advertisement

Lok Sabha Election 2024: ലോക്സഭാ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന പത്ത് പ്രധാന സ്ഥാനാര്‍ത്ഥികള്‍

Last Updated:

രാഹുൽ ഗാന്ധി, രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി തുടങ്ങി അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രധാന പത്ത് സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന് നോക്കാം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഇന്ന് (മെയ് 20) നടക്കുകയാണ്. ഏകദേശം 600ലധികം സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. മഹാരാഷ്ട്ര, ബിഹാര്‍, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ലഡാക്, ഒഡിഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 49 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രധാന പത്ത് സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന് നോക്കാം.
രാഹുല്‍ ഗാന്ധി (റായ്ബറേലി): അമേഠിയില്‍ നിന്നും മൂന്ന് തവണ വിജയിച്ച  കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍ ഗാന്ധി. എന്നാൽ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ ഇദ്ദേഹം പരാജയപ്പെടുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സ്മൃതി ഇറാനിയാണ് രാഹുലിനെ പരാജയപ്പെടുത്തിയത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാടും റായ്ബറേലിയുമാണ് അദ്ദേഹം മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിംഗാണ് റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന എതിരാളി.
advertisement
സ്മൃതി ഇറാനി (അമേഠി): കേന്ദ്ര വനിതാശിശുവികസന ക്ഷേമ വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനിയാണ് അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താനും ഇവര്‍ക്ക് കഴിഞ്ഞിരുന്നു. കിഷോരി ലാല്‍ ശര്‍മ്മയെ ആണ് കോണ്‍ഗ്രസ് സ്മൃതി ഇറാനിയ്‌ക്കെതിരെ അമേഠിയില്‍ അണിനിരത്തിയിരിക്കുന്നത്.
പീയുഷ് ഗോയല്‍ (മുംബൈ നോര്‍ത്ത്): കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രിയായ പീയുഷ് ഗോയലാണ് ഇത്തവണ മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭൂഷണ്‍ പട്ടേലാണ് അദ്ദേഹത്തിന്റെ എതിരാളി.
advertisement
രചന ബാനര്‍ജി (ഹുഗ്ലി): ഹൂഗ്ലി മണ്ഡലത്തിലെ ഇത്തവണത്തെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് രചന ബാനര്‍ജി. ജനപ്രിയ ബംഗാളി ടെലിവിഷന്‍ ഷോയായ ദീദി നമ്പര്‍ വണ്ണിന്റെ അവതാരകയായിരുന്നു രചന ബാനര്‍ജി. ലോക്കറ്റ് ചാറ്റര്‍ജിയാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി.
രാജ്‌നാഥ് സിംഗ് (ലക്‌നൗ): ബിജെപി കോട്ടയായ ലക്‌നൗവില്‍ ഇത്തവണ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായ രാജ് നാഥ് സിംഗിനെയാണ് ബിജെപി അണിനിരത്തിയിരിക്കുന്നത്. മൂന്നാം വട്ടമാണ് ഇദ്ദേഹം ലക്‌നൗവില്‍ ജനവിധി തേടുന്നത്. 2019ലെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ പൂനം സിന്‍ഹയെ അദ്ദേഹം പരാജയപ്പെടുത്തിയിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിത ബഹുഗുണ ജോഷിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. രവിദാസ് മെഹ്രോത്രയെയാണ് ഇത്തവണ സമാജ് വാദി പാര്‍ട്ടി ലക്‌നൗവില്‍ അണിനിരത്തുന്നത്.
advertisement
ലോക്കറ്റ് ചാറ്റര്‍ജി (ഹുഗ്ലി): ഹുഗ്ലിയിലെ സിറ്റിംഗ് എംപിയാണ് ലോക്കറ്റ് ചാറ്റര്‍ജി. തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ രചന ബാനര്‍ജിയാണ് ലോക്കറ്റിന്റെ പ്രധാന എതിരാളി. 2019ല്‍ തൃണമൂല്‍ സ്ഥാനാർത്ഥിയായ രത്‌ന ഡേയെ വമ്പിച്ച ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് ലോക്കറ്റ് ഹുഗ്ലി സീറ്റ് പിടിച്ചെടുത്തത്.
രോഹിണി ആചാര്യ (സരണ്‍): ആര്‍ജെഡി ദേശീയ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകളായ രോഹിണി ആചാര്യ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയുമായാണ് കൊമ്പുകോര്‍ക്കുന്നത്.
ഉജ്ജ്വല്‍ നിഗം (മുംബൈ നോര്‍ത്ത് സെന്‍ട്രല്‍): അഭിഭാഷകനായ ഉജ്ജ്വല്‍ നിഗം ആണ് മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി. മുംബൈ കോണ്‍ഗ്രസ് അധ്യക്ഷയായ വര്‍ഷ ഗെയ്ക്കവാദാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണ കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്നു ഉജ്ജ്വല്‍ നിഗം.
advertisement
അരവിന്ദ് സാവന്ത് (മുംബൈ സൗത്ത്): ശിവസേനയുടെ ഉദ്ദവ് താക്കറെ പക്ഷത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ് അരവിന്ദ് സാവന്ത്. ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തില്‍ നിന്നുള്ള യാമിനി ജാദവാണ് അരവിന്ദിന്റെ എതിരാളി. 2014 മുതല്‍ അരവിന്ദിന് അനുകൂലമായ വിധിയെഴുതുന്ന മണ്ഡലമാണിത്.
ചിരാഗ് പാസ്വാന്‍ (ഹാജിപൂര്‍): ലോക് ജനശക്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ചിരാഗ് പാസ്വാനാണ് ഹാജിപൂരില്‍ നിന്ന് ജനവിധി തേടുന്നത്. ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായ ശിവചന്ദ്ര റാം ആണ് ചിരാഗിന്റെ മുഖ്യഎതിരാളി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
Lok Sabha Election 2024: ലോക്സഭാ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന പത്ത് പ്രധാന സ്ഥാനാര്‍ത്ഥികള്‍
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement