Navjot Sidhu| പാട്യാല ജയിലിലെ പുതിയ ക്ലർക്ക്; നവജോത് സിദ്ദുവിന്റെ ദിവസ വേതനം 90 രൂപ

Last Updated:

പരിശീലന കാലത്ത് വേതനമില്ലാത്ത ജോലിയായിരിക്കും ചെയ്യേണ്ടി വരിക.

(Image: PTI/File)
(Image: PTI/File)
1998 ലെ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജോത് സിംഗ് സിദ്ദുവിന് (Navjot Singh Sidhu)പാട്യാല ജയിലിൽ ക്ലർക്കിന്റെ ജോലി. മൂന്ന് മാസം സിദ്ദുവിന് കോടതി വിധികൾ എങ്ങനെ സംക്ഷിപ്തമാക്കാമെന്നും ജയിൽ രേഖകൾ സമാഹരിക്കുന്നത് എങ്ങനെയെന്നും പരിശീലിപ്പിക്കും.
പരിശീലന കാലത്ത് വേതനമില്ലാത്ത ജോലിയായിരിക്കും ചെയ്യേണ്ടി വരിക. ഇതിനു ശേഷം നാൽപ്പത് മുതൽ തൊണ്ണൂറ് രൂപവരെയാണ് ദിവസവേതനം. ജോലിയിലെ പ്രകടനത്തിന് അനുസരിച്ചായിരിക്കും വേതനം ലഭിക്കുക. ശമ്പളം അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കും.
ഉന്നതനായ തടവുപുള്ളിയായതിനാൽ ബാരക്കിൽ തന്നെയായിരിക്കും സിദ്ദുവിന്റെ ജോലി. സെല്ലിന് പുറത്ത് കടക്കാൻ അനുമതിയില്ലാത്തതിനാൽ ഫയലുകൾ സെല്ലിനുള്ളിൽ എത്തിക്കുകയാണ് ചെയ്യുക. ജയിൽ അധികൃതർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ചൊവ്വാഴ്ച്ച മുതൽ ജോലി ആരംഭിക്കും. രാവിലെ 9 മുതൽ ഉച്ചവരേയും വൈകിട്ട് 3 മുതൽ 5 വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് ജോലി.
advertisement
അതേസമയം, സിദ്ദുവിനെ പാർപ്പിച്ചിരിക്കുന്ന സെല്ലിലെ സുരക്ഷയും അധികൃതർ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് വാർഡൻമാർക്കാണ് സുരക്ഷാ ചുമതല.
34 വർഷം മുന്‍പുണ്ടായ കേസിലാണ് സിദ്ദുവിന് ഒരു വർഷം തടവു ശിക്ഷ ലഭിച്ചത്. പട്യാലയില്‍ 1988 ഡിംസബര്‍ 27ന് ഉച്ചയ്ക്കു വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാവുകയും ചെയ്തു. പരുക്കേറ്റ ഗുര്‍നാം സിങ് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തിരുന്നു.
advertisement
ജയിലിൽ സിദ്ദുവിന്റെ ദിനചര്യ
പുലർച്ചെ 5.30നാണ് ജയിലിൽ ഒരു ദിവസം ആരംഭിക്കുന്നത്
രാവിലെ 7 മണിക്ക് ചായയ്‌ക്കൊപ്പം ബിസ്‌ക്കറ്റോ ചെറുപയറോ നൽകും
രാവിലെ 8.30ന് ആറ് ചപ്പാത്തിയോ പരിപ്പോ പച്ചക്കറികളോ അടങ്ങിയ ഒരു ബ്രഞ്ച്, തുടർന്ന് അന്തേവാസികൾ ജോലിക്ക് പോകും.
അന്തേവാസികൾ കാറ്റഗറി പ്രകാരം അനുവദിച്ച ജോലി വൈകിട്ട് 5.30ന് പൂർത്തിയാക്കും
തടവുകാർ അവരുടെ അത്താഴം ആറ് ചപ്പാത്തിയോ പരിപ്പോ പച്ചക്കറികളോ വൈകുന്നേരം 6 മണിക്ക് കഴിക്കുന്നു
വൈകുന്നേരം 7 മണിയോടെ, എല്ലാ തടവുകാരെയും അവരുടെ ബാരക്കിനുള്ളിൽ പൂട്ടിയിടും
മലയാളം വാർത്തകൾ/ വാർത്ത/India/
Navjot Sidhu| പാട്യാല ജയിലിലെ പുതിയ ക്ലർക്ക്; നവജോത് സിദ്ദുവിന്റെ ദിവസ വേതനം 90 രൂപ
Next Article
advertisement
പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ AISF മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു എറണാകുളം പറവൂർ ബ്ലോക്കിൽ മത്സരത്തിന്
പിഎം ആർഷോയ്ക്കെതിരെ പരാതി നൽകിയ AISFമുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു എറണാകുളം പറവൂർ ബ്ലോക്കിൽ മത്സരത്തിന്
  • പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ നിമിഷ രാജു തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും

  • എറണാകുളം പറവൂർ ബ്ലോക്കിലായിരിക്കും മത്സരിക്കുക

  • നിമിഷ രാജു എഐഎസ്എഫ് മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ്.

View All
advertisement