ഇന്റർഫേസ് /വാർത്ത /India / ഫീസടച്ചില്ല, സ്കൂളധികൃതരുടെ പീഡനം കാരണം ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാർത്ഥി; ആശ്വാസവുമായി മന്ത്രിയെത്തി

ഫീസടച്ചില്ല, സ്കൂളധികൃതരുടെ പീഡനം കാരണം ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാർത്ഥി; ആശ്വാസവുമായി മന്ത്രിയെത്തി

karnataka

karnataka

ഇത്രയും വലിയ കടും കൈ എടുക്കുന്ന സമയത്ത് ഒരുവട്ടമെങ്കിലും തന്റെ കുടുംബക്കാരെ കുറിച്ച് ചിന്തിച്ചോ എന്നും മന്ത്രി ആരാഞ്ഞു.

  • Share this:

ബെംഗലുരു: സമയത്തിന് ഫീസടക്കാത്തതിന് സ്കൂൾ അധികൃതരുടെ പീഡനത്തിൽ മനം നൊന്ത് ആത്മഹത്യക്കു ശ്രമിച്ച

വിദ്യാർത്ഥിയുടെ വീട്ടിൽ കർണാടക സ്കൂൾ വിദ്യാഭ്യാസവകുപ്പ് മന്ത്രി ആശ്വസിപ്പിക്കാനെത്തി. ബെംഗളുരുവിലെ സോമസുന്ദര പാളയത്തെ എച്ച് എസ് ആർ ലേയൗട്ട് വിദ്യാർത്ഥിയായ പതിനേഴുകാരന്റെ വീടാണ് മന്ത്രി സൂര്യനാരായണ സുരേഷ് കുമാർ സന്ദർഷിച്ചത്. ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങളിൽ

ധൈര്യവാനായിരിക്കൽ വളരെ പ്രധാനപ്പെട്ടതാണെന്ന് കൗമാരക്കാരനോട് മന്ത്രി ഓർമിപ്പിച്ചു. ഇത്രയും വലിയ കടും കൈ എടുക്കുന്ന സമയത്ത് ഒരുവട്ടമെങ്കിലും തന്റെ കുടുംബക്കാരെ കുറിച്ച് ചിന്തിച്ചോ എന്നും മന്ത്രി ആരാഞ്ഞു.

എസ് എസ് എൽ സി പരീക്ഷയിൽ 625 ൽ 616 മാർക്ക് നേടിയ അതിഥി തൊഴിലാളിയുടെ മക൯ മഹേഷിന്റെ

ഉദാഹരണം മന്ത്രി സ്മരിച്ചു. ഒരുപാട് പേരാണ് മഹേഷിനെ സഹായിക്കാ൯ വന്നതെന്നും മന്ത്രി

ഓർമ്മപ്പെടുത്തി.

You may also like: 20 രൂപയുടെ പേരിൽ തർക്കം; താനെയിൽ ഇഡ്ഡലി വിൽപ്പനക്കാരനെ കൊലപ്പെടുത്തി

മനം നൊന്ത വിദ്യാർത്ഥിയെ സമാധാനിപ്പിച്ചു എന്നു മാത്രമല്ല, സ്കൂൾ അധികൃതരുടെ സ്വഭാവത്തെ ചോദ്യം

ചെയ്യുകയും ചെയ്തു അദ്ദേഹം. ഇന്ത്യ൯ ശിക്ഷാ നിയമം 188 പ്രകാരവും, കർണാടക വിദ്യാഭ്യാസ ആക്റ്റ്

പ്രകാരവും സ്കൂളധികൃതർക്കെതിരെ കേസ് ചുമത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

You May Also Like- നാലു വയസുകാരൻ സ്റ്റേജിൽ കയറി പാടി; ബാലവേല ചെയ്യിപ്പിച്ചതിന് പിതാവിന് രണ്ടരലക്ഷത്തിലധികം രൂപ പിഴ

എന്തു കൊണ്ട് സ്കൂളിന്റെ അംഗീകാരം റദ്ദാക്കരുത് എന്നതിന് വിശദീകരണം നൽകണമെന്ന് കർണാടക വിദ്യാഭ്യാസ

വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു സഹപാഠികളുടെ മുന്നിൽ വെച്ച് ഫീസടക്കാത്തതിന് വഴക്കു പറഞ്ഞെന്നു മാത്രമല്ല, വിദ്യാർത്ഥിയെ പരീക്ഷയെഴുതാനും അനുവദിച്ചിരുന്നില്ല സ്കൂൾ. ഇതിനെ തുടർന്നാണ് ഫെബ്രുവരി 9 ന് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്.

You May Also Like- ഫോൺ വാങ്ങിവെച്ചതിന് 11കാരി വീടുവിട്ടിറങ്ങി; എത്തിയത് നെടുമ്പാശേരി വിമാനത്താവളത്തിൽ

അതേസമയം, പോലീസിനെതിരെയും ആക്ഷേപവുമായി രംഗത്തു വന്നിട്ടുണ്ട് രക്ഷിതാക്കൾ. സ്കൂളധികൃതർക്കെതിരെ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ല എന്ന് രക്ഷിതാക്കൾ പറയുന്നു. ആദ്യമായിട്ടല്ല വിദ്യാർത്ഥികൾക്ക് ആശ്വാസവാക്കുമായി മന്ത്രിയെത്തുന്നത്. കഴിഞ്ഞ വർഷം മഹേഷിന്റെ വീട്ടിലും സഹായവുമായി മന്ത്രിയെത്തിയിരുന്നു. വിദ്യാർത്ഥിക്കു വേണ്ട സഹായങ്ങൾ നൽകുമെന്ന് അന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പു നൽകിയിരുന്നു.

First published:

Tags: Education ministry, Karnataka, Minister, School, School fee, Suicide, മന്ത്രി, വിദ്യാർത്ഥി, സ്കൂൾ, സ്കൂൾ ഫീസ്