Lakshadweep Lok Sabha Election Result: ലക്ഷദ്വീപ് തിരിച്ചുപിടിച്ച് കോൺഗ്രസ്; ഹംദുള്ള സെയിദിന് ജയം
- Published by:Rajesh V
- news18-malayalam
Last Updated:
പത്തു തവണ തുടര്‍ച്ചയായി ലക്ഷദ്വീപ് എം പിയായ പി എം സയീദിന്റെ മകനാണ് ഹംദുല്ല സയീദ്
ലക്ഷദ്വീപിലെ സിറ്റിങ് എം പിയും എന്‍സിപി ശരദ് പവാർ വിഭാഗത്തിലെ സ്ഥാനാർത്ഥിയുമായ മുഹമ്മദ് ഫൈസലിനെ തോല്‍പിച്ച് സീറ്റ് തിരിച്ചു പിടിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ മുഹമ്മദ് ഹംദുള്ള സെയിദ് 2647 വോട്ടിനാണ് എന്‍സിപി സ്ഥാനാർത്ഥി പി പി മുഹമ്മദ് ഫൈസലിനെ തോല്‍പിച്ചത്. ഹംദുള്ള സെയിദ് 25726 വോട്ട് നേടിയപ്പോള്‍ മുഹമ്മദ് ഫൈസലിന് ലഭിച്ചത് 23079 വോട്ടുകളാണ്.
പത്തു തവണ തുടര്‍ച്ചയായി ലക്ഷദ്വീപ് എം പിയായ പി എം സയീദിന്റെ മകനാണ് ഹംദുല്ല സയീദ്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഹംദുല്ല സെയ്ദ് 15ാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു. കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പിലും എൻസിപിയിലെ ഫൈസലിനെതിരേ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും രണ്ട് തവണയും തുടർച്ചയായ പരാജയമാണ് ഹംദുള്ള സെയിദിന് ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാൽ ഇത്തവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തില്‍ നടത്തിയ കോണ്‍ഗ്രസിന്റെ പ്രചരണം ഒടുവില്‍ ലക്ഷ്യം കണ്ടിരിക്കുകയാണ് ലക്ഷദ്വീപില്‍.
advertisement
എന്‍ സി പി അജിത് പവാര്‍ വിഭാഗത്തിലെ ടി പി യൂസുഫും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും നിലവിലെ കണക്കുകൾ പ്രകാരം 201 വോട്ടുകൾ മാത്രമാണ് എൻഡിഎ സ്ഥാനാർഥിക്ക് ലഭിച്ചത്. ശരത് പവാര്‍ പക്ഷം എന്‍സിപിയും കോണ്‍ഗ്രസ്സും തമ്മിലായിരുന്നു എത്തവണത്തെയും പോലെ ഇത്തവണയും വലിയ മത്സരം. ആര് ജയിച്ചാലും ജയം ഇന്ത്യമുന്നണിയുടേത് ആയിരുന്നത് കൊണ്ട് തന്നെ ഇന്ത്യ മുന്നണിയുടെ ഉറച്ച സീറ്റുകളിലൊന്നായിരുന്നു ലക്ഷദ്വീപിലേത്.
മുൻപു നടന്ന കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി നിലവിലെ എം പി മുഹമ്മദ് ഫൈസലിന് 10 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനുപിന്നാലെ ഫൈസലിനെ എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ഫൈസല്‍ സുപ്രീംകോടതിയെ സമീപിക്കുകയും എം പി സ്ഥാനം പുനഃസ്ഥാപിക്കുകയും ചെയ്യുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Lakshadweep,Lakshadweep
First Published :
Jun 04, 2024 4:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Lakshadweep Lok Sabha Election Result: ലക്ഷദ്വീപ് തിരിച്ചുപിടിച്ച് കോൺഗ്രസ്; ഹംദുള്ള സെയിദിന് ജയം








