• HOME
 • »
 • NEWS
 • »
 • india
 • »
 • Bihar Floods | രോഗബാധിതരായ കുട്ടികളെയും ചുമലിലേറ്റി മുട്ടറ്റം വെള്ളത്തില്‍ കുടുംബനാഥന്‍ നടന്നത് 8 കിലോമീറ്റർ ദൂരം

Bihar Floods | രോഗബാധിതരായ കുട്ടികളെയും ചുമലിലേറ്റി മുട്ടറ്റം വെള്ളത്തില്‍ കുടുംബനാഥന്‍ നടന്നത് 8 കിലോമീറ്റർ ദൂരം

തിങ്കളാഴ്ച ഉച്ചവരെ സ്ഥിതി സാധാരണ ഗതിയിൽ ആയിരുന്നുവെങ്കിലും നദീതീരത്തേക്ക് ഇരച്ചെത്തിയ ജലപ്രവാഹം ആയിരത്തോളം വീടുകളെ വെള്ളത്തിന് അടിയിലാക്കുകയായിരുന്നു.

Man Walks For 8km In Knee-Deep Flood Water

Man Walks For 8km In Knee-Deep Flood Water

 • Last Updated :
 • Share this:
  രോഗബാധിതരായ തന്റെ രണ്ട് കുട്ടികളെയും തോളിൽ ചുമന്ന് കുടുംബനാഥന്‍ നടന്നത് എട്ട് കിലോമീറ്ററോളം ദൂരം. ബീഹാറിലെ കിഴക്കന്‍ ചമ്പാരൻ ജില്ലയിലാണ്‌ സംഭവം നടന്നത്. കിഴക്കൻ ബീഹാറില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്തു കൊണ്ടിരിക്കുന്നതുടർച്ചയായ മഴ പ്രദേശത്തെ ആയിരക്കണക്കിന് ഗ്രാമങ്ങളെ വെള്ളത്തിനടിയിലാക്കിയിട്ടുണ്ട്. കിഴക്കൻ ചമ്പാരൻ, ഗോപാൽഗഞ്ച് ജില്ലകളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്.

  മഞ്ജഡ് പട്ടണത്തിലെ മംഗുരാഹ ഗ്രാമത്തിൽ നിന്നുള്ള 45കാരനായ ഭഗത് സിംഗ് മാഞ്ജിയാണ്‌ മക്കളെയും ചുമലിലേറ്റി ഇത്രയും ദൂരം താണ്ടിയത്. വെള്ളപ്പൊക്കത്തിൽ രോഗികളായ കുട്ടികളേയും ചുമന്ന് ഭൈസാഹി ഗ്രാമം വരെ എട്ട് കിലോമീറ്റർ നടക്കാൻ മാഞ്ജി നിർബന്ധിതനാവുകയായിരുന്നു. മാഞ്ജിയോടൊപ്പം ഭാര്യയും ഉണ്ടായിരുന്നു. അസുഖ ബാധിതരായ തങ്ങളുടെ കുട്ടികൾക്ക് വൈദ്യസഹായം നൽകാനായിട്ടാണ്‌ മഞ്ജിയും ഭാര്യയും മുട്ടറ്റം വെള്ളത്തില്‍ ജീവൻ പണയപ്പെടുത്തി ഈ സാഹസത്തിന്‌ മുതിര്‍ന്നത്.

  കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധി; മകന്റെ സൈക്കിൾ കലപ്പയാക്കി കർഷകൻ

  വെള്ളത്തിന് ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നുവെന്നും ഗ്രാമവുമായി ബന്ധിപ്പിക്കുന്ന ഗതാഗത സൗകര്യങ്ങളൊന്നും തന്നെ ലഭ്യമല്ലാത്തതിനാല്‍ രോഗബാധിതരായ കുട്ടികളെ ആശുപത്രി വരെയെത്തിക്കാന്‍ അവരെ ചുമലിലേറ്റുകയേ തനിക്ക് മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂവെന്ന് മാഞ്ജി പറയുന്നു. തനിക്ക് ഇതുവരെ സർക്കാർ സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും മാഞ്ജി കൂട്ടിച്ചേർത്തു.

