ഗഗൻയാന്റെ ആദ്യ ആളില്ലാ ദൗത്യം അടുത്ത വർഷം: ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

Last Updated:

ഗഗന്‍യാന്റെ ആദ്യ പരീക്ഷണ വാഹന ദൗത്യം ഈ വർഷം ഒക്ടോബറിൽ നടത്താനാണ് ഐഎസ്ആർഒ ആലോചിക്കുന്നത്.

ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചതോടെ, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ​ഗ​ഗൻയാൻ പദ്ധിക്കായി തയ്യാറെടുക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ. ഇതിന്റെ ഭാ​ഗമായുള്ള ആദ്യ ആളില്ലാ ദൗത്യം (unmanned mission) അടുത്ത വർഷം ആദ്യം ആരംഭിക്കുമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് അറിയിച്ചു.
”ഗഗൻയാനുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുകയാണ്. ഗഗൻയാൻ ക്രൂ മൊഡ്യൂളിന്റെ ആദ്യ ടെസ്റ്റ് വെഹിക്കിൾ ഫ്ലൈറ്റ് (TV-D1) ഞങ്ങൾ ഉടൻ ലോഞ്ച് ചെയ്യും. ആദ്യ പരീക്ഷണ വാഹന ദൗത്യം ഉടൻ വിക്ഷേിക്കാനാണ് പദ്ധതി. അടുത്ത വർഷം ആദ്യം ഞങ്ങൾക്ക് ആദ്യത്തെ ആളില്ലാ ദൗത്യം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്”, ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു.
ആദ്യ പരീക്ഷണ വാഹന ദൗത്യം ഈ വർഷം ഒക്ടോബറിൽ
ഗഗന്‍യാന്റെ ആദ്യ പരീക്ഷണ വാഹന ദൗത്യം ഈ വർഷം ഒക്ടോബറിൽ നടത്താനാണ് ഐഎസ്ആർഒ ആലോചിക്കുന്നത്. TV-D1, TV-D2, TV-D13, TV-D13 എന്നിങ്ങനെയുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ നാല് അബോര്‍ട്ട് ദൗത്യങ്ങളില്‍ (abort mission) ആദ്യത്തേതായിരിക്കും ഒക്ടോബറിൽ നടത്തുക. ഇതിനു പിന്നാലെ, ഗഗന്‍യാന്റെ രണ്ട് ആളില്ലാ ദൗത്യങ്ങളായ (un-crewed mission) എല്‍വിഎം3-ജി 1, എല്‍വിഎം3-ജി 2 എന്നിവ വിക്ഷേപിക്കും.
advertisement
അത്യാഹിത ഘട്ടങ്ങളിൽ ബഹിരാകാശയാത്രികരെ രക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റം ( crew escape system) പരീക്ഷിക്കാനാണ് ആദ്യത്തെ അബോര്‍ട്ട് ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ ടീം ലക്ഷ്യമിടുന്നത്. ശ്രീഹരിക്കോട്ടയില്‍ നിന്നായിരിക്കും വിക്ഷേപണം. പരീക്ഷണ വാഹനങ്ങളുടെയും ആളില്ലാ ദൗത്യങ്ങളുടെയും ഫലത്തെ അടിസ്ഥാനമാക്കിയാകും മനുഷ്യരെ വഹിച്ചു കൊണ്ടുള്ള ക്രൂഡ് ദൗത്യം ആസൂത്രണം ചെയ്യുക.
ഐഎസ്ആര്‍ഒയുടെ ഹെവി ലിഫ്റ്റ് ലോഞ്ചറായ എല്‍വിഎം 3 റോക്കറ്റാണ് ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിക്ഷേപണ വാഹനമായി തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടോ മൂന്നോ അംഗങ്ങളുള്ള ഒരു സംഘത്തെ ഭൂമിക്ക് ചുറ്റുമുള്ള 400 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് ബഹിരാകാശ ദൗത്യത്തിനായി കൊണ്ടുപോകാനും അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുമുള്ള ഇന്ത്യയുടെ കഴിവ് തെളിയിക്കുകയാണ് ഗഗന്‍യാന്‍ പദ്ധതിയുടെ ലക്ഷ്യം. ബഹിരാകാശത്തു നിന്നും മടങ്ങിയെത്തുന്ന യാത്രികരുടെ വാഹനം കടലില്‍ ഇറക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്. ബഹിരാകാശ ദൗത്യത്തിനായി തിരഞ്ഞെടുത്ത ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം അന്തിമ ഘട്ടത്തിലാണ്.
advertisement
അതേസമയം, ചന്ദ്രയാൻ-3 യുമായി ആശയവിനിമയം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് ഐഎസ്ആർഒ ഇതുവരെ പുതിയ വിവരങ്ങളൊന്നും പങ്കു വെച്ചിട്ടില്ല. ഓഗസ്റ്റ് 23-ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ലാൻഡറും റോവറും 14 ഭൗമദിനങ്ങൾ വിജയകരമായി പൂർത്തിയാക്കുകയും സെപ്റ്റംബർ 4-ന് സ്ലീപ്പ് മോഡിലേക്ക് മാറുകയും ചെയ്തിരുന്നു. സെപ്റ്റംബർ 23 ന് ചാന്ദ്ര ദിനം ആരംഭിച്ചപ്പോൾ, ആശയവിനിമയം സ്ഥാപിക്കാൻ വീണ്ടും ശ്രമങ്ങൾ നടത്തിയെങ്കിലും സിഗ്നലുകൾ ലഭിച്ചിരുന്നില്ല. ഇതിനായുള്ള ശ്രമങ്ങൾ തുടരുമെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഗഗൻയാന്റെ ആദ്യ ആളില്ലാ ദൗത്യം അടുത്ത വർഷം: ഐഎസ്ആർഒ മേധാവി എസ് സോമനാഥ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement