advertisement

മകളെ പീഡിപ്പിച്ചവർക്കെതിരെ നടപടിയില്ല; പെൺകുട്ടിയുടെ പിതാവ് തൂങ്ങിമരിച്ചു

Last Updated:

സംഭവത്തിൽ രണ്ട് പൊലിസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

ഉത്തർപ്രദേശ്: മകളെ പീഡിപ്പിച്ചവർക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. പ്രായപൂർത്തിയാകാത്ത മകളെ രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാൽ പരാതിയിൽ പൊലീസ് അന്വേഷണം വൈകുന്നതിൽ മനംനൊന്താണ് പിതാവ് ജീവനൊടുക്കിയതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
സംഭവത്തിൽ രണ്ട് പൊലിസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെൺകുട്ടിയുടെ പിതാവ് ഗ്രാമത്തിലെ മരത്തിൽ തൂങ്ങിമരിച്ചത്. 35 വയസ്സായിരുന്നു പ്രായം. മാർച്ച് 28 നായിരുന്നു 15 വയസ്സുള്ള മകൾ കൂട്ടബലാത്സംഗത്തിന് ഇരയായതായി പിതാവ് പരാതി നൽകിയത്.
Also Read- 18 കാരിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച പ്രതി പോലീസ് പിടിയിൽ
ഗോലു (30), ദേവേന്ദ്ര(32) എന്നിവർക്കെതിരെയായിരുന്നു പരാതി. പിറന്നാൾ പാർട്ടിക്കെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. തിരിച്ചു വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് നടന്ന കാര്യങ്ങൾ പറഞ്ഞു. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയത്.
advertisement
Also Read- സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; കൊച്ചിയില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍
പഞ്ചാബിൽ തെരുവ് കച്ചവടം ചെയ്യുന്നവരാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. തങ്ങളുടെ പരാതിയിൽ സ്റ്റേഷൻ എസ്എച്ച്ഒ നരേന്ദ്ര കുമാർ ഗൗതം, സബ് ഇൻസ്പെക്ടർ അശോക് കുമാർ എന്നിവർ യാതൊരു നടപടിയും എടുത്തില്ലെന്ന് പെൺകുട്ടിയുടെ മാതാവ് ആരോപിക്കുന്നു. പരാതിയിൽ അന്വേഷണം നടത്തുന്നതിനു പകരം കേസ് പിൻവലിക്കാൻ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയതായും കുട്ടിയുടെ അമ്മ പറയുന്നു.
ഇതിനെ തുടർന്ന് പൊലീസ് സൂപ്രണ്ട് ഇരാജ് രാജയെ കണ്ടും പരാതിപ്പെട്ടിരുന്നു. എന്നാൽ തിരിച്ച്, പരാതി നൽകിയ പൊലീസ് സ്റ്റേഷനെ തന്നെ സമീപിക്കാനായിരുന്നു ലഭിച്ച നിർദേശം. തുടർന്ന് ശനിയാഴ്ച്ച മുഖ്യമന്ത്രിയുടെ പബ്ലിക് ഹിയറിംഗ് പോർട്ടലിൽ പരാതി നൽകി.
advertisement
ഇതിനിടയിലാണ് പിതാവ് ജീവനൊടുക്കിയത്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
മകളെ പീഡിപ്പിച്ചവർക്കെതിരെ നടപടിയില്ല; പെൺകുട്ടിയുടെ പിതാവ് തൂങ്ങിമരിച്ചു
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement