ഓൺലൈൻ ക്ലാസ്: ഇന്‍റർനെറ്റ് കിട്ടാൻ വേണ്ടി വിദ്യാർഥികൾ മല കയറി; സംഭവം കർണാടകത്തിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്‍റർനെറ്റ് സിഗ്നൽ പിടിക്കാൻ ചെറിയ കുന്നുകളിൽ കയറേണ്ട അവസ്ഥയിലാണ് അവിടുത്തെ ഒരുകൂട്ടം വിദ്യാർഥികൾ.
ബെംഗളൂരു: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് വിവിധ സംസ്ഥാനങ്ങളിൽ പഠനം ഓൺലൈനാക്കിയത്. എന്നാൽ കർണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ ഏതാനും ഗ്രാമങ്ങളിൽ ഇന്‍റർനെറ്റ് സിഗ്നൽ കാര്യക്ഷമമായി ലഭിക്കാത്തത് വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇന്‍റർനെറ്റ് സിഗ്നൽ പിടിക്കാൻ ചെറിയ കുന്നുകളിൽ കയറേണ്ട അവസ്ഥയിലാണ് അവിടുത്തെ ഒരുകൂട്ടം വിദ്യാർഥികൾ.
തീരദേശ ജില്ലയായ ദക്ഷിണ കന്നഡയിലെ പെർല, ബന്ദിഹോൾ, ഹൊസത്തോട്ട, ബൂദുമക്കി, ഷിബാജെ, ബെൽത്തങ്ങടി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇന്റർനെറ്റ് കണക്ഷനായി മലകയറുന്നത്.
കാനറയുമായും ഉഡുയിപി ജില്ലയുമായും തെക്ക് കേരളവുമായും അതിർത്തി പങ്കിടുന്ന ജില്ലയായ ദക്ഷിണ കന്നഡ കർണാടകത്തിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ ഹബ്ബാണ്.
കുദ്രേമുഖ് ദേശീയ പാർക്ക് ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയിൽ നിരവധി നിത്യഹരിത വനങ്ങളും കുന്നുകളും പുൽമേടുകളും താഴ്വരകളുമുണ്ട്. ഷോല വനതതിന്‍റെ ഭാഗങ്ങൾ ഈ ജില്ലയിലുണ്ട്. കുന്നുകളും മലകളും നിറഞ്ഞ ഭൂപ്രദേശമായതിനാൽ ഇവിടുത്തെ ഗ്രാമങ്ങളിൽ മൊബൈൽ സിഗ്നലുകൾ ശക്തമല്ല.
advertisement
അതുകൊണ്ടുതന്നെ പശ്ചിമഘട്ടത്തിന്റെ അതിർത്തിയിലുള്ള ഈ ജില്ലയിലെ ചില ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ, ഇന്റർനെറ്റ് സിഗ്നലുകൾ ലഭിക്കുന്നതിനായി ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ചിലർക്ക് ഇതിനായി കുന്നുകൾ കയറേണ്ടിയും വരുന്നു.
അതേസമയം ഈ പ്രശ്നത്തിൽ അധികൃതർക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. മൊബൈൽ ഇന്റർനെറ്റ് കണക്ഷന്റെ അപര്യാപ്തത സംബന്ധിച്ച് ആരിൽ നിന്നും ഞങ്ങൾക്ക് പരാതി ലഭിച്ചിട്ടില്ലെന്നും പുതുതായി എത്തിയ ഡെപ്യൂട്ടി കമ്മീഷണർ കെ. വി. രാജേന്ദ്ര പറഞ്ഞു. എന്നാൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ വിഷയം പരിശോധിക്കാൻ അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.
advertisement
പുത്തൂരിലെ അസിസ്റ്റന്റ് കമ്മീഷണർ യതിഷ് ഉല്ലാൽ ഗ്രാമങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി ബന്ധപ്പെടുകയും അവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.
