'കുട്ടികള്‍ നന്നായി കളിച്ചു'; ഇന്ത്യന്‍ വ്യോമാക്രമണത്തിന് കൈയ്യടിച്ച് ക്രിക്കറ്റ് താരങ്ങള്‍

വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്തും ഗംഭീറും സെവാഗും രംഗത്തെത്തിയിരുന്നു

sehwag

sehwag

 • Last Updated :
 • Share this:
  ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത വ്യോമസേനയെ അഭിനന്ദിച്ച് ക്രിക്കറ്റ് താരങ്ങളും. ഇന്ത്യന്‍ മുന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, മുഹമ്മദ് കൈഫ് തുടങ്ങിയവരാണ് വ്യോമസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

  കുട്ടികള്‍ നന്നായി കളിച്ചെന്നായിരുന്നു വിരേന്ദര്‍ സെവാഗിന്റെ ട്വിറ്റ്. തൊട്ടുപിന്നാലെ ട്വീറ്റുമായെത്തിയ ഗൗതം ഗംഭീര്‍ 'ജയ് ഹിന്ദ്, ഇന്ത്യന്‍ വ്യോമസേന' എന്ന് ട്വീറ്റ് ചെയ്തു. നേരത്തെ പുല്‍വാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടിക്കണമെന്ന് ആഹ്വാനം ചെയ്ത താരമാണ് ഗംഭീര്‍.

  Also Read: രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയത് കാര്‍ഗിലില്‍ എടുത്ത 'വജ്രാ'യുധം; എന്താണ് മിറാഷ് 2000?  ഇന്ത്യന്‍ എയര്‍ഫോഴ്സിന് സല്യൂട്ട് എന്നായിരുന്നു മുഹമ്മദ് കൈഫിന്റെ ട്വീറ്റ്. നേരത്തെ പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്തും ഗംഭീറും സെവാഗും രംഗത്തെത്തിയിരുന്നു.  ഇന്ത്യന്‍ ആക്രമണത്തില്‍ ജയ്ഷ് ഇ- മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ഭാര്യാ സഹോദരന്‍ മൗലാന യൂസുഫ് അസര്‍ നേതൃത്വം നല്‍കുന്ന തീവ്രവാദ പരിശീലന ക്യാമ്പുകളാണ് തകര്‍ന്നത്. യൂസുഫ് അസര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

  First published:
  )}