നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജമ്മുവിൽ ആർമി ക്യാംപിന് സമീപം സ്ഫോടക വസ്തുക്കളുമായി യുവാവ് പിടിയിൽ

  ജമ്മുവിൽ ആർമി ക്യാംപിന് സമീപം സ്ഫോടക വസ്തുക്കളുമായി യുവാവ് പിടിയിൽ

  ആർമി ക്യാംപിന് സമീപത്ത് ഇയാളുടെ നീക്കങ്ങളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തുകയായിരുന്നു.

  • Last Updated :
  • Share this:
   ജമ്മു : ആര്‍മി ക്യാംപിന് സമീപത്ത് നിന്ന് സ്ഫോടനവസ്തുക്കളുമായി യുവാവ് പിടിയിൽ. ജമ്മു കാശ്മീരിലെ പൂഞ്ചിലാണ് സംഭവം. കലാക്കോട്ട് നിവാസിയായ രജീന്ദര്‍ സിംഗാണ് അറസ്റ്റിലായത്. രണ്ട് ഗ്രനേഡ് ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്.

   ഒരു റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു 33കാരനായ രജീന്ദർ. എന്നാൽ ആർമി ക്യാംപിന് സമീപത്ത് ഇയാളുടെ നീക്കങ്ങളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തുകയായിരുന്നു. എ സി-90 ഗ്രനേഡ്, UBGL(അണ്ടർ ബാരൽ ഗ്രനേഡ് ലാഞ്ചർ)  എന്നിവയടക്കം ഇയാളിൽ നിന്ന് പിടിച്ചെടുത്തതായാണ് പൂഞ്ച് സീനിയർ പൊലീസ് സുപ്രൺന്റ് രമേശ് കുമാർ അംഗ്രാൾ അറിയിച്ചിരിക്കുന്നത്.

   Also Read-സഖ്യം വേണ്ട: ആപ്പിന് മുന്നിൽ വാതിൽ കൊട്ടിയ‍ടച്ച് രാഹുൽ ഗാന്ധി

   ധാരാളം യുവാക്കളാണ് ടെറിട്ടോറിയൽ ആർമി നടത്തിയ റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാനെത്തിയത്. രജീന്ദറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എവിടെ നിന്നാണ് ഇയാൾക്ക് സ്ഫോടക വസ്തുക്കൾ ലഭിച്ചതെന്നും എന്തായിരുന്നു ലക്ഷ്യമെന്നും അന്വേഷിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

   First published:
   )}