ വൗച്ചര്‍ നൽകുക. അടുത്ത 12 മാസത്തിനുള്ളിൽ ഏത് ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്യുന്നതിനും വൗച്ചര്‍ ഉപയോഗിക്കാമെന്ന് എയർലൈൻ അറിയിച്ചു.
ദ്ദാക്കിയ വിമാനങ്ങളുടെ റീഫണ്ടുകൾ മിക്ക കേസുകളിലും ഇതിനകം തന്നെ നൽകിയിട്ടുണ്ടെന്നും ഉപഭോക്താക്കൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. ശേഷിക്കുന്ന റീഫണ്ടുകൾ ഉടൻ നൽകുമെന്നും ഇൻഡിഗോ പറഞ്ഞു.
യാത്രാ പ്ലാറ്റ്‌ഫോമുകൾ വഴി നടത്തിയ ബുക്കിംഗുകൾക്ക്, റീഫണ്ട് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും, വിമാനക്കമ്പനിയുടെ സിസ്റ്റത്തിൽ അവരുടെ വിശദാംശങ്ങൾ അപൂർണ്ണമാണെങ്കിൽ customer.experience@goindigo.in എന്ന വെബ് സൈറ്റിൽ വിവരങ്ങൾ നൽകാൻ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇൻഡിഗോ അറിയിച്ചു.
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളില്‍ സര്‍വീസ് റദ്ദാക്കിയാല്‍ യാത്രക്കാർക്ക് വിമാനക്കമ്പനികൾ 5,000 മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകണമെന്നാണ് നിലവിലുള്ള സർക്കാർ നിയമം.ഈ നിർബന്ധിത നഷ്ടപരിഹാരത്തിന് പുറമേയാണ് സൗജന്യ വൗച്ചര്‍ നല്‍കുന്നത്.സുരക്ഷിതവും വിശ്വസനീയവുമായ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് എയർലൈൻ അറിയിച്ചു.
advertisement
ഈ മാസം ആദ്യ വാരത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ഏറ്റവും മോശമായ പ്രവർത്തന പ്രതിസന്ധി നേരിട്ടത്. ജീവനക്കാരുടെ ക്ഷാമം മൂലം ഡിസംബർ 3 നും 9 നും ഇടയിൽ പ്രധാന വിമാനത്താവളങ്ങളിൽ മിക്ക സർവീസുകളും റദ്ദാക്കേണ്ടി വന്നു.ആയിരക്കണക്കിന് യാത്രക്കാക്ക് മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കേണ്ട സ്ഥിതിയുണ്ടായി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 11, 2025 4:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ വൗച്ചര്‍ നല്‍കാനൊരുങ്ങി ഇന്‍ഡിഗോ