  അതേസമയം, രണ്ട് ദിവസം മുമ്പ് ഗോപാൽഗഞ്ചിലെ വാൽമീകി നഗർ അണക്കെട്ടില്‍ നിന്ന് 2.93 ലക്ഷം ക്യുബിക് സെക്കൻഡ് വെള്ളമാണ്‌ പുറത്തേക്ക് ഒഴുക്കിയത്. ഇത് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ മുസാഫർപൂരിലെ ബുധി ഗന്ധക് നദിയിലും തുടർച്ചയായ മഴ കാരണം ജലനിരപ്പ് ഉയരുകയും ചുറ്റുമുള്ള നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. മുസാഫർപൂറിന്റെ കിഴക്കൻ അതിർത്തിയിലെ ഷെയ്ഖ്പൂർ പഞ്ചായത്തിലെ മിക്ക ഗ്രാമങ്ങളേയും വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്.

  എടിഎമ്മിൽ നിന്നും ഇറങ്ങുന്നതിനിടെ പണം കവർന്നവനെ ഇടിച്ച് വീഴ്ത്തിയ പെൺകുട്ടിയുടെ ധീരതയ്ക്ക് പ്രശംസ

  തിങ്കളാഴ്ച ഉച്ചവരെ സ്ഥിതി സാധാരണ ഗതിയിൽ ആയിരുന്നുവെങ്കിലും നദീതീരത്തേക്ക് ഇരച്ചെത്തിയ ജലപ്രവാഹം ആയിരത്തോളം വീടുകളെ വെള്ളത്തിന് അടിയിലാക്കുകയായിരുന്നു. ബിഹാറിലെ വിവിധ ജില്ലകളിൽ തുടർച്ചയായ മഴ ലഭിക്കുന്നതിനാൽ നദികളുടെ ജലനിരപ്പ് അതിവേഗം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സീതാമർഹി, മുസാഫർപൂർ, സമസ്തിപൂർ, ഖഗേറിയ, ചമ്പാരൻ എന്നിവയുൾപ്പെടെ 11 ജില്ലകളിൽ വെള്ളപ്പൊക്കം ദുരന്തപൂര്‍ണ്ണമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ബിഹാർ സംസ്ഥാനത്തെ ഗുരുതരമായ ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ദൈനംദിന ജീവിതം താറുമാറായിട്ടുണ്ട്. വെള്ളപ്പൊക്കം കാരണം വൈദ്യുത ബന്ധം വിച്ചേദിക്കപ്പെടുകയും പല ഗ്രാമങ്ങളും മറ്റുള്ളവയില്‍ നിന്ന് ഒറ്റപ്പെടുകയും ചെയ്തിരിക്കുന്നു.

  ബിഹാർ സർക്കാരിന്റെ ഫ്ലഡ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം സെൽ നൽകുന്ന വിവരമനുസരിച്ച്, വടക്കൻ ബിഹാറിലെ ഗ്രാമങ്ങളിൽ 73.63% വെള്ളപ്പൊക്ക സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു. 38 ജില്ലകളിലെ 28 ജില്ലകളിലും ഇടയ്ക്കിടയ്ക്ക് വെള്ളപ്പൊക്കം ഉണ്ടാകുന്നുണ്ട്. ജനങ്ങളുടെ സ്വത്ത്, ജീവൻ, കൃഷിസ്ഥലങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് ഈ വെള്ളപ്പൊക്കം കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു. 2008ലെ കോസി വെള്ളപ്പൊക്കത്തിൽ 350,000 ഏക്കറിലധികം നെല്ലും 18,000 ഏക്കർ ചോളവും 240,000 ഏക്കർ മറ്റ് വിളകളും നശിക്കുന്നതിന്‌ കാരണമായിരുന്നു. ഇത് 500000ത്തോളം കർഷകരെയാണ്‌ അന്ന് ബാധിച്ചത്.
  Published by:Joys Joy
  First published: