കോൺഗ്രസിൽ നിന്ന് പ്രാഥമികാംഗത്വം രാജിവെച്ച് ജ്യോതിരാദിത്യ സിന്ധ്യ; സിന്ധ്യയെ പുറത്താക്കി കോൺഗ്രസ്

Last Updated:

രാജിക്കത്ത് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കയച്ചു. സിന്ധ്യക്ക് ബിജെപി കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് പ്രാഥമികാംഗത്വം രാജി വെച്ച് ജ്യോതിരാദിത്യ സിന്ധ്യ. കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിലാണ് ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 18 വർഷമായി കോൺഗ്രസ് പാർട്ടിയിലെ അംഗമായിരുന്നെന്നും ഇപ്പോൾ അതിൽ നിന്ന് മാറി നടക്കാൻ സമയമായെന്നും സിന്ധ്യ വ്യക്തമാക്കുന്നു.
അതേസമയം, രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി പ്രവർത്തിക്കുക എന്നുള്ളതാണ് അന്നും ഇന്നും തന്‍റെ ലക്ഷ്യമെന്നും സിന്ധ്യ രാജിക്കത്തിൽ വ്യക്തമാക്കി.
ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടു പിന്നാലെയാണ് സിന്ധ്യയുടെ രാജി. ഈ പാര്‍ട്ടിക്കുള്ളില്‍ നിന്ന്‌ കൊണ്ട് ഇനി എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്ന് രാജിക്കത്തിൽ സിന്ധ്യ പറഞ്ഞു. ഇന്നാണ് രാജി ഔദ്യോഗികമായി അറിയിച്ചതെങ്കിലും തിങ്കളാഴ്ചത്തെ തിയതിയാണ്  (മാർച്ച് 9) രാജിക്കത്തിലുള്ളത്.
advertisement
You may also like:കൊറോണ മാറാൻ അമിതമായി മദ്യപിച്ചു; ഇറാനിൽ 27 പേർ മരിച്ചു; 200 പേർ ആശുപത്രിയിൽ [PHOTO]Corona Virus: ചൈനയേക്കാൾ കൊറോണ മരണനിരക്ക് കൂടുതൽ ഇറ്റലിയിൽ; കാരണം ഇതാണ് [NEWS]പത്തനംതിട്ടയിൽ നിരീക്ഷണത്തിനിടെ ആശുപത്രിയിൽനിന്ന് ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു [NEWS]
രാജിക്കത്ത് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കയച്ചു. സിന്ധ്യക്ക് ബിജെപി കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. അതേസമയം, സിന്ധ്യ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് അദ്ദേഹത്തെ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
advertisement
തനിക്കൊപ്പമുള്ള 18 എംഎല്‍എമാരെ ബംഗളൂരുവിലേക്ക് മാറ്റിയാണ് സിന്ധ്യ പാര്‍ട്ടി വിട്ടത്‌. ഇതിനിടെ മുഖ്യമന്ത്രി കമല്‍നാഥ് അടിയന്തര യോഗം വിളിച്ചു. സിന്ധ്യ പാര്‍ട്ടി വിടുമെന്ന് ഉറപ്പായതോടെയാണ് കമല്‍നാഥ് അടിയന്തര യോഗം വിളിച്ചത്.
advertisement
രാജീവ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന മാധവറാവു സിന്ധ്യയുടെ മകനായ ജ്യോതിരാദിത്യ സിന്ധ്യ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു. 2012 മുതല്‍ 2014 വരെ മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ ഊർജമന്ത്രി ആയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
കോൺഗ്രസിൽ നിന്ന് പ്രാഥമികാംഗത്വം രാജിവെച്ച് ജ്യോതിരാദിത്യ സിന്ധ്യ; സിന്ധ്യയെ പുറത്താക്കി കോൺഗ്രസ്
Next Article
advertisement
ആദ്യം ബഹുമാനം; പരാതികളിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും 'ബഹു' ചേർത്ത് വിശേഷിപ്പിക്കണം; വകുപ്പുകൾക്ക് നിർദേശം
ആദ്യം ബഹുമാനം; പരാതികളിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും 'ബഹു' ചേർത്ത് വിശേഷിപ്പിക്കണം; വകുപ്പുകൾക്ക് നിർദേശം
  • സർക്കാർ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുകൾക്ക് മുൻപായി 'ബഹു' ചേർക്കണമെന്ന് നിർദേശം.

  • ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ 'ബഹു' ചേർക്കണമെന്ന് ഓർ‌മിപ്പിച്ചു.

  • പൗരന്മാർക്കുള്ള മറുപടികളിൽ 'ബഹു' ചേർക്കണമെന്ന നിർദേശത്തിനെതിരെ വിമർശനം ഉയരുന്നു.

View All
advertisement