"ദക്ഷിണ കന്നഡയിൽ പശ്ചിമഘട്ടത്തോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമുണ്ട്. ഷിബാജെ എന്ന ഗ്രാമം. പശ്ചിമഘട്ടത്തിന്റെ കേന്ദ്രഭാഗത്താണിത്. മെറിയാർ, ഷിബാജെ, ചാർമാഡി, ഈ ഗ്രാമങ്ങളെല്ലാം അതിർത്തിയിലാണ്. ഇവിടങ്ങളിലൊക്കെ മൊബൈൽ സിഗ്നൽ വളരെ ദുർബലമാണ്"- ഉല്ലാൽ പറഞ്ഞു.
"ഗ്രാമപഞ്ചായത്ത് ഓഫീസുകളിലെ ഡിജിറ്റൽ ഇന്ത്യ ബ്രോഡ്ബാൻഡ് കണക്ഷൻ സൌകര്യം വിനിയോഗിക്കാൻ വിദ്യാർഥികളോട് പറഞ്ഞെങ്കിലും അവർ അതിന് താൽപര്യം കാണിക്കുന്നില്ല. ഓൺലൈൻ ക്ലാസുകൾ ദിവസത്തിൽ രണ്ട് മണിക്കൂർ മാത്രമുള്ളതാണ്. അത്രയും സമയത്തിനായി മാത്രം അവർ സ്വന്തം ഗ്രാമങ്ങളിൽ നിന്ന് പുറത്തുപോകാൻ താൽപര്യപ്പെടുന്നില്ല. അദ്ദേഹം പറഞ്ഞു.
advertisement
"അവർക്ക് താൽപ്പര്യമില്ല. ഞങ്ങൾ ഇവിടെ സന്തുഷ്ടരാണെന്ന് അവർ പറയുകയായിരുന്നു, ഞങ്ങൾ ആസ്വദിക്കുന്നു, ഇത് ഞങ്ങൾക്ക് നല്ലൊരു സൗകര്യമാണ്, പിന്നെ ഞങ്ങൾ എന്തിന് വിഷമിക്കണമെന്നാണ് അവർ ചോദിക്കുന്നത്," ഉല്ലാൽ ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികൾ സാഹസികത പ്രകടിപ്പിക്കുകയും മലമുകളിൽ കയറുന്ന പ്രക്രിയ ആസ്വദിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉല്ലാൽ പറഞ്ഞു.
You may also like:Kerala Rain| കോട്ടയത്ത് കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി [NEWS]അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം [NEWS] Menstrual Leave | 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി [NEWS]
റിലയൻസ് ജിയോ 4 ജി കണക്ഷൻ ലഭ്യമാക്കുക എന്നതാണ് അദ്ദേഹം വിദ്യാർത്ഥികൾക്ക് നിർദ്ദേശിച്ച മറ്റൊരു പോംവഴി. "റിലയൻസ് ജിയോ എല്ലാ മേഖലയിലും മികച്ച സേവനം നൽകുന്നു. ജിയോ കണക്ഷൻ നേടാൻ ശ്രമിക്കാൻ ഞങ്ങൾ അവരോട് (വിദ്യാർത്ഥികളോട്) പറഞ്ഞിട്ടുണ്ട്. ഇത് നല്ല നെറ്റ്‌വർക്ക് നൽകുന്നുണ്ട്," അദ്ദേഹം പറഞ്ഞു.
advertisement
എന്നിരുന്നാലും, മോശം സിഗ്നലിനെക്കുറിച്ച് നിരവധി ആളുകൾ പരാതിപ്പെടുകയാണെങ്കിൽ, ടെലികോം സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ജില്ലാ ഭരണകൂടം ടെലികോം സേവന ദാതാക്കളുമായി സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 09, 2020 4:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഓൺലൈൻ ക്ലാസ്: ഇന്‍റർനെറ്റ് കിട്ടാൻ വേണ്ടി വിദ്യാർഥികൾ മല കയറി; സംഭവം കർണാടകത്തിൽ


