'സ്ത്രീകളുടെ കന്യകാത്വം സീൽ ചെയ്ത കുപ്പി പോലെ'; വിവാദ പരാമർശം നടത്തിയ പ്രൊഫസർ പുറത്ത്

Last Updated:

പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് ജാദവ്പൂർ സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം പ്രൊഫസർ കനക് സർക്കാറിനെ പുറത്താക്കിയത്

കൊൽക്കത്ത: സ്ത്രീകളുടെ കന്യകാത്വത്തെ സീൽ ചെയ്ത കുപ്പിയുമായി താരതമ്യപ്പെടുത്തിയതോടെ വിവാദനായകനായ കോളജ് പ്രൊഫസറെ പുറത്താക്കി. പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് പടിഞ്ഞാറൻ ബംഗാളിലെ ജാദവ്പൂർ സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം പ്രൊഫസർ കനക് സർക്കാറെ കോളജിൽ നിന്ന് പുറത്താക്കിയത്. കോളജിലെ വിദ്യാർത്ഥി - അധ്യാപക സമിതിയുടേതാണ് തീരുമാനം.
വിവാദമായ പോസ്റ്റ് ഇങ്ങനെ- 'കന്യകയായ വധു എന്തുകൊണ്ടില്ല' എന്ന തലക്കെട്ടോടുകൂടി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് വിവാദമായത്. 'പല ആൺക്കുട്ടികളും ഇപ്പോഴും വിഡ്ഢികളാണ്. അവർ ഒരിക്കലും കന്യകയായ ഭാര്യയെ കുറിച്ച് ബോധവാൻമാരല്ല. കന്യകയായ പെൺകുട്ടി സീൽ ചെയ്ത കുപ്പി പോലെയോ പാക്കറ്റ് പോലെയോ ആണ്. സീൽ പൊട്ടിയ ശീതളപാനീയമോ ബിസ്ക്കറ്റ് പാക്കറ്റോ ആരെങ്കിലും വാങ്ങിക്കുമോ എന്ന് അദ്ദേഹം പോസ്റ്റിൽ‌ പറയുന്നു. ഇതുപോലെ തന്നെയാണ് നിങ്ങളുടെ ഭാര്യയുടെ കാര്യവും. ഒരു പെൺകുട്ടി ജന്മനാ സീൽ ചെയ്യപ്പെട്ടാണ് പിറക്കുന്നത്. കന്യകയായ പെൺകുട്ടിയെന്നാൽ മൂല്യങ്ങൾ, സംസ്കാരം, ലൈംഗിക ശുചിത്വം എന്നിവ കൂടിച്ചേർന്നതാണ്. ആൺകുട്ടികൾക്ക് കന്യകയായ ഭാര്യയെന്നാൽ ഒരു മലാഖ പോലെയാണ്'.
advertisement
പോസ്റ്റിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നതോടെ കനക് സർക്കാർ പോസ്റ്റ് പിൻവലിച്ചെങ്കിലും പിന്നീട് വിശദീകരണവുമായി രംഗത്തെത്തി. 'പോസ്റ്റ് തികച്ചും വ്യക്തിപരമാണെന്നും തന്റെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പോസ്റ്റ് പങ്കുവച്ചതെന്നും കനക് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൽ ഏതെങ്കിലും വ്യക്തിക്ക് എതിരായി ഒന്നും എഴുതിയിട്ടില്ല. തെളിവുകളുടെ അഭാവത്തിലല്ല എഴുതിയത്. താൻ സാമൂഹിക ഗവേഷണമാണ് ചെയ്യുന്നത്. സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടിയാണ് എഴുതുന്നത്'- കനക് സർക്കാർ കുറിച്ചു. പിന്നീട് ക്ഷമ ചോദിച്ചെങ്കിലും പ്രതിഷേധത്തിന് കുറവുണ്ടായില്ല.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
'സ്ത്രീകളുടെ കന്യകാത്വം സീൽ ചെയ്ത കുപ്പി പോലെ'; വിവാദ പരാമർശം നടത്തിയ പ്രൊഫസർ പുറത്ത്
Next Article
advertisement
പാക്കിസ്ഥാന്‍ ഗാസയില്‍ 20,000  സൈനികരെ വിന്യസിക്കും;പിന്നിൽ ഇസ്രായേലും അമേരിക്കയും
പാക്കിസ്ഥാന്‍ ഗാസയില്‍ 20,000 സൈനികരെ വിന്യസിക്കും;പിന്നിൽ ഇസ്രായേലും അമേരിക്കയും
  • പാക്കിസ്ഥാന്‍ ഗാസയില്‍ 20,000 സൈനികരെ വിന്യസിക്കും; അമേരിക്കയും ഇസ്രായേലും തമ്മിലുള്ള കരാര്‍ പ്രകാരം.

  • പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ മൊസാദ്, സിഐഎ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തി.

  • ഗാസയില്‍ ഹമാസ് ഘടകങ്ങളെ ഇല്ലായ്മ ചെയ്യുക, പ്രദേശത്ത് സ്ഥിരത കൊണ്ടുവരിക എന്നിവ ലക്ഷ്യമിടുന്നു.

View All
advertisement