• HOME
  • »
  • NEWS
  • »
  • india
  • »
  • ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂന്തോട്ടം നീ തന്നു...ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് ഇമ്രാൻ ഖാൻ; 'പൊങ്കാലയിട്ട്' മലയാളികൾ

ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂന്തോട്ടം നീ തന്നു...ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് ഇമ്രാൻ ഖാൻ; 'പൊങ്കാലയിട്ട്' മലയാളികൾ

'പാകിസ്താൻ ഉറങ്ങി ഉണർന്നപ്പോൾ പുതിയതായി 3 മൈതാനങ്ങൾ .. ഇമ്രാന് ക്രിക്കറ്റ് കളിക്കാൻ ഇന്ത്യൻ ചുണക്കുട്ടികൾ 21 മിനുട്ട് കൊണ്ട് പണിതത്'

  • News18
  • Last Updated :
  • Share this:
    പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യ തിരിച്ചടി നൽകിയതിനു പിന്നാലെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പേജിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുടെ പൊങ്കാല. അതിർത്തി കടന്നുള്ള ഇന്ത്യൻ ആക്രമണത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ദേശീയ സുരക്ഷാ സമിതി യോഗം ചേർന്നുവെന്ന് അറിയിച്ച് ഇട്ട പോസ്റ്റിന് താഴെയാണ് മലയാളികൾ ഉൾപ്പെടെ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

    ഇമ്രാനെ പരിഹസിച്ചുള്ളതാണ് മിക്ക കമന്റുകളും. 'ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു.. ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാകിസ്താനിൽ നിന്നും ഇമ്രാൻ ഖാൻ എന്ന യുവാവ്' എന്നാണ് ഇരു കമന്റ്. 'അടി ഒന്നും ആയിട്ടില്ല വടി വെട്ടാൻ പോയിട്ടേ ഉള്ളു…കുളിച്ചൊരുങ്ങി ഇരിയ്‌ക്ക് ഖാനെ…പിള്ളേർ പണി തന്നു തുടങ്ങിയിട്ടേ ഉള്ളു…ബിസ്മി ചൊല്ലി ബാക്കി ഉള്ളവനെ കൂടെ അവന്മാർ അറത്തോളും…ജയ് ഹിന്ദ്…' തുടങ്ങിയവയാണ് മലയാളികൾ കമന്റുചെയ്‌തിരിക്കുന്നത്.


    'ഇനിയെങ്കിലും ഒന്ന് മനസ്സിലാക്കിക്കോ ഇമ്രു, തൃശ്ശൂർ പൂരത്തിന് വന്നിട്ട് കമ്പിപൂത്തിരി കത്തിച്ച് ആളാവാൻ നോക്കല്ലെ !' എന്നിങ്ങനെ പോകുന്നു കമന്റുകൾ. 'കരിങ്കോഴി വിൽപ്പന' കമന്റുകളും ഇമ്രാൻഖാന്റെ പോസ്റ്റിന് താഴെ കമന്റായി വന്നിട്ടുണ്ട്. 'ഈ അവസരത്തിൽ പറയുന്നത് ശരിയാണോ എന്ന് അറിയില്ലാ...നല്ല ഇനം കരിംകോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക് ഉണ്ട്.... 2 എണ്ണം എടുക്കട്ടേ..????' എന്നാണ് ഒരു വിരുതന്റെ പോസ്റ്റ്. 'പാകിസ്താൻ ഉറങ്ങി ഉണർന്നപ്പോൾ പുതിയതായി 3 മൈതാനങ്ങൾ .. ഇമ്രാന് ക്രിക്കറ്റ് കളിക്കാൻ ഇന്ത്യൻ ചുണക്കുട്ടികൾ 21 മിനുട്ട് കൊണ്ട് പണിതത്'- മറ്റൊരു മലയാളിയുടെ കമന്റ് ഇങ്ങനെ.
    First published: