സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽനിന്ന്​ വാരിയംകുന്നത്തും ആലി മുസ്ല്യാരും അടക്കം 387 പേരെ നീക്കും

Last Updated:

മലബാർ കലാപം ഉയർത്തിയ മുദ്രാവാക്യങ്ങൾ ബ്രിട്ടീഷുകാർക്കെതിരെയോ ദേശീയ സ്വഭാവമുള്ളതോ ആയിരുന്നില്ലെന്നും സമിതി വിലയിരുത്തി. ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു കലാപമെന്നും കലാപം വിജയിച്ചാൽ അത് സംഭവിക്കുമായിരുന്നുവെന്നുമാണ് സമിതിയുടെ കണ്ടെത്തൽ.

dictionary of martyrs
dictionary of martyrs
ന്യൂഡൽഹി: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത 387 ആൾക്കാരുടെ പേരുകൾ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ) നിയോഗിച്ച മൂന്നംഗ സമിതി ഇതിന് ശുപാർശ നൽകി. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വർഗീയ കലാപമാണെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് നിർദേശം. നിഘണ്ടുവിന്‍റെ അഞ്ചാം വാള്യം പുനഃപരിശോധിച്ച ഐസിഎച്ച്​ആർ പാനലാണ്​ നിർദേശം സമർപ്പിച്ചതെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മലബാർ കലാപം ഉയർത്തിയ മുദ്രാവാക്യങ്ങൾ ബ്രിട്ടീഷുകാർക്കെതിരെയോ ദേശീയ സ്വഭാവമുള്ളതോ ആയിരുന്നില്ലെന്നും സമിതി വിലയിരുത്തി. ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു കലാപമെന്നും കലാപം വിജയിച്ചാൽ അത് സംഭവിക്കുമായിരുന്നുവെന്നുമാണ് സമിതിയുടെ കണ്ടെത്തൽ. ശരിഅത്ത് കോടതി സ്ഥാപിച്ച കലാപകാരി മാത്രമായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും അദ്ദേഹം നിരവധി ഹിന്ദുക്കളെ വധിച്ചുവെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ടെന്ന് സൂചനയുണ്ട്. മലബാർ കലാപം രാജ്യത്തെ ആദ്യ താലിബാൻ മോഡൽ പ്രകടനമായിരുന്നുവെന്ന് ബിജെപി നേതാവ് റാം മാധവിന്റെ പ്രസ്താവന വിവാദമായിരുന്നു. പുതുക്കിയ രക്ത സാക്ഷി പട്ടിക ഒക്ടോബർ അവസാനം പുറത്തിറങ്ങും.
advertisement
അടുത്തിടെ നടന്ന മലബാർ സമര ഇരകളുടെ അനുസ്​മരണ പരിപാടിയിൽ, ഇത്​ ഇന്ത്യയിൽ താലിബാൻ മനസ്സിന്‍റെ ആദ്യ പരസ്യപ്പെടുത്തലുകളിലൊന്നായിരുന്നുവെന്ന്​ ആർ എസ്​ എസ്​ നേതാവ്​ രാം മാധവ്​ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, പരിപാടിയിൽ സംസാരിച്ച എം ബി രാജേഷ്​ വാരിയംകുന്നത്ത്​ ബ്രിട്ടീഷുകാർക്ക്​ മാപ്പപേക്ഷ നൽകാൻ വിസമ്മതിച്ചയാളാണെന്നും മക്കയിലേക്ക്​ നാടുകടത്തപ്പെടുന്നതിന്​ പകരം രക്തസാക്ഷിത്വം വരിച്ചയാളാണെന്നും പറഞ്ഞു.
advertisement
അതേസമയം, സ്വാതന്ത്രസമരസേനാനി പട്ടിക പതുക്കിയ നടപടി ശരിയല്ലെന്ന് എം ജി എസ് നാരായണന്‍ അഭിപ്രായപ്പെട്ടു. . 'പിന്നില്‍ മറ്റ് ഇടപെടലുകളുണ്ടെന്നും രാഷ്ട്രീയ പ്രേരിതമാകാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി താലിബാന്‍ മുന്‍ തലവനാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി ആരോപിച്ചു. വാരിയംകുന്നനെ ഭഗത് സിങ്ങിനോട് ഉപമിച്ചത് അങ്ങേയറ്റം അപലപനീയമാണ്. സിപിഎമ്മും സംസ്ഥാന സര്‍ക്കാരും വാരിയംകുന്നനെയും അവരെ അനുകൂലിക്കുന്നവരെയും വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി കോഴിക്കോട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽനിന്ന്​ വാരിയംകുന്നത്തും ആലി മുസ്ല്യാരും അടക്കം 387 പേരെ നീക്കും
Next Article
advertisement
'രാഹുലിന്റെ പതനത്തിന് ഉത്തരം നൽകേണ്ടത് അതിവേഗം വളർത്തിയവർ'; ഷാഫിക്കെതിരെ പരോക്ഷ വിമർശനവുമായി മാത്യു കുഴല്‍നാടൻ
'രാഹുലിന്റെ പതനത്തിന് ഉത്തരം നൽകേണ്ടത് അതിവേഗം വളർത്തിയവർ'; ഷാഫിക്കെതിരെ പരോക്ഷ വിമർശനവുമായി മാത്യു കുഴല്‍നാടൻ
  • രാഹുലിന്റെ പതനത്തിന് ഉത്തരവാദികൾക്ക് വിമർശനം.

  • അനന്തരഫലങ്ങൾ പരിഗണിക്കാതെ പ്രോത്സാഹനം നൽകിയവർ പ്രശ്നത്തിന് കാരണമായെന്ന് കുഴല്‍നാടൻ.

  • രാഷ്ട്രീയ പ്രവർത്തനം സെലിബ്രിറ്റികൾക്ക് ഏൽപ്പിച്ചപ്പോൾ വാണിജ്യചിന്തയിലേക്ക് വഴുതിയെന്ന് വിമർശനം.

View All
advertisement