സഖ്യം വേണ്ട: ആപ്പിന് മുന്നിൽ വാതിൽ കൊട്ടിയ‍ടച്ച് രാഹുൽ ഗാന്ധി

Last Updated:

ബിജെപിയെ തകർക്കാൻ കോണ്‍ഗ്രസും ആം ആദ്മിയും കൈകോർക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. 

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് ആം ആദ്മിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിൽ‌ ഡൽഹിയിലെ ഏഴു സീറ്റുകളിലും കോൺഗ്രസ് വിജയം ഉറപ്പാക്കണമെന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയിരിക്കുകയാണ് രാഹുൽ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷന്റെ പ്രതികരണം. ബിജെപിയെ തകർക്കാൻ കോണ്‍ഗ്രസും ആം ആദ്മിയും കൈകോർക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.ഇതെല്ലാം അവസാനിപ്പിച്ചു കൊണ്ടാണ് രാഹുലിന്റെ പ്രതികരണം.
Also Read-'വോട്ട് ചോദിക്കുന്നതിന് മുന്‍പ് കുഞ്ഞാലിക്കുട്ടി മാപ്പ് ചോദിക്കണം': വിമർശനവുമായി വിജയരാഘവനും ജലീലും
ഡൽഹിയിൽ ഏഴ് സീറ്റുകളിലും കോൺഗ്രസ് വിജയിച്ചിരിക്കണം.. ഇക്കാര്യം ബൂത്ത്തലത്തിൽ പ്രവര്‍ത്തകർ ഉറപ്പാക്കണമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. 2014 ൽ ഡൽഹിയിൽ ഒരു സീറ്റ് പോലും കോൺഗ്രസിന് നേടാനായിരുന്നില്ല. കോണ്‍ഗ്രസിനെ തകർത്തെറിഞ്ഞ് എല്ലാ സീറ്റുകളും ബിജെപി തന്നെയാണ് വിജയിച്ചത്. തെരഞ്ഞെടുപ്പിൽ ആം ആദ്മിയും കോൺഗ്രസും പ്രത്യേകം മത്സരിച്ചാൽ ബിജെപി തന്നെ എല്ലാ സീറ്റുകളിലും വിജയം ഉറപ്പാക്കുമെന്ന സർവെ ഫലങ്ങളും പോളുകളും പ്രവചിച്ചിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച പാർട്ടി ഡൽ‌ഹി നേതൃത്വം അന്നും സഖ്യം വേണ്ടെന്ന നിലപാടിൽ ഉറച്ചു നിന്നിരുന്നു.
advertisement
Also Read-മത തീവ്രവാദികളുടെ കൈയിലെ കളിപ്പാവയാണ് പ്രധാനമന്ത്രിയെന്ന് വി.എസ്
ഇത്തതവണയും ദേശീയ സാഹചര്യം കണക്കിലെടുത്ത് സഖ്യം ഉണ്ടാക്കുന്നതിനെപ്പറ്റി ഒന്നുകൂടി ആലോചിച്ച് തീരുമാനമെടുക്കാന്‍ ആപ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇതുവരെ സഖ്യം ആയിട്ടില്ല എന്ന കോൺഗ്രസ് ഡൽഹി ചീഫ് ഷീലാ ദീക്ഷിത് പ്രതികരിച്ചത് ആപ്പുമായുള്ള സഖ്യസാധ്യത സംബന്ധിച്ച് പാർട്ടി തലത്തിൽ ഒരു പുനർചിന്തനം നടക്കാന്‍ സാധ്യതയുണ്ടെന്ന് അഭ്യൂഹമാണ് ഉയർത്തിയത്. എന്നാൽ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് ഇപ്പോൾ കോണ്‍ഗ്രസ് അധ്യക്ഷന്റെ ഉറച്ച തീരുമാനം എത്തുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
സഖ്യം വേണ്ട: ആപ്പിന് മുന്നിൽ വാതിൽ കൊട്ടിയ‍ടച്ച് രാഹുൽ ഗാന്ധി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement