ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് ഭീകരവാദിയായ സജദ് ഖാന്‍ അറസ്റ്റില്‍. പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയും മുഖ്യസൂത്രധാരന്‍ മുദാസറിന്റെ അടുത്ത അനുയായിയുമാണ് അറസ്റ്റിലായ സജദ് ഖാന്‍. ഡല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്ലാണ് സജദിനെ അറസ്റ്റ് ചെയ്തത്.
പുൽവാമ തന്നെയാണ് ഇയാളുടെ സ്വദേശമെന്നാണ് റിപ്പോർട്ട്. കമ്പിളിക്കച്ചവടക്കാരാനായി വേഷം മാറി ജീവിക്കുകയായിരുന്നു സജദ് ഖാൻ. ഡല്‍ഹി ചെങ്കോട്ടയ്ക്കു സമീപത്തുനിന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു 27 കാരനായ സജദ് ഖാനെ അറസ്റ്റ് ചെയ്തത്.
പുൽവാമ അക്രമത്തിന് ചുക്കാൻ പിടിച്ച മുദാസറിന്റെ നിർദ്ദേശപ്രകാരമാണ് ഇയാൾ ഡൽഹിയിൽ എത്തിയത്. ഇവിടെ സ്ലീപ്പർ സെൽ രൂപീകരിക്കുക എന്നതായാരുന്നു സജദ് ഖാൻ ദൗത്യം. എന്നാൽ നീക്കങ്ങൾ മുൻ കൂട്ടി അറിഞ്ഞ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പുൽവാമയിൽ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഫെബ്രുവരി 14നായിരുന്നു ഇത്
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.