കുടകിലെ സ്വകാര്യ റിസോർട്ടിൽ കൊല്ലം സ്വദേശികളായ മൂന്നംഗ കുടുംബം മരിച്ച നിലയിൽ
- Published by:Sarika KP
- news18-malayalam
Last Updated:
വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കുടക്: കര്‍ണാടകയിലെ കുടകിലെ : സ്വകാര്യ റിസോർട്ടിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി അബ്രഹാം (37) മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെ കഗ്ഗോഡു-ബിളിഗേരിയിലെ അരേക്കാ ഹോംസ്റ്റേയിലെത്തിയ ഇവർ ഇവിടെ മുറിയെടുക്കുകയായിരുന്നു. പിന്നീട് ഭക്ഷണം കഴിച്ച് ഇവിടുത്തെ ജീവനക്കാരുമായി കാരംസ് കളിച്ചതായി പോലീസ് റിപ്പോര്‍ട്ടിൽ പറയുന്നു. തുടർന്ന് ശനിയാഴ്ച രാവിലെ 10 മണിയായിട്ടും മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് ഹോംസ്റ്റേ ജീവനക്കാർ ജനൽ വഴി നോക്കിയപ്പോഴാണ് ദമ്പതികൾ തൂങ്ങിമരിച്ച നിലയിലും കുട്ടിയുടെ മൃതദേഹം നിലത്തും കണ്ടത്.
advertisement
സാമ്പത്തികപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ഇവിടെ നിന്ന് മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
December 10, 2023 11:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കുടകിലെ സ്വകാര്യ റിസോർട്ടിൽ കൊല്ലം സ്വദേശികളായ മൂന്നംഗ കുടുംബം മരിച്ച നിലയിൽ