കോവിഡിന് എതിരായ പോരാട്ടം അവസാനിപ്പിക്കില്ല; വീടിനുള്ളിലും മുഖാവരണം ധരിക്കണമെന്ന് പ്രധാനമന്ത്രി

Last Updated:

ലോക്ഡൗൺ പ്രഖ്യാപനത്തെ ഏറെ പക്വതയോടെയാണ് ജനങ്ങൾ സ്വീകരിച്ചതെന്നും മോദി

ന്യൂഡൽഹി: കോവിഡ് 19 ന് എതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ബി.ജെ.പി യുടെ നാൽപതാം സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.ലോക്ഡൗൺ പ്രഖ്യാപനത്തെ ഏറെ പക്വതയോടെയാണ് ജനങ്ങൾ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
You may also like:ചൈനയിൽ വീണ്ടും രോഗഭീതി; ലക്ഷണങ്ങളില്ലാതെ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുന്നു [PHOTO]ന്യൂയോർക്ക് മൃഗശാലയിലെ കടുവയ്ക്കും കോവിഡ് [NEWS]ചാൾസ് രാജകുമാരന്റെ കൊറോണ അതിജീവനം: അവകാശവാദം ഉന്നയിച്ച് ആയുഷ് മന്ത്രി ഗോവയെ അപമാനിച്ചെന്ന് കോൺഗ്രസ് [NEWS]
"ഞായറാഴ്ച വൈകിട്ട് നമ്മുടെ ശക്തി പ്രകടനാമാണ് കണ്ടത്' ഒൻപതു മിനിട്ട് ദീപം തെളിയിക്കാനുള്ള ആഹ്വാനത്തെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ദരിദ്രർ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പാർട്ടി പ്രവർത്തകർ അഞ്ചു കാര്യങ്ങൾ പാലിക്കാണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പാർട്ടി പ്രസിഡന്റ് ജെ പി നദ്ദയുടെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
advertisement
കൊറോണ വൈറസിനെതിരായ പോരാട്ടം യുദ്ധത്തിന് സമാനമാണ്. പ്രധാനമന്ത്രി-കെയർ ഫണ്ടിലേക്ക് പ്രവർത്തകർ സംഭാവന ചെയ്യണമെന്നും മറ്റുള്ളവരെ അതിനു പ്രോത്സാഹിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
കൊറോണ വൈറസിനെതിരായ യുദ്ധം നീണ്ടുനിൽക്കുന്ന  പോരാട്ടമാണെന്നും  പ്രധാനമന്ത്രി വിശേഷിപ്പിച്ചു.  വീടിനു പുറത്തു മാത്രമല്ല വീടിനുള്ളിലും മുഖാവരണം ഉപയോഗിച്ച് സാമൂഹിക അകലം ഉറപ്പാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡിന് എതിരായ പോരാട്ടം അവസാനിപ്പിക്കില്ല; വീടിനുള്ളിലും മുഖാവരണം ധരിക്കണമെന്ന് പ്രധാനമന്ത്രി
Next Article
advertisement
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുശേഷം ശബരിമല നട അടച്ചു: കഴിഞ്ഞവർഷത്തേക്കാൾ ഒരു ലക്ഷത്തിലേറെ തീർത്ഥാടകർ
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുശേഷം ശബരിമല നട അടച്ചു: കഴിഞ്ഞവർഷത്തേക്കാൾ ഒരു ലക്ഷത്തിലേറെ തീർത്ഥാടകർ
  • മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുശേഷം ശബരിമല നട അടച്ചു, തീർത്ഥാടകർ എണ്ണത്തിൽ വർധനവ്

  • 2025-26 കാലയളവിൽ 54,39,847 തീർത്ഥാടകർ ശബരിമലയിൽ ദർശനം നടത്തി, മുൻവർഷത്തേക്കാൾ 1.3 ലക്ഷം കൂടുതൽ

  • വെർച്വൽ ക്യൂ വഴിയുള്ള ദർശനത്തിൽ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തി, 49,98,862 പേർ VQ വഴി

View All
advertisement